കിറ്റക്‌സ് കേരളം വിട്ടുപോകരുത്: സര്‍ക്കാരുമായി ചര്‍ച്ച നടത്തി സമവായത്തില്‍ എത്തണമെന്ന് എംഎ യൂസഫലി
ദുബായ്: കിറ്റക്‌സ് കേരളം വിട്ട് പോകരുതെന്ന് പ്രമുഖ വ്യവസായി എംഎ യൂസഫലി പറഞ്ഞു. നിക്ഷേപങ്ങള്‍ കേരളത്തില്‍ നിലനിര്‍ത്തണമെന്നും കിറ്റെക്‌സ് മാനേജുമെന്റും സംസ്ഥാന സര്‍ക്കാരും ചര്‍ച്ചകള്‍ നടത്തി പ്രശ്‌നം പരിഹരിക്കണമെന്നും എം എ യുസഫലി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സാബു എം ജേക്കബുമായി സംസാരിക്കും. ഭാവി തലമുറയ്ക്ക് ജോലി ലഭിക്കുന്ന പദ്ധതി കേരളത്തിന് പുറത്തുപോകുന്നത് ഒഴിവാക്കണമെന്നാണ് അഭ്യര്‍ത്ഥനയെന്നും യൂസഫലി വ്യക്തമാക്കി.

അതേസമയം, ഉപേക്ഷിച്ച പദ്ധതിയിലേക്ക് കിറ്റെക്‌സ് തിരിച്ചുവരണമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. എന്താണ് നടന്നതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രശ്‌നങ്ങളെ ഗൗരവമായി കാണുവെന്നും നാടിന് ക്ഷീണമുണ്ടാക്കുന്ന പ്രവൃത്തികള്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്മാറുകയാണെന്ന് കിറ്റക്‌സ് പ്രഖ്യാപനത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ അനുനയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വ്യവസായ വകുപ്പ് എറണാകുളം ജില്ല ജനറല്‍ മാനേജര്‍ ബിജു പി എബ്രഹാമും, മാനേജര്‍ എസ് ഷീബയും കിറ്റക്‌സിലെത്തി സാബു എം ജേക്കബുമായി ചര്‍ച്ച നടത്തിയിരുന്നു.
Recommended Video
ബീച്ചില്‍ എത്തിയാല്‍ പിന്നെ വേദിക ഹോട്ടാണ്; നടിയുടെ മാലി ദ്വീപ് ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications