കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗുജറാത്തോ യുപിയോ അല്ല കേരളമാണ്,ഇവിടെ നിങ്ങടെ ഉമ്മാക്കി ഒന്നും നടപ്പാവില്ല മിസ്റ്റര്‍ സെന്‍കുമാര്‍'

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
Malayali director M.A Nishad criticizes TP senkumar | Oneindia Malayalam

തിരുവനന്തപുരം: പത്രസമ്മേളനത്തിനിടെ ചോദ്യം ചോദിച്ച രോഗിയായ മാധ്യമപ്രവര്‍ത്തകനോട് ഡിജിപി ടിപി സെന്‍കുമാര്‍ അപമര്യാദയോടെ പെരുമാറിയ സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വെള്ളാപ്പള്ളി നടേശനെതിരെ വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തിനിടെയായിരുന്നു കടവില്‍ റഷീദ് എന്ന മാധ്യമപ്രവര്‍ത്തകനോട് സെന്‍കുമാര്‍ തട്ടിക്കയറി.

സെന്‍കുമാറിനെ ഡിജിപിയാക്കിയത് അബദ്ധമായെന്ന ചെന്നിത്തലയുടെ പ്രസ്താവനയെ കുറിച്ചായിരുന്നു റഷീദ് ചോദ്യം ചോദിച്ചത്. ഇതോടെ പ്രകോപിതനായ സെന്‍കുമാര്‍ നിങ്ങള്‍ മധ്യപിച്ചിട്ടുണ്ടോ, മാധ്യമപ്രവര്‍ത്തകനാണോ എന്നിങ്ങനെ ചോദിച്ച് തട്ടിക്കയറുകയായിരുന്നു. സംഭവത്തില്‍ സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ എംഎ നിഷാദ്. ഫേസ്ബുക്ക് ലൈവിലൂടെയാണ് നിഷാദ് സെന്‍കുമാറിനെതിരെ ആഞ്ഞടിച്ചത്. നിഷാദിന്‍റെ വാക്കുകള്‍ ഇങ്ങനെ

 ധാര്‍ഷ്ട്യം ചോദ്യം ചെയ്യേണ്ടത്

ധാര്‍ഷ്ട്യം ചോദ്യം ചെയ്യേണ്ടത്

മുന്‍ ഡിജിപി സെന്‍കുമാര്‍ സാറിന്റെ പത്രസമ്മേളനം കണ്ടു. ഇന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ നടത്തിയ ധാര്‍ഷ്ട്യം ചോദ്യം ചെയ്യേണ്ടത് തന്നെയാണ്. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കണ്ടവനാണ്. ജാതിക്കും മതത്തിനും അതീതമായിട്ടാകണം ഒരു നല്ല പോലീസ് ഉദ്യോഗസ്ഥന്‍ പെരുമാറണ്ടത്.

നമ്മള്‍ ഉദ്ദേശിക്കുന്ന ആളല്ല

നമ്മള്‍ ഉദ്ദേശിക്കുന്ന ആളല്ല

ഇദ്ദേഹം നമ്മുടെ ഡിജിപി ആയിരുന്നു എന്നറിയുമ്പോള്‍ നമ്മള്‍ വളരെ വേദനാജനകമായി മനസിലാക്കേണ്ട ചില വസ്തുതകള്‍ ഉണ്ട്. സെന്‍കുമാറിന്റെ ഡിജിപി കാലം എത്ര ബയാസ്ഡ് ആയിരിക്കും. അതുകൊണ്ടായിരിക്കുമല്ലോ പ്രതിപക്ഷ നേതാവിന് കുറ്റബോധം ഉണ്ടാവുകയും ബഹുമാനപ്പെട്ട സഖാവ് ശ്രീ പിണറായി വിജയന്‍ ക്ലിയര്‍ ആയി പറയുകയും ചെയ്തത് സെന്‍കുമാര്‍ നമ്മള്‍ ഉദ്ദേശിക്കുന്ന ആളല്ല.

