Get Updates
Get notified of breaking news, exclusive insights, and must-see stories!

മാഡത്തെ കൂടാതെ രണ്ട് നടിമാർ കൂടി...?? ആ പേരുകള്‍ സുനി വെളിപ്പെടുത്തിയെന്ന് ആളൂർ...!!

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ട്വിസ്റ്റുകള്‍ ത്രില്ലര്‍ സിനികളേക്കാള്‍ അമ്പരപ്പിക്കുന്നതാണ്. ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ക്വട്ടേഷനാണെന്ന വെളിപ്പെടുത്തല്‍ വന്നത് മുതല്‍ തുടങ്ങിയതാണ് ഞെട്ടിപ്പിക്കുന്ന വഴിത്തിരിവുകള്‍. ക്വട്ടേഷന്‍ നല്‍കിയ പ്രമുഖ നടന്‍ ആരെന്നുള്ള ചോദ്യത്തിനൊടുവിലാണ് ദിലീപ് പിടിയിലായത്. ഇപ്പോഴിതാ മാഡവും വലിയ ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. ചില നടിമാരുടെ പേരുകള്‍ സുനി വെളിപ്പെടുത്തിയിട്ടുണ്ട് എന്ന വിവരമാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്നിരിക്കുന്നത്. അതാരാകും ??

ദുരൂഹമായി മാഡം

ദുരൂഹമായി മാഡം

നടിയെ ആക്രമിച്ച കേസിലെ മാഡം ആരെന്നത് അങ്കമാലി കോടതിയില്‍ വെളിപ്പെടുത്തും എന്നായിരുന്നു പള്‍സര്‍ സുനി പറഞ്ഞിരുന്നത്. എന്നാല്‍ അതിനുള്ള അവസരം സുനിക്ക് പോലീസ് നല്‍കിയില്ല. കോടതിയില്‍ ഹാജരാക്കാതെ തന്നെ റിമാന്‍ഡ് നീട്ടി നേടി.

നടിമാരുടെ പേരുകൾ

നടിമാരുടെ പേരുകൾ

എന്നാല്‍ സുനിയുടെ അഭിഭാഷകന്‍ അഡ്വക്കേറ്റ് ബിഎ ആളൂര്‍ പറയുന്നത് മലയാള സിനിമാ ലോകത്തെ തന്നെ ഞെട്ടിക്കുന്നതാണ്. ചില നടിമാരുടെ പേരുകള്‍ കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനി വെളിപ്പെടുത്തിയിട്ടുണ്ട് എന്നാണ് ആളൂര്‍ വ്യക്തമാക്കിയിരിക്കുന്നത്.

മാഡം മാത്രമല്ലെന്ന്

മാഡം മാത്രമല്ലെന്ന്

മാഡത്തിന് പിന്നില്‍ മറ്റ് രണ്ട് നടിമാര്‍ കൂടിയുണ്ടെന്നും അഡ്വക്കേറ്റ് ആളൂര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതായി മാതൃഭൂമി ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. എന്നാല്‍ ഏതൊക്കെ നടിമാരുടെ പേരാണ് സുനി പറഞ്ഞതെന്ന് വെളിപ്പെടുത്താന്‍ ആളൂര്‍ തയ്യാറായില്ല.

പോലീസിനെതിരെയും

പോലീസിനെതിരെയും

മാഡം ആരെന്ന് വെളിപ്പെടുത്തേണ്ടത് സുനി തന്നെയാണെന്നും ആളൂര്‍ പറയുന്നു.. അഭിഭാഷക ധര്‍മ്മം അനുസരിച്ച് തനിക്ക് അക്കാര്യം പറയാന്‍ സാധിക്കില്ലെന്നും ആളൂര്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. സുനിയെ കോടതിയില്‍ ഹാജരാക്കുന്നത് തടഞ്ഞ പോലീസിന് ചില ഉദ്ദേശങ്ങളുണ്ടെന്നും ആളൂര്‍ സൂചിപ്പിച്ചു.

നടപടിയിൽ ദുരൂഹത

നടപടിയിൽ ദുരൂഹത

മാഡം ആരെന്ന് വെളിപ്പെടുത്തുന്നതില്‍ നിന്നും സുനിയെ തടയുന്നതിനാണ് പോലീസ് കോടതിയില്‍ ഹാജരാക്കാതിരുന്നത് എന്നും ആളൂര്‍ ആരോപിച്ചു. പോലീസ് നടപടിയില്‍ ദുരൂഹതയുണ്ടെന്നും പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും ആളൂര്‍ ആരോപിച്ചു.

