Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനി പറഞ്ഞ ആ മാഡം.....!! എല്ലാം വ്യക്തമാകുന്നു!! ഇനി ദിലീപ് പറയണം എല്ലാം!!

നടിയെ ആക്രമിച്ചതിനു പിന്നിൽ ഒരു സ്ത്രീ ഉണ്ടെന്ന അഭ്യൂഹങ്ങൾ തുടക്കം മുതൽ തന്നെ പുറത്തു വന്നിരുന്നു. എന്നാൽ ഇങ്ങനെയൊരു മാഡം ഇല്ലെന്നാണ് പോലീസ് പറയുന്നത്.

കൊച്ചി: കൊച്ചിയില്‍ നഗര മധ്യത്തിൽ ഓടുന്ന വാഹനത്തിൽ നടി ആക്രമിക്കപ്പെട്ട സംഭത്തിൽ തുടക്കം മുതൽ ഒരു സ്ത്രീയുടെ പങ്കാളിത്തത്തെ കുറിച്ച് സംശയം ഉയർന്നിരുന്നു. ആക്രമണം ക്വട്ടേഷനാണെന്നും എല്ലാം മാഡം പറയുമെന്നും ആക്രമണത്തിനു ശേഷം പൾസർ സുനി നടിയോട് പറഞ്ഞിരുന്നു. ഇക്കാര്യം നടി മൊഴിയിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തിന്റെ അവസാന ഘട്ടം വരെ ആ മാഡത്തെ കുറിച്ചും പോലീസ് അന്വേഷിച്ചിരുന്നു.

എന്നാൽ അങ്ങനെയൊരു മാഡം ഇല്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. പോലീസ് വൃത്തങ്ങൾ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം ആയിരുന്നു ഈ മാഡം എന്നാണ് പോലീസ് സംശയിക്കുന്നത്. ഇക്കാര്യത്തില്‍ പോലീസിന്റെ ഭാഗത്തു നിന്ന് സ്ഥിരീകരണം ഒന്നും തന്നെ ലഭിച്ചിട്ടില്ല.

 പോലീസ് പറയുന്നത്

പോലീസ് പറയുന്നത്

നടിയെ ആക്രമിച്ചതിനു പിന്നിൽ ഒരു സ്ത്രീ ഉണ്ടെന്ന അഭ്യൂഹങ്ങൾ തുടക്കം മുതൽ തന്നെ പുറത്തു വന്നിരുന്നു. എന്നാൽ ഇങ്ങനെയൊരു മാഡം ഇല്ലെന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യം ഉറപ്പിച്ച് പറഞ്ഞിട്ടില്ല.

 കേസ് അട്ടിമറിക്കാൻ

കേസ് അട്ടിമറിക്കാൻ

കേസിന്റെ അന്വേഷണം വഴിതെറ്റിക്കാൻ വേണ്ടിയാകണം പൾസർ സുനി ഇങ്ങനെയൊരു കാര്യം പറഞ്ഞത് എന്നാണ് പോലീസ് പറയുന്നത്. ഇതുവരെയുള്ള പോലീസ് അന്വേഷണത്തിൽ ഇങ്ങനെയൊരു മാഡത്തിന്റെ ബന്ധം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

കൂടുതൽ ചോദ്യം ചെയ്യലിൽ

കൂടുതൽ ചോദ്യം ചെയ്യലിൽ

ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. ഇതിനായി ദിലീപിനെ കൂടുതൽ ചോദ്യം ചെയ്യേണ്ടി വരും. കസ്റ്റഡിയിൽ വാങ്ങിയ ശേഷം ചോദ്യം ചെയ്യുമ്പോൾ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.

കാവ്യയും അമ്മയും

കാവ്യയും അമ്മയും

അതേസമയം മാഡം എന്ന് സുനി പറഞ്ഞത് നടി കാവ്യയെയോ അവരുടെ അമ്മ ശ്യാമളയെയോ ആയിരിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരെയും ചോദ്യം ചെയ്യുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

ഫെനി ബാലകൃഷ്ണൻ പറഞ്ഞത്

ഫെനി ബാലകൃഷ്ണൻ പറഞ്ഞത്

ഫെനി ബാലകൃഷ്ണനും നേരത്തെ ഇതു സംബന്ധിച്ച് മൊഴി നൽകിയിരുന്നു. പള്ഡസർ സുനിക്ക് ജാമ്യം എടുക്കുന്നതുമായി ബന്ധപ്പെട്ട് സുനിയുടെ സുഹൃത്തുക്കൾ തന്നെ വന്നു കണ്ടിരുന്നുവെന്നും ഫീസ് സംബന്ധിച്ച കാര്യങ്ങളെ കുറിച്ച് പറഞ്ഞപ്പോൾ മാഡത്തോട് ചോദിച്ചിട്ട് പറയാമെന്ന് ഇവർ പറഞ്ഞിരുന്നതായി ഫെനി പറഞ്ഞിരുന്നു.

യുവ നടിയുടെ പങ്ക്

യുവ നടിയുടെ പങ്ക്

കാവ്യയ്ക്കും അമ്മ ശ്യാമളയ്ക്കും പുറമെ മലയാള സിനിമയിലെ ഒരു യുവ നടിയുടെ പേരും ഇക്കൂട്ടത്തിൽ ഉയർന്ന് കേട്ടിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിൽ ഇവർക്കും പങ്കുണ്ടെന്നായിരുന്നു പുറത്തു വന്ന വിവരങ്ങൾ. ഇക്കാര്യത്തിലും സ്ഥിരീകരണം ലഭ്യമല്ല.

ലക്ഷ്യയിൽ പരിശോധന

ലക്ഷ്യയിൽ പരിശോധന

കാവ്യയ്ക്കും അമ്മയ്ക്കും സംഭവത്തിൽ ബന്ധമുണ്ടെന്ന സംശയത്തിനു പിന്നാലെ കാവ്യയുടെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ പോലീസ് തിരച്ചിൽ നടത്തിയിരുന്നു. ഇവിടെ നിന്ന് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചതായും വിവരങ്ങളുണ്ട്.

കൂടുതൽ അന്വേഷണം

കൂടുതൽ അന്വേഷണം

അതേസമയം ഇത്തരത്തിലൊരു മാഡം ഉണ്ടോയെന്ന കാര്യത്തിൽ കൂടുതൽ അന്വേഷണത്തിനും ചോദ്യം ചെയ്യലിനും ശേഷമേ സ്ഥിരീകരണം ഉണ്ടാവുകയുള്ളു. ദിലീപിനെ ചോദ്യം ചെയ്യുന്നതിലൂടെ ഇത് വ്യക്തമാകുമെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+