Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂസഫലിയിലൂടെ രണ്ടാം ജന്മം നേടി ബെക്സ് കൃഷ്ണൻ; അബുദാബിയിൽ വധശിക്ഷയിൽ നിന്ന് മലയാളി രക്ഷപ്പെട്ടത് ഇങ്ങനെ...

അബുദാബി: തൃശൂർ പുത്തൻചിറ സ്വദേശി ബെക്സ് കൃഷ്ണന് ഇത് രണ്ടാം ജന്മമാണ്. അബുദാബിയിൽ വധശിക്ഷയിൽ നിന്നും ഇളവ് നേടി അയാൾ ജീവിതത്തിലേക്ക് മടങ്ങിയെത്തുകയാണ്. ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലിയുടെ ഇടപ്പെടലാണ് ബെക്സിന് തുണയായത്. 2012ലുണ്ടായ അപകടത്തിൽ കോടതി കുറ്റക്കാരനായി കണ്ടെത്തിയ ബെക്സ് ഇനി ഒരു മടക്കമുണ്ടാകുമെന്ന് കരുതിയിരുന്നതല്ല. അത്രത്തോളം കടുത്തതാണ് ആ നാട്ടിലെ നിയമസംവിധാനങ്ങളും ശിക്ഷകളും.

Recommended Video

cmsvideo
    MA Yusuf Ali paid RS 1 Crore to release a malayalee convicted of case from Abu Dhabi jail
    MA Yusuf Ali

    എന്നാൽ യൂസഫലി നിരന്തരമായി നടത്തിയ ശ്രമങ്ങൾ ഒടുവിൽ ഫലം കാണുകയായിരുന്നു. 2012 സെപ്റ്റംബർ ഏഴിനാണ് അബുദാബിയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്ന ബെക്സ് ജോലിയുമായി ബന്ധപ്പെട്ട് മുസഫയിലേക്ക് പോകുമ്പോൾ കാറപകടം ഉണ്ടാകുന്നത്. ബെക്സ് ഓടിച്ചിരുന്ന കാർ തട്ടി ഒരു സുഡാൻ പൗരനായ ബാലൻ മരണപ്പെടുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അബുദാബി പൊലീസ് ബെക്സിനെതിരെ നരഹത്യയ്ക്ക് കേസെടുത്തു.

    സിസിടിവി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതിനാലാണ് മാസങ്ങൾ നീണ്ട വിചാരണകൾക്ക് ശേഷം യുഎഇ സുപ്രീം കോടതി 2013-ൽ ബെക്സിനെ വധശിക്ഷക്ക് വിധിച്ചത്.

    കശ്മീരില്‍ കൊല്ലപ്പെട്ട ബിജെപി കൗണ്‍സിലര്‍ രാകേഷ് പാണ്ഡ്യയുടെ ബന്ധുക്കളുടെ വിലാപം: ചിത്രങ്ങള്‍ കാണാം

    ബെക്സിന്റെ മോചനത്തിനായി ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോഴാണ് അവസാന പ്രതീക്ഷ എന്ന നിലയ്ക്ക് യുസഫലിയിലേക്ക് എത്തുന്നത്. പ്രശ്നത്തിൽ ഇടപ്പെട്ട യൂസഫലി മരിച്ച കുട്ടിയുടെ രക്ഷിതാക്കളുമായി പലതവണ നടത്തിയ ചർച്ച ഒടുവിൽ ഫലം കണ്ടു. നഷ്ടപരിഹാരമായി ദിയാധനമായി 5 ലക്ഷം ദിർഹം (ഒരു കോടി രൂപ) നൽകാനും ധാരണയായി. ഈ പണവും കോടതിയിൽ കെട്ടിവെച്ചത് യൂസഫലിയാണ്. നിയമനടപടികൾ പൂർത്തിയാക്കി ബെക്സ് കൃഷ്ണൻ അടുത്ത ദിവസം തന്നെ നാട്ടിലേക്ക് തിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

    മാലഖയെ പോലെ തിളങ്ങി ഷെഫാലി ജരിവാലയുടെ ഫോട്ടോഷൂട്ട്, എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+