ആറ്റിങ്ങല്‍: ഓപ്പറേഷന്‍ തീയേറ്ററില്‍ മെഷീന്‍ പൊട്ടിത്തെറിച്ചു, നഴ്സിന് ഗുരുതര പരിക്ക്
ആറ്റിങ്ങല്‍: തിരുവനന്തപുരം ആറ്റിങ്ങലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മെഷീന്‍ പൊട്ടിത്തെറിച്ച് നഴ്‌സിന് ഗുരുതര പരിക്ക്. ആറ്റിങ്ങല്‍ വലിയകുന്ന് ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററിലെ ഓട്ടോക്‌ളേവ് മെഷീന്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ സ്റ്റാഫ് നഴ്‌സിന് ഗുരുതരമായി പരിക്കേറ്റു.
വര്‍ക്കല സ്വദേശിയായ മെയില്‍ നഴ്‌സ് സുനില്‍ കുമാറിനാണ് (38) പരിക്കേറ്റത്. ശനിയാഴ്ച രാവിലെ ഒന്‍പതരയോടെയാണ് സംഭവം. രണ്ടാം ശനിയാഴ്ച ദിവസമായതിനാല്‍ ശസ്ത്രക്രിയകളൊന്നും ഉണ്ടായിരുന്നില്ല.

തീയേറ്ററിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് കൊണ്ടിരിയ്ക്കുമ്പോഴാണ് മെഷീന്‍ പൊട്ടിത്തെറിച്ച് അപകടം ഉണ്ടാകുന്നത്. സാരമായി പരിക്കേറ്റ സുനില്‍ കുമാറിനെ പ്രാഥിക ശുശ്രൂഷകള്‍ക്ക് ശേഷം മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഷീന്‍ പൊട്ടിത്തെറിയ്ക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. സംഭവത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.












Click it and Unblock the Notifications