 കാക്കി ഇട്ടവന്‍ കാവി ഉടുക്കുമ്പോള്‍

കാക്കി ഇട്ടവന്‍ കാവി ഉടുക്കുമ്പോള്‍

ഞാന്‍ അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കാനൊന്നും ഉദ്ദേശിക്കുന്നില്ല. എന്നാല്‍ ഇന്ന് അദ്ദേഹം കാണിച്ച പ്രവര്‍ത്തി അത് നാലായിട്ട് മടക്കി സാറ് സാറിന്റെ കൈയില്‍ വച്ചാ മതി.കാക്കിയിട്ടവന്‍ കാവി ഉടുക്കുമ്പോ ഉണ്ടാകുന്ന പ്രശ്‌നം തന്നെയാണ് സാറിന് സംഭവിച്ചത്.

 ജാതിയോ മതമോ തിരിച്ചറിയാന്‍

ജാതിയോ മതമോ തിരിച്ചറിയാന്‍

താങ്കള്‍ പറയുന്ന കാര്യങ്ങള്‍ മാത്രമേ മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കാന്‍ പറ്റുള്ളൂവെന്ന് എവിടെയാണ് സര്‍ എഴുതിവെച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകന്‍റെ അടുത്ത് ചെന്നിട്ട് ഗുണ്ടകുളുമായി ഒരു സാധാരാണ മാധ്യമപ്രവര്‍ത്തകന്‍ ചോദ്യം ചോദിച്ചപ്പോള്‍ അയാളുടെ പേര് അറിഞ്ഞാല്‍ മാത്രമേ താങ്കള്‍ മറുപടി പറയൂ. എന്തിനാണ് പേര് ചോദിച്ചത്. അയാളുടെ ജാതിയോ മതമോ തിരിച്ചറിയാന്‍. അതല്ലേ സത്യം.

 ഉമ്മാക്കിയൊന്നും നടപ്പാവില്ല

ഉമ്മാക്കിയൊന്നും നടപ്പാവില്ല

മിസ്റ്റര്‍ സെന്‍കുമാര്‍ നിങ്ങള്‍ ഒരു കാര്യം മനസിലാക്കണം ഇത് ഗുജറാത്തോ യുപിയോ ഒന്നുമല്ല, ഇത് കേരളമാണ്. ഹൈന്ദവനും ക്രൈസതവനും മുസല്‍മാനും ഒറ്റക്കെട്ടായി ജീവിച്ചുപോകുകയാണ്. ഇവിടെ നിങ്ങളുടെ ഉമ്മാക്കി ഒന്നും നടപ്പിലാവില്ല മിസ്റ്റര്‍ സെന്‍കുമാര്‍. അതിനെ കുറിച്ച് നിങ്ങള്‍ ചിന്തിക്കുക പോലും വേണ്ട.

 പരിഹാസ കഥാപാത്രമായി മാറുന്നു

പരിഹാസ കഥാപാത്രമായി മാറുന്നു

എത്ര വര്‍ഗീയപരമായിട്ടാണ് നിങ്ങള്‍ ഓരോ സമയത്തും കേരളത്തിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. ഒരു മനുഷ്യന്‍ കോമാളി ആകുന്നതിനേക്കാള്‍ അപ്പുറമായിട്ടും, നാറാവുന്നതിനും അപ്പുറമായിട്ടും ഓരോ സമയവും നിങ്ങള്‍ ജനങ്ങളുടെ മനസില്‍ പരിഹാസ കഥാപാത്രമായി മാറുകയാണ്.

 അധപതിച്ചല്ലോ മിസ്റ്റര്‍ സെന്‍കുമാര്‍

അധപതിച്ചല്ലോ മിസ്റ്റര്‍ സെന്‍കുമാര്‍

എന്താണ് സര്‍, താങ്കള്‍ ഒരു ഡിജിപി ആയിരുന്നയാളല്ലേ? എംജെ ജോസഫിനെ പോലെ മഹാരഥന്‍മാര്‍ ഇരുന്ന കസേരയില്‍ ഇരുന്നയാള്‍ പച്ചക്ക് വര്‍ഗീയത പറയുന്ന ആളായി അധപതിച്ചല്ലോ മിസ്റ്റര്‍ സെന്‍കുമാര്‍. നിങ്ങള്‍ ഡോക്ടറേറ്റ് നേടിയ ആളല്ലേ. നിങ്ങള്‍ ഡോക്ടറേറ്റ് നേടിയത് വര്‍ഗീയത പരുത്തുന്നതിലാണ്.

