Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഷൈന്റെ തമാശകള്‍ ജൂനിയേഴ്‌സിനോടു മാത്രമോ'? ദ്വയാര്‍ത്ഥം പറയുന്നതാണോ കോമഡി: മാല പാര്‍വതിയോട് സോഷ്യല്‍ മീഡിയ

കൊച്ചി: മയക്കുമരുന്ന് ഉപയോഗിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ അപമര്യാദയായി പെരുമാറിയതായുള്ള വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തല്‍ സിനിമാ മേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. സിനിമകളില്‍ സജീവമായ നടനെതിരേ ധൈര്യപൂര്‍വം രംഗത്തുവന്ന വിന്‍സിയെ പിന്തുണച്ച് അമ്മ സംഘടനയും ശ്രുതി രജനികാന്ത്, ഭാഗ്യലക്ഷ്മി അടക്കമുള്ള ചലച്ചിത്ര പ്രവര്‍ത്തകരും രംഗത്തുവന്നിരുന്നു. അതിനിടെ നടി മാല പാര്‍വതി ഷൈന്‍ ടോം ചാക്കോയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. ജോലിയില്‍ കണിശക്കാരനായ പയ്യനാണ് ഷൈന്‍ എന്നായിരുന്നു മാല പാര്‍വതി പറഞ്ഞത്.

വിന്‍സിയുടെ തുറന്നുപറച്ചിലിനെയും ധൈര്യത്തെയും അഭിനന്ദിക്കുന്നുവെന്ന് മാലാ പാര്‍വതി പറയുമ്പോഴും നടി പറഞ്ഞ ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സമൂഹ മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നത്. ഷൈന്‍ ജോലിയില്‍ വളരെ കണിശക്കാരനായ ആളാണെന്നും കണ്ടിന്യുവിറ്റി മിസ്റ്റേക്ക് പോലും ഷൈന്‍ വരുത്തില്ലെന്നും അവര്‍ പറഞ്ഞിരുന്നു. അതുകൊണ്ടാണ് ഇത്രയധികം സിനിമകള്‍ കിട്ടുന്നത്.

Maala Parvathi-shine

'വിന്‍സിക്കും ഷൈനുമിടയില്‍ എന്തോ സംഭവിച്ചിട്ടുണ്ടെന്നും മാല പാര്‍വതി പറയുന്നു. എന്തായാലും വിന്‍സിക്ക് ഇഷ്ടമല്ലാത്ത എന്തോ ഷൈന്‍ പറഞ്ഞു. അത് ഷൈന്‍ തമാശയായിട്ടാണോ പറഞ്ഞത് എന്ന് അറിയില്ല. ഇത് ഇന്നത്തെ കാലത്ത് ഒരു നേര്‍രേഖയാണ്, തമാശയാണെന്ന് പറയുന്ന കാര്യങ്ങള്‍ കുറച്ച് തെറ്റിപ്പോയാല്‍ അത് മറ്റൊരു അര്‍ഥമാകും. അങ്ങനെ ഒരു അനുഭവത്തിലേക്ക് ഇപ്പോള്‍ കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. അതിന്റെ ഭവിഷ്യത്ത് എന്തായാലും ഷൈന്‍ അനുഭവിക്കുക എന്നേയുള്ളൂ. ഇത് സമൂഹത്തിന്റെ മുന്നില്‍ ഒരു പാഠം കൂടിയാണ്' - ഇതായിരുന്നു മാല പാര്‍വതിയുടെ വാക്കുകള്‍.

ആളുടെ പേര് വിന്‍സി തുറന്നു പറഞ്ഞത് നന്നായെന്നും മാല പാര്‍വതി പറഞ്ഞു. വിന്‍സി ആദ്യം പേര് പറയാതിരുന്നതുകൊണ്ട് പലരും പല പേരുകളും ഊഹിച്ചു പറയുന്നത് കണ്ടിരുന്നെന്നും അവര്‍ ചൂണ്ടിക്കാട്ടി. അതേസമയം, മാല പാര്‍വതിയുടെ 'തമാശ' പരാമര്‍ശത്തിനെതിരേ സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. ഇതില്‍ നടിയും ഗായികയും അഭിഭാഷകയുമായ മഞ്ജുവാണി ഭാഗ്യരത്‌നവും മാല പാര്‍വതിയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ രംഗത്തെത്തി. മഞ്ജുവാണിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ.

വിന്‍സി ഉന്നയിച്ച ഈ വിഷയത്തില്‍, തമാശയും കോമഡിയും ഏതാണെന്ന് കൂടി മാല പാര്‍വതി ചേച്ചി ഒന്ന് വ്യക്തമാക്കണം. കാരണം, ഈ സന്ദര്‍ഭത്തില്‍ തമാശ എന്ന വാക്ക് ഉപയോഗിച്ചതിനോട് ഏറ്റവും കടുത്ത ഭാഷയില്‍ തന്നെ എതിര്‍പ്പ് രേഖപ്പെടുത്തുന്നു.
മേല്‍പ്പറഞ്ഞ തരം തമാശയ്ക്ക് അതിര്‍വരമ്പുകളുണ്ടോ? വിന്‍സി അലോഷ്യസ് കൃത്യമായി പറഞ്ഞിട്ടുള്ളതാണ് 'ആ തമാശയോട്' അവര്‍ എങ്ങനെ പ്രതികരിച്ചു എന്നും, ആരോടൊക്കെ ഓണ്‍ ദി സ്‌പോട്ടില്‍ പരാതി പറഞ്ഞു എന്നും. സിനിമ പൂര്‍ത്തീകരിക്കുക എന്ന സെറ്റില്‍ ഉള്ളവരുടെ നിവൃത്തികേടില്‍ മറ്റ് വഴിയില്ലാതെ സംയമനം പാലിച്ചു എന്നുമൊക്കെ.
ഏത് തരം തമാശ, ആരോടൊക്കെ ആവാം എന്ന് കൃത്യമായി അറിയുന്ന ആളാണ് ഷൈന്‍ എന്നത് ചേച്ചി പറഞ്ഞതില്‍ നിന്നും വ്യക്തമായി, അതാണല്ലോ സീനിയര്‍ ആര്‍ട്ടിസ്റ്റിനോടൊന്നും ഇങ്ങനെ തമാശയും കോമഡിയും ഷൈന്‍ ചെയ്യാറില്ല എന്ന സാക്ഷ്യപത്രം കൊടുത്തത്.
അപ്പൊ സീനിയര്‍സ് രക്ഷപ്പെട്ടു, ജൂനിയേര്‍സ് ജാഗ്രതെയ്.

