മദനിയുടെ വിചാരണ വൈകിപ്പിക്കുന്നതെന്തിന്?
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ അബ്ദുള്‍ നാസര്‍ മദനിയുടെ വിചാരണ അനാവശ്യമായി നീട്ടിക്കൊണ്ടു പോകുന്നുണ്ടോ... ഉണ്ടെങ്കില്‍ തന്നെ ആര്‍ക്ക് വേണ്ടിയാണത്? ആരാണ് അതിന്റെ പിറകില്‍.
ഇപ്പോള്‍ മദനി തന്നെ ആ ആരോപണം ഉന്നിയിക്കുന്നു. കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ വര്‍ഷങ്ങള്‍ നീണ്ട ജയില്‍ വാസത്തിനൊടുവില്‍ വിചാരണ പൂര്‍ത്തിയായപ്പോള്‍ മദനിയെ വെറുതെ വിടുകയായിരുന്നു. കോയമ്പത്തൂര്‍ കേസില്‍ പുറത്തിറങ്ങി അധികം കഴിയും മുമ്പേ തന്നെ മദനി ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ അറസ്റ്റുചെയ്യപ്പെടുകയും ചെയ്തു.

കോയമ്പത്തൂര്‍ കേസിലെന്നതുപോലെ ബാംഗ്ലൂര്‍ സ്ഫോടന കേസിലും തന്റെ വിചാരണ അനാവശ്യമായി നീട്ടിക്കൊണ്ടുപോകുകയാണെന്നാണ് മദനിയുടെ ആരോപണം. മനോരമ ന്യൂസിനോടാണ് മദനി ഇക്കാര്യം പറഞ്ഞത്.
ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലിലാണ് ഇപ്പോള്‍ മദനി ഉള്ളത്. പല തവണ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും അതെല്ലാം നിരസിക്കപ്പെട്ടു. മദനിക്ക് വിദഗ്ധ ചികിത്സ നല്‍കണം എന്ന സുപ്രീം കോടതി നിര്‍ദ്ദേശവും പലപ്പോഴായി അട്ടിമറിക്കപ്പെട്ടു.
കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരിക്കെയായിരുന്നു മദനിയെ അറസ്റ്റ് ചെയ്തത്. പിന്നീട് ബിജെപിയെ നിലത്തിറക്കി കോണ്‍ഗ്രസ് സംസ്ഥാന ഭരണം പിടിച്ചപ്പോള്‍ മദനിയുടെ നേര്‍ക്കുള്ള സമീപം മാറുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ മാറിയപ്പോഴും മദനിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടിരിക്കുകയാണ്. അടുത്ത ദിവസം മദനിയുടെ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുന്നുണ്ട്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications