കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ശോഭ സുരേന്ദ്രന്റെ ലക്ഷ്യം ദുൽഖർ സൽമാനോ?ഇതൊക്കെ തീരുമാനിക്കുന്നതാര്? എന്തിന്റെ അടിസ്ഥാനത്തിൽ'

Google Oneindia Malayalam News

Recommended Video

cmsvideo
Maala Parvathi's facebook post against Sobha Surendran | Oneindia Malayalam

പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച ജാമിയ മിലിയ സർവ്വകലാശാലയിലെ വിദ്യാർത്ഥികളെ തല്ലി ചതച്ചതിന് പിന്നാലെയാണ് പൗരത്വ ഭേദഗതി ബില്ലിൽ രാജ്യത്താകമാനം പ്രതിഷേധം വ്യാപിച്ചത്. നിരവധി പ്രമുഖർ‌ ബില്ലിനെ എതിർത്ത് പരസ്യമായി രംഗത്ത് വരികയും ചെയ്തിരുന്നു. ബോളിവുഡിലേയും മോളിവുഡിലേയും നിരവധി താരങ്ങളാണ് വിദ്യാർത്ഥികൾക്കെതിരായ പോലീസ് ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നത്.

താരങ്ങളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ഷെയ്ന്‍ നിഗം എന്നിവരാണ് പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എന്ന് പ്രഖ്യാപിച്ചത്. സിനിമ താരങ്ങൾ ഒന്നടങ്കം പ്രതിഷേധിച്ചതോടെ രങ്ങളുടെ നിലപാടിനെ ചോദ്യം ചെയ്ത് രംഗത്തെത്തുകയായിരുന്നു ബിജെപി നേതാവ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ.

നിങ്ങൾ ആരുടെ പക്ഷത്താണ്?

നിങ്ങൾ ആരുടെ പക്ഷത്താണ്?

ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർത്ഥികളുടെ പേരിൽ പൗരത്വ നിയമ ഭേദഗതിക്കെതിരേ നടക്കുന്ന ആൾക്കൂട്ട കോലാഹലത്തെ പിന്തുണച്ച് വലിയ വർത്തമാനങ്ങൾ പറയുന്ന പൃഥ്വീരാജ് സുകുമാരൻ ഉൾപ്പെടെയുള്ള അഭിനേതാക്കൾ ചില ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി പറയണം എന്ന് പറഞ്ഞായിരുന്നു ശോഭ സുരേന്ദ്രൻ രംഗത്ത് എത്തിയത്. നിങ്ങൾ ആരുടെ പക്ഷത്താണ്? ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്നവർക്കൊപ്പമോ, അതോ നിയമവിധേയ അഭയാർത്ഥികൾക്ക് പൗരത്വം നൽകാൻ നിയമ ഭേദഗതി വഴി തീരുമാനമെടുത്ത തെരഞ്ഞടുക്കപ്പെട്ട കേന്ദ്ര സർക്കാരിനൊപ്പമോ? എന്നായിരുന്നു ശോഭ സുരേന്ദ്രന്റെ ചോദ്യം.

അതിപ്രധാന സാഹചര്യം

അതിപ്രധാന സാഹചര്യം

നിങ്ങൾ രാജ്യത്തിനൊപ്പമോ അതോ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവർക്കൊപ്പമോ?നിങ്ങൾ പാർലമെന്റിനൊപ്പമോ അതോ ഒരൊറ്റ ഇന്ത്യൻ പൗരർക്കും ഈ നിയമ ഭേദഗതി എതിരാകില്ല എന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നൽകിയ ഉറപ്പിനു വിലഅരാജകവാദികൾക്കൊപ്പമോ? എന്നും ശോഭ സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഈ ചോദ്യങ്ങൾ നിങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നു എന്നത് രാജ്യം കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന അതിപ്രധാന സാഹചര്യവുമായി ചേർത്താണ് കാണേണ്ടതെന്നും അവർ പറഞ്ഞിരുന്നു.

