വില കേട്ട് ഞെട്ടേണ്ട; അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ വില്‍ക്കാനൊരുങ്ങി യൂസഫലി
കൊച്ചി: ഒരു വര്‍ഷം മുന്‍പ് അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ വില്‍ക്കാനൊരുങ്ങി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റ വെസ്റ്റ്‌ലന്‍ഡിന്റെ 109 എസ് പി എന്ന ഹെലികോപ്റ്ററാണ് എം എ യൂസഫലി വില്‍ക്കാനൊരുങ്ങുന്നത്. 50 കോടിയോളമാണ് 109 എസ് പി ഹെലികോപ്റ്ററിന്റെ വില. ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി ആണ് ഹെലികോപ്റ്റര്‍ വില്‍പന.
ആഗോള ടെണ്ടര്‍ വിളിച്ച് ഹെലികോപ്റ്റര്‍ വില്‍ക്കാനാണ് പദ്ധതി. ഒരു വര്‍ഷം മുന്‍പാണ് കൊച്ചിയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. എം എ യൂസഫലിയും ഭാര്യയും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഏപ്രില്‍ 11നായിരുന്നു സംഭവം. കൊച്ചി പനങ്ങാട്ടെ ചതുപ്പിലാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്. നാല് വര്‍ഷത്തെ പഴക്കമുണ്ട് അഗസ്റ്റ വെസ്റ്റ്‌ലന്‍ഡിന്റെ 109 എസ് പി എന്ന ഈ ഹെലികോപ്റ്ററിന്.

പൈലറ്റ് ഉള്‍പ്പടെ ആറുപേര്‍ക്ക് സഞ്ചരിക്കാന്‍ പറ്റുന്ന ആഢംബര ഹെലികോപ്റ്ററാണ് ഇത്. നിലവില്‍ കൊച്ചി വിമാനത്താവളത്തിന്റെ ഹാംഗറിലാണ് അഗസ്റ്റ വെസ്റ്റ്‌ലന്‍ഡിന്റെ 109 എസ് പി ഹെലികോപ്റ്റര്‍ സൂക്ഷിച്ചിരിക്കുന്നത്. പറക്കാവുന്ന സ്ഥിതിയിലല്ല ഇപ്പോള്‍ ഈ ഹെലികോപ്റ്റര്‍. എന്നാല്‍ അറ്റകുറ്റപ്പണികള്‍ ചെയ്താല്‍ ഉപയോഗിക്കാന്‍ സാധിക്കും എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഹെലികോപ്റ്ററിന്റെ ഭാഗങ്ങള്‍ വേര്‍തിരിച്ചും വില്‍ക്കാനാകും.
കടവന്ത്ര ചെലവന്നൂരിലെ വസതിയില്‍ നിന്ന്, നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോകവെയായിരുന്നു യൂസഫലിയും ഭാര്യയും മൂന്ന് ജീവനക്കാരും അടക്കമുള്ള ആറംഗ സംഘം അപകടത്തില്‍പ്പെട്ടത്. ആശുപത്രിക്ക് സമീപം പനങ്ങാട് ഫിഷറീസ് കോളേജ് ഗ്രൗണ്ടില്‍ ആയിരുന്നു ഹെലികോപ്ടര്‍ ഇറങ്ങാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ലാന്‍ഡിംഗിന് നിമിഷങ്ങള്‍ മാത്രം ശേഷിക്കെയാണ് ഹെലികോപ്ടറിന് സാങ്കേതിക തകരാര്‍ സംഭവിച്ചത്.
ഡ്രെസും ഫാഷനും ഏതുമാകട്ടെ...ഷംന ചുമ്മാ പൊളിയാണ്; വൈറല്‍ ചിത്രങ്ങള്‍
യൂസഫലിയേയും ഭാര്യയേയും ഹെലികോപ്ടറിന്റെ വിന്‍ഡോ ഗ്ലാസ് നീക്കിയാണ് പൈലറ്റ് ആണ് പുറത്തിറക്കിയത്. യൂസഫലിയ്ക്കും കുടുംബത്തിനും നേരിയ പരിക്ക് മാത്രമെ ഉണ്ടായിരുന്നുള്ളൂ. അപകടത്തിന് ശേഷം ഹെലികോപ്റ്ററിന് ഇന്ധന ചോര്‍ച്ചയില്ലാതിരുന്നത് ദുരന്തം ലഘൂകരിക്കാന്‍ സാധിച്ചു. സംഭവം നടന്ന ഉടന്‍ പൈലറ്റുമാരില്‍ നിന്ന് പൊലീസ് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അതേസമയം അപകടത്തില്‍ നിന്ന് തന്നെ രക്ഷിച്ച കുടുംബത്തിന് പിന്നീട് എം എ യൂസഫലി പാരിതോഷികം നല്‍കിയിരുന്നു.












Click it and Unblock the Notifications