• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'മുഖ്യമന്ത്രി അല്ലാത്ത പിണറായിയും ഇങ്ങനെയൊക്കെ തന്നെയാണ്; വിശപ്പിന്‍റെ വില അറിയുന്ന കമ്മ്യൂണിസ്റ്റ്'

തിരുവനന്തപുരം: കൊറോണ വൈറസ് ബാധക്കെതിരെ ഒറ്റക്കെട്ടായി ഒന്നിച്ചു പോരാടുകയാണ് കേരളം. ആ പോരാട്ടത്തെ സംസ്ഥാനത്തെ മുന്നില്‍ നിന്ന് നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഓരോ ദിവസവും അദ്ദേഹം നടത്തുന്ന പത്രസമ്മേളനത്തിനായി കാത്തിരിക്കുന്നത് ലോക്ക് ഡൗണില്‍ കഴിയുന്ന മലയാളിയുടെ പതിവുകളിലൊന്നായി മാറിയിരിക്കുകയാണ്. പ്രധാനമന്ത്രി രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്നലെ മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനവും ഏറെ ശ്രദ്ധേയമായിരുന്നു.

cmsvideo
  മുഖ്യമന്ത്രി അല്ലാത്ത പിണറായിയും ഇങ്ങനെയൊക്കെ തന്നെയാണ് | Oneindia Malayalam

  കേരളത്തില്‍ ഒരാളും പട്ടിണി കിടക്കാന്‍ പാടില്ലെന്നും അതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കമ്യൂണിറ്റി കിച്ചന്‍ ആരംഭിക്കുമെന്ന് അദ്ദേഹത്തിന്‍റെ പ്രഖ്യാപനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇതിന് പിന്നാലെ അദ്ദേഹത്തെ പ്രശംസിച്ച് പല പ്രമുഖരും രംഗത്ത് എത്തിയിട്ടുണ്ട്. കേരളത്തിന്റ്റെ മുഖ്യമന്ത്രി അല്ലെങ്കിലും പിണറായി വിജയൻ ഇങ്ങനൊക്കെ തന്നെയാണെന്നാണ് സംവിധായകന്‍ എംഎ നിഷാദ് ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്കു കുറിപ്പ് ഇങ്ങനെ..

  പിണറായി..

  പിണറായി..

  പിണറായി..

  മുഖപുസ്തകം മുഴുവൻ ഈ മുഖമാണല്ലോ, അത് ഓരോ മലയാളിയ്ക്കും,ആശ്വാസമേകുന്ന, ആത്മവിശ്വാസം നൽകുന്ന മുഖം. കേരളത്തിന്റ്റെ മുഖ്യമന്ത്രി അല്ലെങ്കിലും സ: പിണറായി വിജയൻ ഇങ്ങനൊക്കെ തന്നെയാണ്. അത് ഒരു കമ്മ്യൂണീസ്റ്റ്കാരന്റ്റെ, ജീവിതചര്യയുടെ ഭാഗമാണ്. വിശക്കുന്നവന്റ്റെ വേദനയറിയുന്നവനാണ് കമ്മ്യൂണിസ്റ്റ്. അശരണർക്ക് എന്നും താങ്ങായി നിൽക്കുന്നവനാണ് കമ്മ്യൂണിസ്റ്റ്.

  ഒരു മുഖവരയല്ല

  ഒരു മുഖവരയല്ല

  വലുപ്പ ചെറുപ്പമില്ലാതെ ഓരോ മുഷ്യനേയും ഹൃദയത്തോട് ചേർത്തുപിടിക്കുന്നവനാണ് കമ്മ്യൂണിസ്റ്റ്. ഇത് ഒരു മുഖവരയല്ല. മുഖ്യമന്ത്രി സ: പിണറായി വിജയന്റ്റെ ഇന്നത്തെ പത്രസമ്മേളനം കണ്ടതിന് ശേഷം ,എഴുതാനാഗ്രഹിച്ച കുറിപ്പാണിത്. കൊറോണകാലത്തെ ലോക്ഡൗൺ ആസ്വദിച്ച് ഉച്ചയുറക്കത്തിൽ നിന്നും എന്നെ വിളിച്ചുണർത്തിയത് എന്റ്റെ മകൻ ഉണ്ണിയാണ് (ഇമ്രാൻ എന്നാണ് അവന്റ്റെ പേര് വീട്ടിൽ അവനെ വിളിക്കുന്നത് ഉണ്ണി) ''വാപ്പ എഴുന്നേൽക്ക്, മുഖ്യമന്ത്രിയുടെ പത്രസമ്മേളനം തുടങ്ങാറായി'' അവൻ പറഞ്ഞു.

