കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തെക്കൻ മാസാണ്, മരണ മാസ്...' മേയറെ പുകഴ്ത്തി, സുരേഷ്ഗോപിക്ക് തട്ടുകൊടുത്ത് സംവിധായകന്റെ കുറിപ്പ്!

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി മൂലം നിരവധി നശനഷ്ടങ്ങളാണ് ഉണ്ടായത്. ആഗസ്റ്റ് ആഴ് മുതൽ 11 വരെയുള്ള അഞ്ച് ദിവസം കേരളത്തിൽ പെയ്ത മഴ കഴിഞ്ഞ വർഷത്തെ പ്രളയത്തെക്കാൾ കൂടുതലണെന്നാണ് കണക്കുകൾ. ഈ വർഷം ആഗസ്റ്റിൽ മുഴുവനായി കിട്ടേണ്ടിയിരുന്നത് 419.5 മില്ലീ മീറ്റർ മഴയാണ്. എന്നാൽ 13 ദിവസം കൊണ്ട് തന്നെ 598.6 മില്ലി മീററർ മഴ ലഭിച്ചെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

<strong>അസാധ്യമായി ഒന്നുമില്ല; കേരള ജനത അതിജീവനത്തിലൂടെ തെളിയിച്ചു, സംസ്ഥാനങ്ങളുടെ അധികാരം കവരുന്നത് മനുഷ്യത്വവിരുദ്ധം, മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം!</strong>അസാധ്യമായി ഒന്നുമില്ല; കേരള ജനത അതിജീവനത്തിലൂടെ തെളിയിച്ചു, സംസ്ഥാനങ്ങളുടെ അധികാരം കവരുന്നത് മനുഷ്യത്വവിരുദ്ധം, മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം!

നൂറിലധികം പേരാണ് ഈ വർഷത്തെ മഴക്കെടുതിയിൽ മരണപ്പെട്ടത്. രക്ഷാപ്രവർത്തനത്തിനിടിയലും മരണം സംഭവിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പിൽ നിന്നും രക്ഷാപ്രവർത്തനത്തിന് പോകുന്നതിനിടെയാണ് ലിനു മരിച്ചത്. ലിനുവിന് സഹായ വാഗ്ദാനങ്ങളുമായി നരവധി പേർ രംഗത്തെത്തിയിരുന്നു, മോഹൻലാലും മമ്മൂട്ടിയും ലിനുവിന്റെ കുടുംബത്തെ ആശ്വസിപ്പിച്ചു. എന്നാൽ ബിജെപി എംപി ആയിരുന്ന സുരേഷ്ഗോപി ഒരു പ്രതികരണവും നടത്തിയില്ല.

സേവഭാരതി പ്രവർത്തകനാണ് ലിനു എന്ന കാരണമായെങ്കിലും സുരേഷ് ഗോപിക്ക് ലിനുവിന്റെ കുടുംബത്തിന് സഹായം ചെയ്യാമായിരുന്നു എന്ന ആരോപണം നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. അതിനിടയിലാണ് സുരേഷ്ഗോപിയെ കുറ്റപ്പെടുത്തിക്കൊണ്ട് സംവിധാകൻ എംഎ നഷാദ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.

മേയറെ പുകഴ്ത്തി.. പിന്നീട്,

മേയറെ പുകഴ്ത്തി.. പിന്നീട്,

ആദ്യം തിരുവനന്തപുരം മേയറെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പ്രശംസിച്ചും, പന്നീട് സുരേഷ്ഗോപിക്ക് നല്ലൊരു തട്ടുകൊടത്തുമാണ് എംഎ നിഷാദ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. 'ജസ്റ്റ് റിമമ്പർ ദാറ്റ്' എന്ന സുരേഷ്ഗോപിയുടെ പ്രശസ്തമായ ഡയലോഗിൽ തന്നെയാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ജയസൂര്യ അഞ്ച് ലക്ഷം വരെ ലിനുവിന്റെ കുടുംബത്തിന് സഹായം നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും നിഷാദ് ഓർമ്മിക്കുന്നുണ്ട്.

