കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ സാമ്പത്തിക ശക്തിയാകും; കേന്ദ്ര ബജറ്റിനെ വാനോളം പുകഴ്ത്തി യൂസഫ്

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബുധനാഴ്ച അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ വാനോളം പുകഴ്ത്തി പ്രവാസി മലയാളി ബിസിനസ് പ്രമുഖന്‍ യൂസഫലി. ഇന്ത്യയെ ലോകത്തെ സാമ്പത്തിക ശക്തിയാക്കാന്‍ സഹായിക്കുന്ന ദിശാബോധമുളള ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്ന് അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയായ യൂസഫലി വിലയിരുത്തി.

ഒരു നിക്ഷേപകനെന്ന നിലയില്‍ വിദേശത്തു നിന്നുള്ള നിക്ഷേപം സംബന്ധിച്ച നടപടിക്രമങ്ങള്‍ ലഘൂകരിക്കുമെന്ന ധനമന്ത്രിയുടെ ഉറപ്പ് സ്വാഗതാര്‍ഹമാണ്. ബജറ്റില്‍ കൃഷി, വനിതാക്ഷേമം, അടിസ്ഥാന സൗകര്യ വികസനം, ഗ്രാമീണവികസനം തുടങ്ങിയ മേഖലകളില്‍ ഊന്നല്‍ നല്‍കിയത് ഈ മേഖലയിലെ വിദേശ നിക്ഷേപം ഉറപ്പാക്കും.

yusuf-ali

ഡിജിറ്റല്‍ വിനിമയം ഉറപ്പാക്കുന്നത് റീട്ടെയില്‍ വ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുന്നയാള്‍ എന്ന നിലയില്‍ സ്വാഗതം ചെയ്യുന്നു. പോയിന്റ് ഓഫ് സെയില്‍ ഉത്പന്ന വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ നടപടികള്‍ നാണ്യരഹിത വിപണിക്കു കരുത്തേകും. ഇന്ത്യയെ നാണ്യരഹിതമാക്കുന്നതിനും ഡിജിറ്റല്‍ സാമ്പത്തികരംഗമാക്കുന്നതിനും ബജറ്റ് മികച്ച മുതല്‍ക്കൂട്ടാകും.

വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുള്ള ബജറ്റിലെ പദ്ധതിയേയും അദ്ദേഹം സ്വാഗതം ചെയ്തു. അഞ്ച് പ്രത്യേക സാമ്പത്തികമേഖലകള്‍ വിനോദ സഞ്ചാര വികസനത്തിന് നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. കറന്‍സി വിനിമയത്തിന് മൂന്നു ലക്ഷം പരിധി വയ്ക്കാനുള്ള നീക്കത്തെയും ലുല മേധാവി യൂസഫലി സ്വാഗതം ചെയ്തു.

English summary
MA Yusuf Ali praise union budget 2017
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X