കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചീപ്പ് രാഷ്ട്രീയം കളിക്കുന്ന അങ്ങേക്കിരിക്കട്ടെ കുതിരപവൻ';ചെന്നിത്തലയെ ഭിത്തിയിലൊട്ടിച്ച് കുറിപ്പ്

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ മറവില്‍ ആരോഗ്യ മന്ത്രി കെകെ ശൈലജ ഇമേജ് ബില്‍ഡിംങിന് ശ്രമിക്കുകയാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയ വല്ലാതെ കൂടുകയാണ്. മന്ത്രി ദിവസത്തില്‍ നിരവധി മാധ്യമങ്ങളെ കാണുന്നത് എന്തിനാണ്. ഇതെല്ലാം ഒഴിവാക്കേണ്ടതാണെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്.

 rameshchennithala

കേരളം ഒറ്റക്കെട്ടായി ഒരു മഹാമാരിയെ തുരത്താന്‍ കൈകോര്‍ക്കുമ്പോള്‍ അതിലും ചീപ്പ് രാഷ്ട്രീയം കളിക്കുകയാണ് പ്രതിപക്ഷ നേതാവ് എന്ന വിമര്‍ശനമാണ് പരക്കെ ഉയരുന്നത്. ഇങ്ങനൊരു മഹാമാരി വരുമ്പോള്‍ അതിന്റെ മുന്നില്‍ ഒന്നിച്ചുനിന്നുകൊണ്ട് ആവശ്യമായ ജാഗ്രത പാലിക്കുകയല്ലേ വേണ്ടത്. അല്ലാതെ നിങ്ങള്‍ ഏത് പക്ഷമാണ്, ഏത് മുന്നണുിയാണ് എന്ന് നോക്കി നില്‍ക്കലാണോ? ഇതെല്ലാം നോക്കണമെങ്കില്‍ മനുഷ്യന്‍ വേണ്ടേ നാട്ടില്‍. ആ മനുഷ്യന്റെ കൂടെയല്ലേ നമ്മള്‍ നില്‍ക്കേണ്ടത്? എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണത്തോട് മുഖ്യമന്ത്രി പ്രതികരിച്ചത്.

ഇപ്പോഴിതാ ചെന്നിത്തലയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ എംഎ നിഷാദ്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം- ശ്രീ രമേശൻ ,ഒരിക്കൽ ദീർഘകാലം കേരളത്തിന്റ്റെ പ്രതിപക്ഷ നേതാവായിട്ടിരിക്കാൻ അങ്ങേക്ക് ആശംസ അറിയിച്ചിരുന്നു ഈയുളളവൻ..
ആ അഭിപ്രായം ഞാൻ തിരുത്തുന്നു...അങ്ങ് അതുക്കും മേലെയാണ്...
ഒരു പ്രതിപക്ഷ നേതാവ് എങ്ങനെ,ആയിക്കൂടാ എന്ന് താങ്കൾ വീണ്ടും വീണ്ടും തെളിയിക്കുന്നു...രാഷ്ട്രീയ വിദ്യാർത്ഥികൾക്ക്,ഒരു റെഫറൻസാണ് അങ്ങ്..പ്രത്യേകിച്ച് അങ്ങയുടെ പത്രസമ്മേളനങ്ങളും,പ്രസ്താവനകളും..

അങ്ങ് കോൺഗ്രസ്സിന്റ്റെ വാറൂം പോരാളിയാകണമെന്നാണ് എന്റ്റെ ഒരു ഇത്..ലോകം മുഴുവനും,ഒരു മഹാമേരിയേ പറ്റി ആകുലപ്പെട്ട് കഴിയുമ്പോൾ,ഒരുതരം ചീപ്പ് രാഷ്ട്രീയം കളിക്കുന്ന അങ്ങേക്കിരിക്കട്ടെ ഒരു കുതിരപവൻ...
കേരള സർക്കാറും,നമ്മുടെ ആരോഗ്യമന്ത്രിയും,ഈ നാട്ടിലെ,ജനങ്ങളും ലോകത്തിന് മാതൃകയാകുമ്പോൾ,ഒരുമാതിരി,കുത്തിതിരുപ്പുകളുമായി അങ്ങെത്തുമ്പോൾ,ജനം നിങ്ങളെ പുച്ഛിച്ച് തള്ളുന്ന കാഴ്ച്ചയാണ്,ഇന്നിന്റ്റെ പ്രത്യേകത..

ഒന്നാം ക്ളാസ്സിലെ കുട്ടികൾ കല്ല് പെൻസിലിന് വേണ്ടി വഴക്കിടാറുണ്ട്...ആ കുട്ടികളേക്കാലും പക്വതകുറവാണ് അങ്ങയുടെ പ്രവർത്തിയിൽ കാണുന്നത്..
കഷ്ടം എന്നല്ലാതെ എന്ത് പറയാൻ...അടുത്ത തവണയും കൂടി പ്രതിപക്ഷ നേതാവാൻ ഇതൊന്നും പോരാ..കുഞ്ഞാലികുട്ടി ആ സ്ഥാനത്തിലേക്കുളള മത്സരത്തിലാണ്...അങ്ങ് വിമർശിക്കണം സർക്കാറിനെ...ഇത് പോലെ തന്നെ...
എല്ലാ വിധ ആശംസകളും നേരുന്നു...

16 ന് വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ബിജെപി; പ്രതിരോധിക്കാന്‍ 'കര്‍ണാടക മോഡലു'മായി കോണ്‍ഗ്രസ്16 ന് വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ബിജെപി; പ്രതിരോധിക്കാന്‍ 'കര്‍ണാടക മോഡലു'മായി കോണ്‍ഗ്രസ്

ഇന്ത്യന്‍ വിപണിയിലെ 'കാളകൾ' ഐസിയുവിലാകുമ്പോള്‍;സെൻസെക്‌സിന്‍റെ തകർച്ചയ്ക്ക് പിന്നിലെ 5 ഘടകങ്ങള്‍ഇന്ത്യന്‍ വിപണിയിലെ 'കാളകൾ' ഐസിയുവിലാകുമ്പോള്‍;സെൻസെക്‌സിന്‍റെ തകർച്ചയ്ക്ക് പിന്നിലെ 5 ഘടകങ്ങള്‍

കോണ്‍ഗ്രസിന് ചിരി; 'ഓപ്പറേഷന്‍ രംഗ് പഞ്ചമി'യില്‍ തുടക്കം പാളി ബിജെപി, തമ്മിലടിച്ച് നേതാക്കള്‍!!കോണ്‍ഗ്രസിന് ചിരി; 'ഓപ്പറേഷന്‍ രംഗ് പഞ്ചമി'യില്‍ തുടക്കം പാളി ബിജെപി, തമ്മിലടിച്ച് നേതാക്കള്‍!!

English summary
Ma Nishad against Ramesh chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X