 ഇവിടെ വേവാന്‍ പോകുന്നില്ല

ഇവിടെ വേവാന്‍ പോകുന്നില്ല

സാറിന്റെയോ സാറിന്‍റെ പാര്‍ട്ടിയുടെയോ പരിപ്പൊന്നും ഇവിടെ വേവാന്‍ പോകുന്നില്ല. അങ്ങ് ഡിജിപിയായിരുന്ന കാലത്തല്ലേ വെള്ളാപ്പള്ളി നടേശനെതിരെ ആരോപണം ഉയര്‍ന്നത്. അന്ന് എന്തുകൊണ്ടാണ് അങ്ങ് നടപടിയെടുക്കാതിരുന്നത്. ഇന്ന് മാധ്യമപ്രവര്‍ത്തകനോട് കാണിച്ചത് വളരെ മോശം പ്രവൃത്തിയാണ്. പണ്ടെങ്ങോ തിടമ്പേറ്റിയതിന് ഇപ്പോള്‍ ആന പിണ്ടത്തെ ആരേലും ഭയക്കുമോ?

 ചവിട്ടി പുറകത്താക്കും

ചവിട്ടി പുറകത്താക്കും

നിങ്ങള്‍ വിരമിച്ചയാളാണ്. സര്‍ ഞങ്ങള്‍ സല്യൂട്ടടിക്കും
ഹേമന്ത് കാക്കറെയെ പോലുള്ള വരെ. ദേവന്ദ്ര സിംഗിനെ പോലുള്ളവരെ ഞങ്ങള്‍ ചവിട്ടി പുറകത്താക്കും. മനുഷ്യത്തമുള്ള സാധാരണക്കാരായ പോലീസുകാരെ ഞങ്ങള്‍ സല്യൂട്ട് അടിക്കും. പക്ഷേ സാറിനെ പോലുള്ളവരെയല്ല. ദയവ് ചെയ്ത് വര്‍ഗീയതയും കൊണ്ട് ഇവിടെ വരരുത്.

 ഹീറോ അല്ല സീറോ

ഹീറോ അല്ല സീറോ

എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാറിന്റെ മുഖ്യ പാചകക്കാരാന്‍ ആകാനുള്ള ഓട്ടത്തിലാണ് അങ്ങ്.താങ്കളെക്കാള്‍ ഏറെ വര്‍ഗീയത പറയുന്ന ആളുകളെ മറികടന്ന്, കഴക്കൂട്ടത്ത് മത്സരിക്കണമെന്നൊക്കം അങ്ങേയ്ക്ക് ഉണ്ടാകും. ഇനിയെങ്കിലും താങ്കള്‍ ഒരു കാര്യം മനസിലാക്കണം.താങ്കള്‍ ഒരു ഹീറോ ആണെന്ന് തോന്നുന്നുണ്ടെങ്കില്‍ താങ്കള്‍ക്ക് തെറ്റി താങ്കള്‍ സീറോയാണ്.

 നാഷ്ണല്‍ വേസ്റ്റ്

നാഷ്ണല്‍ വേസ്റ്റ്

മാധ്യമപ്രവര്‍ത്തകരോട് ഒരു ചെറിയ അഭ്യര്‍ഥന ഇത്തരം നാഷണല്‍ വേസ്റ്റുകള്‍ക്ക് നിങ്ങള്‍ ഇടം കൊടുക്കരുത്. മീഡിയ വിലസിബിലിറ്റി നല്‍കരുത്. നിങ്ങളാണ് ഇവരെ വളര്‍ത്തുന്നത്. ഇത് കാണാന്‍ ഞങ്ങള്‍ക്ക് താത്പര്യം ഇല്ല. ഇതുപോലെ വര്‍ഗീയ വിഷം പരത്തുന്ന ഒരാളുടെ സംഭാഷണം കേള്‍ക്കലല്ല ഞങ്ങളുടെ , കേരളത്തിലെ ജനങ്ങളുടെ ജോലി, അപേക്ഷയാണ്, നിഷാദ് പറഞ്ഞു.

വീഡിയോ

വീഡിയോ പൂര്‍ണരൂപം

English summary
MA Nishad about TP Senkumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X