കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎം ബഷീറിന്‍റെ കുടുംബത്തിന് സാന്ത്വനമായി എംഎ യൂസഫലി; 10 ലക്ഷം രൂപ സഹായധനം നല്‍കും

Google Oneindia Malayalam News

തിരുവനന്തപുരം: സര്‍വ്വെ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാന്‍ ഓടിച്ച വാഹനമിടിച്ച് മരിച്ച സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധവാവി കെഎം ബഷീറിന്‍റെ കുടുംബത്തിന് സ്വാന്തനവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യുസഫലി. കെഎം ബഷീറിന്‍റെ കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്ക്ചേരുന്നുവെന്നും സഹായധനമായി പത്ത് ലക്ഷം രൂപ നല്‍കുമെന്നാണ് എംഎ യുസഫലി പ്രഖ്യാപിച്ചിരിക്കുന്നത്.

<strong>ബിജെപി തഴയുമോയെന്ന് വിമതര്‍ക്ക് ആശങ്ക; സമ്മര്‍ദ്ദം ചെലുത്താന്‍ യെഡിയൂരപ്പയുമായി കൂടിക്കാഴ്ച്ച നടത്തി</strong>ബിജെപി തഴയുമോയെന്ന് വിമതര്‍ക്ക് ആശങ്ക; സമ്മര്‍ദ്ദം ചെലുത്താന്‍ യെഡിയൂരപ്പയുമായി കൂടിക്കാഴ്ച്ച നടത്തി

ബഷീറിന്‍റെ ഭാര്യ ജസീലയും മക്കളായ ജന്ന(ആറ്), ആസ്‌മി (ആറ് മാസം) എന്നിവരുടെയും ഭാവിജീവിതത്തിനാണ് ഈ തുക നല്‍കുന്നത്. ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഒരു യുവമാധ്യമപ്രവര്‍ത്തകനെയാണ് സംസ്ഥാനത്തിന് നഷ്ടമായതെന്നും സഹായധനം ഉടന്‍ തന്നെ ബഷീറിന്‍റെ കുടംബത്തിന് കൈമാറുമെന്നും അനുശോചന യോഗത്തില്‍ എംഎ യുസഫലി അറിയിച്ചു.

mayusufali

അതേസമയം, മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസിൽ റിമാന്‍റിലായിട്ടും ശ്രീറാം വെങ്കിട്ടരാമന് സ്വകാര്യ ആശുപത്രയില്‍ 'ഫൈവ് സ്റ്റാര്‍' സൗകര്യങ്ങള്‍ ഒരുക്കിയതില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ആശുപത്രിയിലെ എസി ഡീലക്സ് മുറിയാണ് ശ്രീറാമിന് നല്‍കിയിട്ടുള്ളത്. എസിയും ടിവിയും അടക്കം എല്ലാ സൗകര്യങ്ങളും ഉള്ള മുറിയിലാണ് ശ്രീറാം കഴിയുന്നത്.

<strong>ചന്ദ്രയാന്‍ -2 പകര്‍ത്തിയ ഭൂമിയുടെ മനോഹര ചിത്രങ്ങള്‍ പുറത്ത് വിട്ട് ഐഎസ്ആര്‍ഒ</strong>ചന്ദ്രയാന്‍ -2 പകര്‍ത്തിയ ഭൂമിയുടെ മനോഹര ചിത്രങ്ങള്‍ പുറത്ത് വിട്ട് ഐഎസ്ആര്‍ഒ

അപകടത്തില്‍ ശ്രീറാമിന് ഗുരുതര പരിക്കുകള്‍ പറ്റിയിട്ടില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കാര്യമായ പരിക്കുകള്‍ ഇല്ലാതിരിന്നുണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെല്ലിലേക്ക് മാറ്റാൻ പൊലീസ് തയ്യാറാകാത്തത് ശ്രദ്ധേയമാണ്. അതിനിടെ ശ്രീറാം വെങ്കിട്ടരാമൻ ജാമ്യത്തിന് വേണ്ടിയുള്ള ഇടപെടലും സജീവമായി നടത്തുന്നുണ്ടെന്നാണ് സൂചന.

English summary
MA Yusufali consols basheers greeving family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X