• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'അഹമ്മദ് ഹാജി ആണത്തമുളള ധീരയോദ്ധാവ് തന്നെ...പേടിതൊണ്ടന്മാർ,കുരുപൊട്ടി കുരച്ച് കൊണ്ടിരിക്കും'

 • By Aami Madhu

കൊച്ചി; വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം ചരിത്രം പറയുന്ന വാരിയംകുന്നൻ എന്ന സിനിമയുടെ പ്രഖ്യാപനത്തിന് പിന്നാലെ സംവിധായകൻ ആഷിഖ് അബുവിനും നടൻ പൃഥ്വിരാജിനും എതിരെ സംഘപരിനാർ ആക്രമണം ശക്തമായിരിക്കുകയാണ്.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഹിന്ദുക്കളെ കൊന്നൊടുക്കിയ മുസ്ലിം വര്‍ഗീയവാദിയാണെന്നും ചരിത്രത്തെ വളച്ചൊടിച്ച് മുസ്ലീം ഭീകരരെ വെള്ളപൂശനാണ് ശ്രമെന്നുമാണ് സംഘപരിവാരുകാർ ഉയർത്തുന്ന വിമർശനം. ചിത്രത്തിൽ നിന്നും പൃഥ്വിരാജ് പിൻമാറണമെന്ന ആവശ്യമാണ് ബിജെപിയും സംഘപരിവാറും ഉയർത്തുന്നത്. അതേസമയം സൈബർ ആക്രമണങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ എംഎ നിഷാദ്. അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം

ഹാലിളകിയിരിക്കുകയാണ്

ഹാലിളകിയിരിക്കുകയാണ്

ബിട്ടീഷ് സാമ്രാജ്യത്തിനെതിരെ പടപൊരുതിയ യോദ്ധാവിന്‌റെ കഥ പറയുന്ന സിനിമ പ്രഖ്യാപിച്ചതു മുതൽ,ഒരു വിഭാഗത്തിന് ഹാലിളകിയിരിക്കുകയാണ്...അല്ലെങ്കിലും,സ്വാതന്ത്ര്യ സമരം എന്ന് കേട്ടാലെ അവർക്ക് പ്രാന്തിളകും...സ്വാഭാവികം...സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യശക്തികളെ ഈ നാട്ടിൽ നിന്നും തുരത്തിയോടിക്കാൻ,ഒരുപാട് വീരദേശാഭിമാനികൾ,നെഞ്ചും വിരിച്ച് ചങ്കൂറ്റത്തോടെ നേരിട്ടത് ചരിത്രം...

cmsvideo
  വാരിയംകുന്നന്‍ പ്രഖ്യാപനത്തിന് പിറകെ പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം | Oneindia Malayalam
  ചെരുപ്പ് നക്കിയവർ

  ചെരുപ്പ് നക്കിയവർ

  അല്ലെങ്കിലും ചരിത്രം ചിലർക്ക് ചതുർത്ഥിയാണല്ലോ...സ്വന്തമായി ചരിത്രമില്ലാത്തവർ,ചരിത്രം വളച്ചൊടിക്കുന്നതിൽ,നല്ല പ്രാവിണ്യം നേടിയിട്ടുളളവരാണെന്ന്,ലോകർക്കെല്ലാം അറിവുളളതുമാണ്...സ്വാതന്ത്ര്യസയരത്തെ ഒറ്റികൊടുത്തവരും,സായിപ്പിന്റ്റെ ചെരുപ്പ് നക്കിയവരുമായ അവർ എന്നും ഈ നാടിന്റ്റെ ഒറ്റുകാരായിരുന്നു...

