'ഒട്ടകത്തിന്റ്റെ പുറത്തിരുന്ന് വിളിച്ചാലും കൊലവിളിയാണ്,വിളി കേട്ടാൽ ശ്രീരാമന്റ്റെ ഹൃദയം വേദനിക്കും
തിരുവനന്തപുരം: ജയ് ശ്രീറാം വിളി കൊലവിളിയാകുകയാണെന്ന പരാമര്‍ശത്തിന്‍റെ പേരില്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ ബിജെപി രംഗത്തുവന്ന സംഭവത്തില്‍ പ്രതികരിച്ച് സംവിധായകന്‍ എംഎ നിഷാദ്. അക്രമം കാണിച്ചിട്ട് ജയ് ശ്രീം വിളിക്കുന്നത് കൊലവിളി തന്നെയാണെന്ന് നിഷാദ് ഫേസ്ബുക്കില്‍ കുറിച്ചു. എല്ലാവിധ ആൾക്കൂട്ട കൊലപാതകങ്ങളേയും അക്രമങ്ങളേയും അപലപിക്കുന്നുവെന്നും അത് ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും കുറിപ്പില്‍ നിഷാദ് പറഞ്ഞു. നിഷാദിന്‍റെ പോസ്റ്റ് വായിക്കാം.

Respect..!!!പ്രതീക്ഷയാണ് അടൂർ സാർ...വർത്തമാനകാലത്തിന്റ്റെ പ്രതീക്ഷ...ശ്രീരാമൻ ഉത്തമ പുരുഷനാണ്.. ശ്രീരാമൻ സ്നേഹത്തിന്റ്റെയും,സമാധാനത്തിന്റ്റെയും പ്രതീകമാണ്... ശ്രീരാമൻ തന്റ്റെ പ്രജകളേ സനേഹിച്ച രാജാവുമായിരുന്നു...അങ്ങനെയുളള ശ്രീരാമന് ജയ് വിളിക്കുന്നതിൽ എന്താണ് തെറ്റ്... പക്ഷെ അക്രമം കാണിച്ചിട്ട് ജയ് ശ്രീറാം വിളിക്കുന്നത് ശരിയല്ല...അത് കലാപമാണ്...അത് കൊലവിളിയാണ്...
''ഒട്ടകത്തിന്റ്റെ പുറത്തിരുന്ന് വിളിച്ചാലും അത് കൊലവിളി തന്നെയാണ്...
ആ വിളി കേട്ടാൽ ശ്രീരാമന്റ്റെ ഹൃദയം വേദനിക്കും....രാമായണവും,മഹാഭാരതവും മനസ്സിരുത്തി വായിച്ചാൽ രാമനെ അറിയാം...ശ്രീകൃഷ്ണനെ അറിയാം...അവർ യുഗപുരുഷന്മാരാണ്...മനുഷ്യനന്മക്ക് വേണ്ടി അവതാര പിറവിയെടുത്തവർ...
NB എല്ലാവിധ ആൾക്കൂട്ട കൊലപാതകങ്ങളേയും,അക്രമങ്ങളേയും അപലപിക്കുന്നു...അത് ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല...












Click it and Unblock the Notifications