റിമാന്‍ഡ് നീട്ടി

റിമാന്‍ഡ് നീട്ടി

മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലാണ് സുനിയെ അങ്കമാലി കോടതിയിലേക്ക് എത്തിച്ചത്. സുനിയുടെ വെളിപ്പെടുത്തല്‍ തടയാന്‍ കോടതിയില്‍ ഹാജരാക്കാതെ തന്നെ റിമാന്‍ഡ് പോലീസ് നീട്ടി വാങ്ങി. 30 വരെയാണ് റിമാന്‍ഡ് കാലാവധി.

മാഡം സസ്പെൻസ് തന്നെ

മാഡം സസ്പെൻസ് തന്നെ

മാഡം ആരെന്ന് ഇന്ന് വെളിപ്പെടുത്തുമെന്ന് സുനി നേരത്തെ പറഞ്ഞിരുന്നു. ഇത് പ്രകാരം എറണാകുളം എംസിജെഎം കോടതിക്ക് മുന്നില്‍ വന്‍മാധ്യമ സംഘമാണ് എത്തിയിരുന്നത്. എന്നാല്‍ സുനി മാഡത്തിന്റെ പേര് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയില്ല.

നിലപാടിലുറച്ച് സുനി

നിലപാടിലുറച്ച് സുനി

കോടതിയില്‍ പറയുമെന്നായിരുന്നു സുനിയുടെ പ്രതികരണം. എന്നാല്‍ അത് പോലീസ് മുടക്കി. തുടര്‍ന്ന് കോടതിയില്‍ നിന്നും കാക്കനാട് ജയിലിലെത്തിച്ചപ്പോഴും സുനി നിലപാടില്‍ ഉറച്ച് നിന്നു. മാഡത്തെക്കുറിച്ച് പറഞ്ഞത് നുണയല്ലെന്നായിരുന്നു സുനിയുടെ പ്രതികരണം

പലരുടേയും ഉറക്കം പോയി

പലരുടേയും ഉറക്കം പോയി

കൂട്ട് പ്രതികളുമായി ആലോചിച്ച ശേഷം മാഡം ആരെന്ന് വെളിപ്പെടുത്തും എന്നാണ് പള്‍സര്‍ സുനി ഏറ്റവും ഒടുവിലായി പറഞ്ഞിരിക്കുന്നത്. മലയാളത്തിലെ പല നടിമാരും സംശയത്തിന്റെ നിഴലിലാണ് എന്നിരിക്കേ സുനിയുടെ വെളിപ്പെടുത്തല്‍ പലരുടേയും ഉറക്കം കെടുത്തുമെന്നുറപ്പാണ്.

പലരുടേയും പേരുകൾ

പലരുടേയും പേരുകൾ

ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍, കാവ്യയുടെ അമ്മ ശ്യാമള, നടി മഞ്ജു വാര്യര്‍, ഗായിക റിമി ടോമി തുടങ്ങിയവരുടെ പേരുകള്‍ മാഡം എന്ന കഥാപാത്രവുമായി ചേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിച്ചിരുന്നു. എന്നാല്‍ മാഡം ഉണ്ട് എന്ന് സുനി പറയുന്നതല്ലാതെ അക്കാര്യത്തില്‍ ഇതുവരെ ഒരു സ്ഥിരീകരണം ഇല്ല.

ഉത്തരം കിട്ടാത്ത ചോദ്യം

ഉത്തരം കിട്ടാത്ത ചോദ്യം

പോലീസ് ഭാഷ്യം മാഡം എന്നൊരാള്‍ ഈ കേസിന് പിറകില്‍ ഇല്ല എന്ന് തന്നെയാണ്. പള്‍സര്‍ സുനി സൃഷ്ടിച്ച സാങ്കല്‍പ്പിക കഥാപാത്രമാണ് മാഡം എന്നാണ് പോലീസ് പറയുന്നത്. കേസിനെ വഴിതെറ്റിക്കാനാണ് സുനി ഉദ്ദേശിക്കുന്നതെന്നും പോലീസ് പറയുകയുണ്ടായി. എന്നാല്‍ മാഡത്തെക്കുറിച്ച് അന്വേഷിക്കേണ്ടതില്ല എന്നാണ് പോലീസ് തീരുമാനമെന്നും പിന്നീട് വാര്‍ത്തകള്‍ വന്നു. മാഡം ഉണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് പോലും ഉത്തരമില്ല ഇപ്പോള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+