'ജസ്റ്റ് റിമമ്പർ ദാറ്റ്'

'ജസ്റ്റ് റിമമ്പർ ദാറ്റ്'

'ജസ്റ്റ് റിമമ്പർ ദാറ്റ്'
പഴയ ഹിറ്റായ ഒരു സിനിമാ ഡൈലോഗാണ്.
ഇതിവിടെ പറയാൻ കാരണമെന്താണെന്ന് ചോദിച്ചാൽ, ഈ ചിത്രം തന്നെ ഉത്തരം നൽകുമെന്ന് പറഞ്ഞ് സുരേഷ്ഗോപിയുടെയും തിരുവനന്തപുരം മേയറുടെയും ഫേട്ടോയും തന്റെ പോസ്റ്റിൽ പങ്കുവെക്കുന്നുണ്ട്.ഫേസ്ബുക്ക് പോസ്റ്റ് രണ്ട് പേരെയും താരതമ്യം ചെയ്യലല്ല എന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

ദേ വന്നു... ദാ പോയി...

ദേ വന്നു... ദാ പോയി...


"ഇങ്ങ് തെക്ക് നമ്മടെ തിരോന്തോരത്ത്,ഒരു നഗര പിതാവുണ്ട് പേര് പ്രശാന്ത്...വാക്കിലല്ല, പ്രവർത്തിയിലാണ് കാര്യം എന്ന് തെളിയിച്ച നമ്മുടെ സ്വന്തം മേയർ..ഇപ്പോൾ ഇതെഴുതുമ്പോൾ,അങ്ങ് വടക്ക് ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്കായി നാൽപ്പതാമത്തെ ലോഡും കേറ്റി ലോറി പോയി കഴിഞ്ഞു...അടുത്ത ലോഡിനായി നമ്മടെ പൈലുകൾ റെഡിയാണണ്ണാ...ചിലരുടെ ഭാഷയിൽ ദേ പോയീ..ദാ വന്നൂ..." എന്നാണ് മേയറെ പുകഴ്ത്തി അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.

തെക്കൻ മാസാണ്... മരണ മാസ്

തെക്കൻ മാസാണ്... മരണ മാസ്

അനന്തപദ്മനാഭന്റെ മണ്ണങ്ങനെയാണ്, ആരെയും ചതിക്കില്ല. കൊടുത്തിട്ടേയുളളു മനസ്സ് നിറഞ്ഞ്. അതാണ് ശീലം. എത്ര വലിയ പുലിയാണെങ്കിലും, ഇവിടെ ഈ അനന്തപുരിയിൽ വരണം ഒന്നു നിവർന്ന് നിൽക്കണമെങ്കിൽഅതാണ് ചരിത്രം. തെക്കൻ മാസാണ് .. മരണ മാസ് എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മനപ്പൂർവ്വം പറയാത്തത്

"ഗോപിയണ്ണനെ പറ്റി മനപ്പൂർവ്വം പറയാത്തതാണ്... തൃശൂർ എടുത്ത് പൊക്കാൻ നോക്കിയതാ.. നടു ഉളുക്കിയെന്നാണ് നാട്ട് വർത്തമാനം. ക്ഷീണം കാണും..അതാ ണ്. രക്ഷാ പ്രവർത്തനത്തിനിടക്ക് ജീവൻ ഹോമിച്ച ലിനുവിന്റെ അമ്മയെ ഒന്നു സ്വാന്തനിപ്പിക്കാമായിരുന്നു. മോഹൻ ലാലും, മമ്മൂട്ടിയുമൊക്കെ അവരെ വിളിച്ചു. സഹായവും വാഗ്ദാനം ചെയ്തു. എന്തിന് ജയസൂര്യ കൊടുത്തു അഞ്ച് ലക്ഷം, ചുമ്മാ പറഞ്ഞന്നേയുളളൂ." എന്ന് പറഞ്ഞ അദ്ദേഹം അവസാനം 'ജസ്റ്റ് റിമമ്പർ ദാറ്റ്' എന്ന് ഒരിക്കൽ കൂടി പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

English summary
MA Nishad' Facebokk post on Kerala flood relief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X