മദനിക്ക് സര്‍ക്കാര്‍ അഞ്ച് കോടി രൂപ കൊടുത്തോ...
തിരുവനന്തപുരം:അബ്ദുള്‍ നാസര്‍ മദനിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ചികിത്സാ സഹായം നല്‍കിയോ... ഉണ്ടെങ്കില്‍ അത് അത്ര രൂപയാണ്... കഴിഞ്ഞ ദിവസങ്ങളില്‍ ചിലര്‍ ഉയര്‍ത്തിയ ചോദ്യങ്ങളാണിത്.
മദനിക്ക് അഞ്ച് കോടി രൂപ മുഖ്യമന്ത്രിയുടെ നിധിയില്‍ നിന്ന് നല്‍കിയെന്നായിരുന്നു ചിലര്‍ പ്രചരിപ്പിച്ചിരുന്നത്. ഇത്രയും അധികം തുക ഒരാളുടെ ചികിത്സാ സഹായത്തിന് നല്‍കുമോ എന്നായി പിന്നീട് ഉയര്‍ന്ന ചോദ്യം.

എന്തായാലും മദനിക്ക് ഇങ്ങനെ ചികിത്സാ സഹായമൊന്നും ലഭിച്ചിട്ടില്ലെന്ന് വിശദീകരിച്ച് പിഡിപി നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. അഞ്ച് കോടി രൂപ നല്‍കി എന്ന ആരോപണവും പിഡിപി നിഷേധിച്ചു. പിഡിപി ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊല്ലം ജില്ലാ കളക്ടര്‍ക്ക് ഇത് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചിരുന്നു. സഹായം ഇതുവരെ അനുവദിച്ചിട്ടില്ലെന്നാണ് ലഭിച്ച മറുപടിയെന്നും മുഹമ്മദ് റജീബ് പറയുന്നു.
ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള മദനി ഇപ്പോള്‍ ജാമ്യത്തിലാണ്. ബാംഗ്ലൂരിലെ സൗഖ്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മദനിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചപ്പോഴായിരുന്നു മദനിക്ക് ചികിത്സാ സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചത്.












Click it and Unblock the Notifications