കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദനിയുടെ വിചാരണ വൈകിപ്പിക്കുന്നതെന്തിന്?

  • By Soorya Chandran
Google Oneindia Malayalam News

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ അബ്ദുള്‍ നാസര്‍ മദനിയുടെ വിചാരണ അനാവശ്യമായി നീട്ടിക്കൊണ്ടു പോകുന്നുണ്ടോ... ഉണ്ടെങ്കില്‍ തന്നെ ആര്‍ക്ക് വേണ്ടിയാണത്? ആരാണ് അതിന്റെ പിറകില്‍.

ഇപ്പോള്‍ മദനി തന്നെ ആ ആരോപണം ഉന്നിയിക്കുന്നു. കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ വര്‍ഷങ്ങള്‍ നീണ്ട ജയില്‍ വാസത്തിനൊടുവില്‍ വിചാരണ പൂര്‍ത്തിയായപ്പോള്‍ മദനിയെ വെറുതെ വിടുകയായിരുന്നു. കോയമ്പത്തൂര്‍ കേസില്‍ പുറത്തിറങ്ങി അധികം കഴിയും മുമ്പേ തന്നെ മദനി ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ അറസ്റ്റുചെയ്യപ്പെടുകയും ചെയ്തു.

Madani

കോയമ്പത്തൂര്‍ കേസിലെന്നതുപോലെ ബാംഗ്ലൂര്‍ സ്‌ഫോടന കേസിലും തന്റെ വിചാരണ അനാവശ്യമായി നീട്ടിക്കൊണ്ടുപോകുകയാണെന്നാണ് മദനിയുടെ ആരോപണം. മനോരമ ന്യൂസിനോടാണ് മദനി ഇക്കാര്യം പറഞ്ഞത്.

ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലിലാണ് ഇപ്പോള്‍ മദനി ഉള്ളത്. പല തവണ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും അതെല്ലാം നിരസിക്കപ്പെട്ടു. മദനിക്ക് വിദഗ്ധ ചികിത്സ നല്‍കണം എന്ന സുപ്രീം കോടതി നിര്‍ദ്ദേശവും പലപ്പോഴായി അട്ടിമറിക്കപ്പെട്ടു.

കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരിക്കെയായിരുന്നു മദനിയെ അറസ്റ്റ് ചെയ്തത്. പിന്നീട് ബിജെപിയെ നിലത്തിറക്കി കോണ്‍ഗ്രസ് സംസ്ഥാന ഭരണം പിടിച്ചപ്പോള്‍ മദനിയുടെ നേര്‍ക്കുള്ള സമീപം മാറുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ മാറിയപ്പോഴും മദനിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടിരിക്കുകയാണ്. അടുത്ത ദിവസം മദനിയുടെ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുന്നുണ്ട്.

English summary
Madani alleges that his trial is purposefully delaying in Banglore serial blast case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X