താരങ്ങൾക്ക് കാര്യങ്ങൾ മനസിലാകാൻ സമയമെടുക്കും

താരങ്ങൾക്ക് കാര്യങ്ങൾ മനസിലാകാൻ സമയമെടുക്കും

പൃഥ്വിരാജും ഇന്ദ്രജിത്തും പാർവതി തിരുവോത്തും ഉൾപ്പെടെ കൈയടിയും ലൈക്കുകളും സ്വന്തം സിനിമകളുടെ പ്രമോഷനും ലക്ഷ്യമിട്ട് പൗരത്വനിയമ ഭേദഗതിയിൽ തെറ്റായ നിലപാടുകൾ പ്രചരിപ്പിക്കുന്ന മുഴുവൻ അഭിനേതാക്കൾക്കും കാര്യങ്ങൾ ശരിയായി മനസ്സിലാക്കാൻ ഇനിയും സമയമുണ്ടെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. ഈ ചോദ്യങ്ങൾക്കുള്ള മറുപടിയിൽ അറിയാം നിങ്ങളുടെ തിരിച്ചറിവ് എത്രത്തോളമുണ്ടെന്ന പരിഹാസവും സോഭ സുരേന്ദ്രൻ നടത്തയിരുന്നു. തിരുത്താൻ നിങ്ങൾ തയ്യാറാണോ എന്ന ചോദ്യവും ശോഭ സുരേന്ദ്രൻഡ ഉന്നയിച്ചിരുന്നു.

ചില സംശയങ്ങൾ

ചില സംശയങ്ങൾ

എന്നാൽ താരങ്ങളെ വിമർശിച്ചുകൊണ്ടുള്ള ബിജെപി നേതാവിന്റെ പോസ്റ്റിന് ചുട്ട മറുപടി കൊടുത്തിരിക്കുകയാണ് നടിയും സാമൂഹിക പ്രവർത്തകയുമായ മാലാ പാർവ്വതി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മാലാ പാർവ്വതിയുടെ പ്രതികരണം. ചോദിക്കുന്ന ചോദ്യങ്ങളിൽ ചിലത് വായിച്ച് കൊണ്ടിരുന്നപ്പോൾ എനിക്ക് ഒരു സംശയം? എന്ന് പറഞ്ഞുകൊണ്ടാണ് മാലാ പാർവ്വതി തന്റെ നിലപാട് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

ഇതൊക്കെ ആര് തീരുമാനിക്കുന്നു?

ഇതൊക്കെ ആര് തീരുമാനിക്കുന്നു?


''അനധികൃതമായി താമസിക്കുന്നവരും നിയമവിധേയരായ അഭയാർത്ഥികളും" ഇത് ആര് തീരുമാനിക്കുന്നു? എന്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുന്നു? കേന്ദ്ര സർക്കാർ തീരുമാനിക്കുന്നവർ നിയമ വിധേയർ, അല്ലാത്തവർ അനധികൃത കുടിയേറ്റക്കാർ...! അതിന്റെ അടിസ്ഥാനമാകട്ടെ മതവും. അത് തന്നെയാണ് പറഞ്ഞ് കൊണ്ടിരിക്കുന്നത്. മതത്തിന്റെ പേരിൽ ഭിന്നിപ്പിച്ചു എന്നും അത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും" എന്നാ മാലാ പാർവ്വതി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ആ ഔദാര്യമൊന്നും ഞങ്ങൾക്ക് ദഹിക്കില്ല

പിന്നെ ഇവിടെ താമസിക്കുന്ന ഇന്ത്യൻ മുസ്ലീങ്ങൾ ഭയക്കണ്ട എന്ന ഔദാര്യം നിങ്ങളെ പോലുള്ളവർക്ക് ബോധിക്കുമായിരിക്കും. ഞങ്ങളെ പോലെയുള്ള മനുഷ്യത്വത്തിൽ വിശ്വസിക്കുന്നവർക്ക് ദഹിക്കില്ല. പൃഥിരാജ് ഈ മണ്ടൻ ചോദ്യങ്ങളോട് പ്രതികരിക്കല്ലേ എന്ന് അഭ്യർത്ഥിക്കുന്നു. വിവാദം ഉണ്ടാക്കാൻ പഴുത് കണ്ടെത്തി വരുകയാ. ലക്ഷ്യം ദുൽഖർ ആവും. പൃഥ്വിയിൽ തുടങ്ങുന്നു എന്നേ ഒള്ളുവെന്നും മാലാ പാർവ്വതി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

English summary
Maala Parvathi's facebook post against Sobha Surendran on Citizenship Amendment Bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X