  ആത്മാക്കൾ പോലും പേടിച്ച് വിറക്കും

  ആത്മാക്കൾ പോലും പേടിച്ച് വിറക്കും

  വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന പേര് കേട്ടാൽ,ഇന്നും ശവകല്ലറയിൽ കിടക്കുന്ന വെളളക്കാരന്മാരുടെ ആത്മാക്കൾ പോലും പേടിച്ച് വിറക്കും..പിന്നെയെങ്ങനാണ് ഈ നാടിനെ ഒറ്റികൊടുത്ത,ദേശവിരുദ്ധരായ കപട രാജ്യ സ്നേഹികൾക്ക് ഹാലിളകാതിരിക്കുക...ചരിത്രം സത്യസന്ധമായി അവതരിക്കപ്പെടുമോ എന്ന ഭയം കുറച്ചൊന്നുമല്ല ഇക്കൂട്ടരെ അസ്വസ്ഥരാക്കുന്നത്...ഈ നാടിന് വേണ്ടി രക്തസാക്ഷികളായത് കുറേ മനുഷ്യരാണ്...ഹിന്ദുവും,മുസൽമാനും എന്ന് പ്രത്യേകം എഴുതി ചേർത്തവരല്ല...അവർ ഒരിമിച്ച് നിന്ന് പോരാടി...മനുഷ്യരായി...

  നിലപാടുള്ള വ്യക്തിയാണ്

  നിലപാടുള്ള വ്യക്തിയാണ്

  വെളളക്കാരനെഴുതിയ കളളത്തരങ്ങൾ വെളളം തൊടാതെ മിഴുങ്ങി,ദഹിച്ചില്ലെങ്കിലും അത് വീണ്ടും വീണ്ടും അയവിറക്കി,അതിൽ അഭിരസിക്കുന്നവരുടെ പിന്തലമുറക്കാരാണ് ഇന്ന് വിഷം ചീറ്റാനിറങ്ങിയിരിക്കുന്നത്...സ്വാഭാവികം ...

  പൃഥ്വിരാജ്,ഒരു നടൻ മാത്രമല്ല നിലപാടുകളുളള ഒരു വ്വക്തി കൂടിയാണ്...അയാളത് തെളിയിച്ചിട്ടുമുണ്ട്...തനിക്ക് ശരിയെന്ന് തോന്നുന്നത്,ആരുടെ മുഖത്ത് നോക്കിയും അയാൾ പറയുു...അതിന് ചങ്കൂറ്റം എന്ന് പറയും..

  എക്സ്ട്രാ ബോൺ

  എക്സ്ട്രാ ബോൺ

  ഇവിടെ പല നടന്മാർക്കുമില്ലാത്ത,ഒരെണ്ണം അയാൾക്കുണ്ട്...That extra bone..

  അത് കൊണ്ട് തന്നെ അയാൾക്കെതിരേയുളള ഏതാക്രമത്തേയും എതിർക്കുക തന്നെ ചെയ്യും..വാരിയം കുന്നത് അഹമ്മദ് ഹാജി ധീരയോദ്ധാവ് തന്നെ...ആണത്തമുളള യോദ്ധാവ്...പേടിതൊണ്ടന്മാർ,കുരുപൊട്ടി കുരച്ച് കൊണ്ടിരിക്കും...

  പൃഥ്വിരാജിനൊപ്പം...എന്നും...എപ്പോഴും...

  ആഷിക് അബുവിന്റ്റെ വാരിയൻകുന്നന് വിജയാശംസകൾ...

  'തിരഞ്ഞെടുപ്പ് ജയിക്കാനുള്ള വളഞ്ഞ തന്ത്രവുമായി ബിജെപി'; പൊളിക്കാൻ കോൺഗ്രസ്,ചീഫ് സെക്രട്ടറിക്ക് കത്ത്

  ഇന്ത്യൻ സമ്പദ്ഘടന പുലിപ്പുറത്താണ്; വിദേശമൂലധനത്തെ പ്രീതിപ്പെടുത്തിയേ പറ്റൂ, ധനമന്ത്രി പറയുന്നു

  ഇന്ത്യ-ചൈന സംഘർഷം; ഇന്ത്യ കടുത്ത തിരുമാനത്തിലേക്ക്, ചൈനീസ് ഉത്പന്നങ്ങളുടെ വിവരങ്ങൾ തേടി സർക്കാർ

  ആൾക്കൂട്ടം പാടില്ല; പുരി ജഗന്നാഥ ക്ഷേത്രത്തിൽ രഥയാത്ര നടത്താൻ സുപ്രീം കോടതി അനുമതി

  English summary
  'MA Nishad slams cyber attack against Variyamkunnan movie team
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X