• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇബ്രാഹിം കുഞ്ഞെന്ന ദുശ്ശാസനകുറുപ്പ്; ലീഗുകാരെ പറ്റിക്കുന്നത് പോലെ സമൂഹത്തെ നോക്കി കൊഞ്ഞനം കുത്തരുത്

പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ പൊതുമരാമത്ത് മന്ത്രിയും മുസ്ലിംലീംഗ് നേതാവുമായ വികെ ഇബ്രാഹീം കുഞ്ഞിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സംവിധായകന്‍ എംഎ നിഷാദ്. മുസ്ളീംലീഗിലെ പാവം അണികളെ പറഞ്ഞ് പറ്റിക്കുന്നത് പോലെ ,പൊതു സമൂഹത്തേ നോക്കി ഇബ്രാഹീം കുഞ്ഞ് കൊഞ്ഞനം കുത്തരുതെന്ന് എംഎ നിഷാദ് ഫേസ്ബുക്കില്‍ കുറിച്ചു.

സമുദായത്തിലെ വരേണ്യവർഗ്ഗത്തിന്റ്റെ ഹുങ്കും,നെഗളിപ്പും,അതിനി വിലപോവില്ല. ഏണീ കേറി സ്വർഗ്ഗത്തിൽ പോകാമെന്ന് പാവങ്ങളെ പറഞ്ഞ് പറ്റിക്കുന്ന പഴയ അടവുകൾ മാറ്റി പിടിക്കണം. കാരണം സമുദായത്തിലെ പുതുതലമുറയിലെ കുട്ടികൾക്ക് പഠിപ്പും വിവരവും വെച്ചുവെന്നും എംഎ നിഷാദ് ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഇനി ഒരു പാലം കഥ

ഇനി ഒരു പാലം കഥ

ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ വേണ്ടേ. അതാണല്ലോ പണ്ടേ പറയുന്ന ചൊല്ല്. അത് ശരി തന്നെയാണ് എന്താ സംശയം,പക്ഷെ ഇട്ട പാലത്തിൽ പൊതു ജനങ്ങൾക്ക് ഉതകിയില്ല എന്ന് മാത്രം. കാര്യം നമ്മുടെ നികുതി പണം കൊണ്ട് നിർമ്മിച്ചതാണെന്കിലും. അതൊക്കെ ആര് നോക്കുന്നു. പാലം ഇട്ട കോണ്ട്രാക്ടർക്കും, മന്ത്രിക്കും, കൂട്ടാളികൾക്കുമാത്രം അങ്ങോട്ടും ഇങ്ങോട്ടുമായി.

പഞ്ചവടി പാലം

പഞ്ചവടി പാലം

അപ്പോൾ പറഞ്ഞ് വന്നത്, പാലത്തിന്റ്റെ കാര്യമാ. നമ്മുടെ പാലാരിവട്ടം എന്ന പഞ്ചവടി പാലത്തിന്റ്റെ. പണ്ട് വളരെ പണ്ട് K G ജോർജ്ജ് സാർ സംവിധാനം ചെയ്ത ഒരു മനോഹര ചിത്രമായിരുന്നു പഞ്ചവടി പാലം. അതിൽ യശ്ശശരീരനായ ഭരത് ഗോപി അവതരിപ്പിച്ച അഴിമതിക്കാരനായ പഞ്ചായത്ത് പ്രസിഡന്റ്റ് ദുശ്ശാസന കുറുപ്പിന്റ്റെ കഥാപാത്രം ഇന്നും ജീവിച്ചിരിക്കുന്നു പല രൂപത്തിലും ഭാവത്തിലും.

പുതുക്കി പണിയാൻ

പുതുക്കി പണിയാൻ

സിനിമയിൽ പഞ്ചവടി പാലം പൊളിഞ്ഞ് വീഴുന്നുണ്ട്. ഭാഗ്യത്തിന് പാലാരിവട്ടം എന്ന പഞ്ചവടിപാലം പൊളിഞ്ഞ് വീഴുന്നതിന് മുമ്പ് തന്നെ,സർക്കാർ ഉണർന്ന് പ്രവർത്തിച്ചത് കൊണ്ട്,പാലം പുതുക്കി പണിയാൻ തീരുമാനമായി. കൊച്ചിക്കൊര് രക്ഷപ്പെട്ടു. ദുശ്ശാസനകുറുപ്പുമാർ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടിൽ പ്രസ്താവനകൾ ഇറക്കുന്നു.

ഇബ്രാഹിം കുഞ്ഞെന്ന ദുശ്ശാസനകുറുപ്പ്

ഇബ്രാഹിം കുഞ്ഞെന്ന ദുശ്ശാസനകുറുപ്പ്

മിസ്റ്റർ കുഞ്ഞ് അഥവാ ഇബ്രാഹിം കുഞ്ഞെന്ന ദുശ്ശാസനകുറുപ്പിന്റ്റെ പ്രസ്താവനയാണ് എന്നെ ഹഠാകർഷിച്ചത്. അദ്ദേഹം പാലം പുതുക്കി പണിയാനുളള സർക്കാർ തീരുമാനത്തിനെ സ്വാഗതം ചെയ്യുന്നുവത്രേ...ശ്ശോ ഭയങ്കര സംഭവം തന്നെ. മിസ്റ്റർ കുഞ്ഞ് , താങ്കൾ മുസ്ളീംലീഗിലെ പാവം അണികളെ പറഞ്ഞ് പറ്റിക്കുന്നത് പോലെ ,പൊതു സമൂഹത്തേ നോക്കി കൊഞ്ഞനം കുത്തരുത്.