  മുഖ്യമന്ത്രിയുടെ പത്രസമ്മേളനം

  മുഖ്യമന്ത്രിയുടെ പത്രസമ്മേളനം

  കടുത്ത മെസ്സി ഫാനും,ഫുട്ബോൾ ഭ്രാന്തനുമായ പത്താം ക്ളാസ്സ്കാരൻ മകൻ, നാടിന്റ്റെ നായകനായ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കാണാൻ എന്നെ വിളിച്ചുണർത്തിയപ്പോൾ, അദ്ഭുതത്തേക്കാളും, അഭിമാനം തോന്നി എനിക്ക്. പുതുതലമുറയും നേരിന്റ്റെ പാതയിൽ ചിന്തിക്കുന്നു എന്നതിൽ ചാരിതാർത്ഥ്യവും. സ്വീകരണമുറിയിലെ ടി വി യുടെ മുമ്പിലെ ഇരിപ്പിടങ്ങളെല്ലാം ഹൗസ് ഫുൾ. ഉമ്മയും, വാപ്പയും, ഭാര്യയും, മകനും, പിന്നെ എന്റ്റ എട്ട് വയസ്സ്കാരി മോളും.

  ഇമ വെട്ടാതെ

  ഇമ വെട്ടാതെ

  മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം തുടങ്ങി.. ഇമ വെട്ടാതെ നിശ്ശബ്ദമായി എല്ലാവരും ശ്രദ്ധയോടെ അദ്ദേഹത്തിന്റ്റെ വാക്കുകൾക്ക് ചെവിയോർക്കുന്നു. (കേരളത്തിലെ എല്ലാ വീടുകളിലും ഇത് തന്നെയാണ് അവസ്ഥ) വളരെ സ്പഷ്ടതയോടെ,നിർത്തി നിർത്തി, ണക്കുകളുടെയും, വസ്തുതകളുടേയും, പിൻബലത്തോടെ,അദ്ദേഹം മാധ്യമങ്ങളേയും, അത് വഴി ജനങ്ങളേയും അഭിസംബോധന ചെയ്യുകയാണ്.

  എനിക്ക് തോന്നിയത്

  എനിക്ക് തോന്നിയത്

  നിയന്ത്രണങ്ങളുടേയും, ഇളവുകളുടേയും കാര്യങ്ങൾ ഒരധ്യാപകൻ വിദ്യാർത്ഥികളേ പഠിപ്പിക്കുന്നത് പോലെ, അങ്ങനെയാണ് എനിക്ക് തോന്നിയത്. ഈ കൊറോണകാലത്ത്,കേരളത്തിൽ ഒരു മനുഷ്യൻ പോലും പട്ടിണി കിടക്കില്ല. അദ്ദേഹത്തിന്റ്റെ ആ വാക്കിന് ആത്മാർത്ഥതയുടെ,മനുഷ്വത്വത്തിന്റ്റെ ശബ്ദമായിരുന്നു, കരുതലിന്റ്റെ, സൗന്ദര്യമായിരുന്നു. വിശപ്പിന്റ്റെ വേദന എന്താണെന്നറിയാവുന്ന ഒരു മനുഷ്യസ്നേഹിയുടെ വാക്കുകൾക്കപ്പുറം, ഒരു ഭരണാധികാരിയുടെ നിശ്ചയ ദാർഡ്യം അദ്ദേഹത്തിന്റ്റെ വാക്കുകളിൽ നമ്മുക്ക് കാണാം.

  കൊറോണ എന്ന മഹാമാരിയെ

  കൊറോണ എന്ന മഹാമാരിയെ

  കൊറോണ എന്ന മഹാമാരിയെ എങ്ങനെ ക്രിയാത്മകമായി നമ്മുക്ക് നേരിടാം എന്ന് ലോകത്തേ നാം കാണിച്ച് കൊടുക്കുന്നു. തെരുവിൽ അലയുന്ന പട്ടിണി പാവങ്ങളെ ഹൃദയത്തോട് ചേർത്ത് പിടിക്കുന്നു സർക്കാർ. ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും കരുതൽ. ഒറ്റക്ക് താമസിക്കുന്നവർ,വൃദ്ധരായ രോഗികൾ, അതിഥി സംസ്ഥാന തൊഴിലാളികൾ അങ്ങനെ അങ്ങനെ മാനവികത എന്താണെന്ന് ലോകത്തിന് മനസ്സിലാക്കികൊടുക്കുന്നു നമ്മുടെ മുഖ്യമന്ത്രീ.