മാല പാര്‍വതിയുടെയും ഭാഗ്യലക്ഷ്മിയുടെയും അഭിപ്രായം വളരെ നന്നായിട്ടുണ്ട് എന്നാണ് അഭിഭാഷകയും ആക്ടിവിസ്റ്റുമായ ബിന്ദു അമ്മിണിയുടെ ഫേസ്ബുക്കില്‍ കുറിച്ചത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായി പ്രതികരിക്കുന്ന അനുചന്ദ്രയുടെ ഫേസ്ബുക്ക് പോസ്റ്റ് നിരവധി പേരാണ് ഷെയര്‍ ചെയ്യുന്നത്. അനുചന്ദ്രയുടെ വാക്കുകള്‍:

'വിന്‍സി താന്‍ നേരിട്ട പ്രശ്‌നത്തെ കുറിച്ച് പറയുമ്പോള്‍ മാലാപാര്‍വതി പറയുന്നു എന്റെ അറിവില്‍ ഷൈന്‍ സെറ്റില്‍ നല്ല ഡിസിപ്ലിന്‍ ഉള്ള ആളാണ്, കണ്ടിന്യൂറ്റി മിസ്റ്റേക്ക് ഒന്നും വരുത്താത്ത ആളാണെന്ന്. ഓ പിന്നെ ഷൂട്ടിനിടയിലെ ഡ്രസിന്റെയും പ്രൊപ്പര്‍ട്ടിയുടെയും ആക്ഷന്റെയുമൊക്ക കണ്ടിന്യൂറ്റി ശ്രദ്ധിക്കുന്നത് നോക്കിയല്ലേ അയാളൊരു ഫ്രോഡ് ആണോ മറ്റുള്ളവര്‍ക്കൊരു ഉപദ്രവകാരിയാണോ എന്നൊക്കെ മാര്‍ക്കിടേണ്ടത്. ഷൂട്ടിനിടയില്‍ ഷൈന്‍ ചെയ്യുന്നതയാളുടെ പ്രൊഫഷണലിസം. വിന്‍സിയോട് കാണിച്ചതയാളുടെ ഊളത്തരം എന്ന് പോലും മാല പാര്‍വതിക്ക് മനസിലാകുന്നില്ലേ? അതോ മനസിലായിട്ടും മനസിലായില്ലെന്ന് നടിക്കുവാണോ?

എല്ലാം കഴിഞ്ഞിട്ട് പറയുവാ ഷൈനിന്റ ഭാഗത്തു നിന്ന് കുറച്ച് സീനിയര്‍ ആയവര്‍ക്ക് നേരെ ഇത്തരത്തിലുള്ള തമാശയോ കോമഡിയോ ഒന്നും ഉണ്ടാവാറില്ല എന്ന്.

ആ വാക്കുകള്‍ ശ്രദ്ധിക്കൂ: തമാശ/കോമഡി. ഒരാളുടെ കംഫര്‍ട്ട് നോക്കാതെ അയാളോട് ദ്വയാര്‍ത്ഥം പറയുന്നത് കോമഡിയാണോ? മാല പാര്‍വതി അതിനെ അങ്ങനെയാണോ കരുതി വെച്ചിരിക്കുന്നത്? കഷ്ടം. ഇത്തരം വിഷയങ്ങള്‍ മാല പാര്‍വതി എന്നും ഡിപ്ലോമാറ്റിക് ആയി മാത്രമേ നിന്നിട്ടുള്ളൂ. മുന്‍കാലത്തെ പല സംഭവങ്ങളില്‍ നിന്നും അത് വ്യക്തവുമാണ്.

ഇനി മാല പാര്‍വതിയുടെ ഈ വിഷയത്തില്‍ ഞാനെന്റെ അഭിപ്രായം പറയാം; ചില വിഷയങ്ങളില്‍ മിണ്ടിയില്ലെങ്കിലും അഭിപ്രായം പറഞ്ഞില്ലെങ്കിലും കുഴപ്പമില്ല. ബട്ട് കാര്യമായ പ്രശ്‌നങ്ങള്‍ നടക്കുമ്പോള്‍ അതിനിടയില്‍ വന്ന് ഇതുമാതിരി ഊള വര്‍ത്താനങ്ങള്‍ പറയാന്‍ നില്‍ക്കരുത്. അത്രേ ഒള്ളൂ!

വിന്‍സി-ഷൈന്‍ വിഷയത്തില്‍ പ്രതികരിച്ചവരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ കമന്റുകള്‍ കുറിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+