പഴയ അടവുകൾ മാറ്റി പിടിക്കണം

പഴയ അടവുകൾ മാറ്റി പിടിക്കണം

പാലത്തിലൂടെ സഞ്ചരിക്കുന്നവരിൽ നിങ്ങളുടെ പാർട്ടിയിലെ പാവം അണികളുമുണ്ടാകും. ബിരിയാണി ചെമ്പും പൊട്ടിച്ച്,ബെൻസ് കാറിലും കേറി, മീറ്റിംഗ്, ഈറ്റിംഗ് ആൻറ്റ് ചീറ്റിംഗ് എന്ന നിങ്ങളുടെ സ്ഥിരം കലാപരിപാടികളുണ്ടല്ലോ. സമുദായത്തിലെ വരേണ്യവർഗ്ഗത്തിന്റ്റെ ഹുങ്കും,നെഗളിപ്പും, അതിനി വിലപോവില്ല. ഏണീ കേറി സ്വർഗ്ഗത്തിൽ പോകാമെന്ന് പാവങ്ങളെ പറഞ്ഞ് പറ്റിക്കുന്ന പഴയ അടവുകൾ മാറ്റി പിടിക്കണം.

കുട്ടികൾക്ക് പഠിപ്പും വിവരവും വെച്ചു

കുട്ടികൾക്ക് പഠിപ്പും വിവരവും വെച്ചു

കാരണം സമുദായത്തിലെ പുതുതലമുറയിലെ കുട്ടികൾക്ക് പഠിപ്പും വിവരവും വെച്ചു. അവർ നിങ്ങളെ ചോദ്യ ശരങ്ങളാൽ മുൾമുനയിൽ നിർത്തും. മിസ്റ്റർ കുഞ്ഞേ നിങ്ങളേ പോലുളളവർ സമ്പാദിച്ച് കൂട്ടിയ ഈ കണ്ട സ്വത്തുക്കളുടെ സ്രോതസ്സ്,വിജിലൻസ് മാത്രമല്ല. നിങ്ങളുടെ അണികളും ചോദിച്ച് തുടങ്ങും. ഉത്തരം പറഞ്ഞേ പറ്റു. അതിൽ പാലാരിവട്ടം പാലം ഒരു നിമിത്തമായീ എന്ന് മാത്രം.

കാലം മാപ്പ് തരില്ല

കാലം മാപ്പ് തരില്ല

ഉദ്യോഗസ്തരുടെ തലയിൽ വെച്ച് രക്ഷപ്പെടാൻ നോക്കുന്ന കാലഹരണപ്പെട്ട തന്ത്രങ്ങൾ,ഇരുന്ന് തുരുമ്പിക്കത്തേയുളളൂ. പാലത്തിന്റ്റെ വിളളലുകളും,ബലക്ഷയവും കണ്ടെത്തിയില്ലായിരുന്നുവെങ്കിൽ,ഒരു മഹാ വിപത്തിന് കൊച്ചി സാക്ഷ്യം വഹിക്കേണ്ടി വന്നേനെ. ഒരു കാര്യം കുറിച്ചിട്ടോളൂ..ഇത്തരം ദുശ്ശാസന കുറുപ്പുകൾക്ക് കാലം മാപ്പ് തരില്ല.

കുരിശില്‍ തറക്കാൻ ഞാൻ തയ്യാറല്ല

കുരിശില്‍ തറക്കാൻ ഞാൻ തയ്യാറല്ല

ഈ വിഷയത്തിൽ ഇതിന് മുമ്പ് പലരും പ്രതികരിച്ചത് കൊണ്ട് മാത്രം അഭിപ്രായം പറയാത്തതായിരുന്നു. പക്ഷെ നമ്മളെ ഒക്കെ വിഡ്ഡികളാക്കികൊണ്ട്, മുൻ മന്ത്രിയുടെ വളരെ ലാഘവത്തോടെയുളള പ്രസ്താവന കണ്ടപ്പോൾ, ഇത്രയുമെങ്കിലും പറഞ്ഞില്ലെങ്കിൽ, ഉറക്കം വരില്ല. കാരണം എന്നും ആ വഴിക്കാണ് സഞ്ചരിക്കാറുളളത്.

ഒന്ന് കൂടി പാലാരിവട്ടം പാലത്തിന്റ്റെ വിഷയത്തിൽ ഉമ്മൻചാണ്ടിയേ കുരിശില്‍ തറക്കാൻ ഞാൻ തയ്യാറല്ല...

ഫേസ്ബുക്ക് പോസ്റ്റ്

എംഎ നിഷാദ്

മന്‍മോഹന്‍ സിങ് നയിക്കും, പ്രതിഷേധവുമായി കോണ്‍ഗ്രസ് തെരുവിലറങ്ങും; പ്രതിപക്ഷ കക്ഷികളേയും അണിനിരത്തും

കോണ്‍ഗ്രസിനുവേണ്ടി ബാഡ്ജ് വിറ്റ് പണം സ്വരൂപിച്ച നരേന്ദ്ര മോദി; മോദിയുടെ ജീവിതത്തിലെ അപൂര്‍വ്വ കഥ

English summary
MA Nishad against vk ibrahim kunju
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X