  ചിലർക്ക് ബുദ്ധിമുട്ടുണ്ടാകാം

  ചിലർക്ക് ബുദ്ധിമുട്ടുണ്ടാകാം

  അഭിമാനം പണയപ്പെടുത്തി ഭക്ഷണം ആവശ്യപ്പെടാൻ ചിലർക്ക് ബുദ്ധിമുട്ടുണ്ടാകാം, അവർക്കായി ഓരോ തദ്ദേശ സ്ഥാപനങ്ങൾ വഴി ഒരു നമ്പർ നൽകുകയും, അവരുടെയടുത്ത് ഭക്ഷണമെത്തിക്കാനുളള ക്രമീകരണങ്ങൾ നടത്താനുമുളള തീരുമാനം. കേരളം എന്ത് കൊണ്ടാണ് പിണറായിയേ കേൾക്കുന്നത്. എന്ത് കൊണ്ടാണ് ആബാലവൃദ്ധ ജനങ്ങളും ഈ മനുഷ്യന്റ്റെ വാക്കുകൾ ശ്രദ്ധിക്കുന്നതിന്ററെ ഉത്തരങ്ങളാണ് ഞാൻ മേൽപറഞ്ഞ കാര്യങ്ങൾ.

  കൊറോണക്കാലം

  കൊറോണക്കാലം

  ഈ കൊറോണക്കാലം നമ്മുക്ക് സ്വയം പര്യാപ്തത നേടാനുളള കാലമായി മാറ്റാം. മുഖ്യമന്ത്രി പറഞ്ഞത് പോലെ,ചെറിയ കൃഷി വീട്ടിലും തുടങ്ങാം. വിഷരഹിതമായ പച്ചകറികൾ കഴിച്ച് നമ്മുടെ മക്കൾ വളരട്ടെ. എന്തിനും തിനും, തമിഴനേയും, കന്നഡക്കാരനേയും, ആശ്രയിക്കാതെ നമ്മുക്കും തുടക്കം കുറിക്കാം. വിഷരഹിത കേരളത്തിനായി.

  ജാഗ്രത മാത്രം

  ജാഗ്രത മാത്രം

  മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കഴിഞ്ഞപ്പോൾ പ്രതീക്ഷയുടെ കിരണങ്ങൾ തെളിയുന്നു. ആകുലപ്പെട്ട മനസ്സുകൾക്ക് ഒരാത്മ ധൈര്യം വന്നത് പോലെ. പല സുഹൃത്തുക്കളും എന്നെ വിളിച്ച് പറഞ്ഞതാണ്. ഒരു കമ്മൃൂണിസ്റ്റ്കാരനായതിൽ അഭിമാനം തോന്നുന്നു. നയിക്കാൻ പിണറായി എന്ന മുഖ്യമന്ത്രിയുളളപ്പോൾ നാം എന്തിന് ഭയക്കണം. നമ്മുക്ക് വേണ്ടത് ജാഗ്രത മാത്രം...

  ലാൽ സലാം ♥

  NB

  അറബികഥ എനിക്കിഷ്ടപ്പെട്ട സിനിമയാണ്..ക്യൂബയേയും കമ്മ്യൂണിസത്തേയും പരിഹസിക്കുന്ന അരാഷ്ട്രീയ കലാകാരന്മാർക് നന്മകൾ നേരുന്നതിനൊപ്പം...ഹൃദയത്തിൽ നിന്നും ആയിരമായിരം വിപ്ളവാഭിവാദ്യങ്ങൾ..

  ബിജെപി എംപിയുടെ മകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; യാത്രാ വിവരങ്ങള്‍ മറച്ചു വെച്ചെന്ന് ആരോപണം

  ലോക്ക് ഡൗണിന്റെ ആദ്യ ദിനം പിന്നിട്ടു, പുതുക്കിയ നിർദേശങ്ങളുമായി കേന്ദ്രം, അവയേതെന്ന് അറിയാം!

  English summary
  MA Nishad About pinarayi vijayan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more