ശ്വേത മേനോന് കേസ് കൊടുക്കണം; ശത്രുക്കളുടെ ഉദ്ദേശം മറ്റെന്തോ, കടുത്ത ഭാഷയില്‍ മാലാ പാര്‍വതി
കൊച്ചി: നടി ശ്വേത മേനോനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതില്‍ പ്രതികരണവുമായി നടി മാലാ പാര്‍വതി. അമ്മ സംഘടനയിലെ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ചിലര്‍ എന്തു നീക്കവും നടത്തുന്നു എന്ന് മാലാ പാര്‍വതി പറയുന്നു. ഇതിനെതിരെ ശ്വേത മേനോനും കുക്കു പരമേശ്വരനും കേസ് കൊടുക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു.
താര സംഘടനയില്‍ തിരഞ്ഞെടുപ്പ് അടുത്തു വരികയാണ്. പ്രധാന സ്ഥാനങ്ങളിലേക്ക് ശ്വേത മേനോനും കുക്കു പരമേശ്വരനും മല്‍സരിക്കുന്നുണ്ട്. എന്നാല്‍ ഉഷ ഹസീനയും പൊന്നമ്മ ബാബുവും ഉള്‍പ്പെടെയുള്ള താരങ്ങള്‍ കുക്കു പരമേശ്വരനെതിരെ രംഗത്തുവന്നിരുന്നു. ഇന്ന് ശ്വേത മേനോനെതിരെ ഒരാള്‍ പോലീസില്‍ പരാതി നല്കി. ഇതിന് പിന്നില്‍ മറ്റെന്തോ ലക്ഷ്യമുണ്ട് എന്ന സംശയം ഉയരവെയാണ് മാലാ പാര്‍വതിയുടെ പ്രതികരണം.

മാര്ട്ടിന് മേനാച്ചേരി എന്നയാള്‍ നല്കിയ പരാതിയിലാണ് ശ്വേതക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതി നിര്‍ദേശ പ്രകാരമാണ് പോലീസ് നടപടി. ശ്വേത മേനോന് അഭിനയിച്ച സിനിമകളിലും പരസ്യത്തിലും അശ്ലീലതയുണ്ട് എന്നാണ് പരാതിക്കാരന്റെ ആരോപണം. ദിവസങ്ങള്‍ക്ക് മുമ്പ് നടന് അനൂപ് ചന്ദ്രനെതിരെയും പോലീസ് കേസെടുത്തിരുന്നു.
രതിനിര്വേതം, പാലേരി മാണിക്യം, കളിമണ്ണ് തുടങ്ങിയ സിനിമകള്‍ക്ക് പുറമെ ശ്വേത അഭിനയിച്ച പരസ്യവും പരാതിയില്‍ സൂചിപ്പിക്കുന്നു. ഈ സിനിമകളിലെല്ലാം അശ്ലീലമായിട്ടാണ് നടി അഭിനയിച്ചതെന്ന് പരാതിക്കാരന് ചൂണ്ടിക്കാട്ടുന്നു. അതേസമയം, ജയിക്കാന്‍ സാധ്യതയുള്ളവര്‍ക്കെതിരെ വലിയ ആരോപണങ്ങളാണ് വരുന്നത് എന്ന് മാലാ പാര്‍വതി പറഞ്ഞു.
മാലാ പാര്‍വതിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''അമ്മ സംഘടനയ്ക്ക് വേണ്ടി ശ്രീ മോഹന്‍ലാലും, മമ്മൂക്കയും നേതൃത്വം നല്‍കിയതിന്റെ ഫലമായും, മറ്റ് താരങ്ങളുടെ കൂട്ടായ പരിശ്രമത്തിനാലും , ആ സംഘടനയ്ക്ക് നല്ല ആസ്തിയുണ്ട്. സംഘടനയിലെ അംഗങ്ങളുടെ ആരോഗ്യ കാര്യങ്ങള്‍ക്കും, ക്ഷേമ പ്രവര്‍ത്തനത്തിനും വേണ്ടി പണം ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്.
എന്നാല്‍, ഇപ്പോള്‍ ലാല്‍ സര് മാറിയതോടെ ,ഈ സംഘടനയുടെ തലപ്പത്തിരിക്കാന്‍ വലിയ മത്സരമാണ് നടക്കുന്നത്. ചില പ്രമുഖരുടെ കണക്ക് കൂട്ടലുകള്‍ കൂടെ തെറ്റിയതോടെ ,കലി അടങ്ങാതെ ജയിക്കാന്‍ എന്തും ചെയ്യും എന്ന രീതിയിലാണ് പ്രവൃത്തികള്‍. ജയിക്കാന്‍ സാധ്യതയുള്ളവര്‍ക്കെതിരെ വലിയ ആരോപണങ്ങളാണ് സൃഷ്ഠിക്കുന്നത്.
ആദ്യം കുക്കു പരമേശ്വരനും, ഇപ്പോള്‍ ശ്വേത മേനോനും ആക്രമണം നേരിടുന്നു.ഇത് ഒരു സംഘടനാ പ്രശ്നമായി കാണാതെ, പൊതു സമൂഹം കൂടെ നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കാരണം, ഈ അധികാര വടം വലിയില്‍ ബലിയാടാകുന്നത് രണ്ട് സ്ത്രീകളാണ്. ശ്വേതയും കുക്കുവും ഈ ഗൂഢാലോചനയ്ക്കെതിരെ കേസ് കൊടുക്കണം. ബാലിശ്ശമായ ഇലക്ഷന് വടം വലിയ മാത്രമായാണ് ഞാനിത് ആദ്യം കണ്ടിരുന്നത്. പ്രബലരായ ശത്രുക്കളുടെ ഉദ്ദേശം അതിലുമപ്പുറമാണ്. ശ്വേതയ്ക്കെതിരെ ജാമ്യമില്ലാ കേസാണ് ചുമത്തിയിരിക്കുന്നത്. വകുപ്പുകളടക്കം കോടതി വിധിയിലൂടെ നേടിയതാണ്.''
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications