മദനിയുടെ ആരോഗ്യനില അതീവഗുരുതരം! ജീവൻ അപകടത്തിലായേക്കാം... കേരളത്തിലേക്ക് കൊണ്ടുവരണം...
മദനിയുടെ ഇരുകൈകളും കുറേനാളായി മരവിച്ച അവസ്ഥയിലാണെന്ന് അദ്ദേഹം തന്നെ പുറത്തുവിട്ട ഓഡിയോ സന്ദേശത്തിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
Recommended Video

ആലപ്പുഴ/ബെംഗളൂരു: പിഡിപി നേതാവ് അബ്ദുൾ നാസർ മദനിയുടെ ആരോഗ്യനില അനുദിനം വഷളായികൊണ്ടിരിക്കെ അദ്ദേഹത്തിന് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ബെംഗളൂരു സ്ഫോടനക്കേസിൽ പ്രതിചേർക്കപ്പെട്ട അബ്ദുൾ നാസർ മദനിക്ക് ജാമ്യം ലഭിച്ചെങ്കിലും ജാമ്യവ്യവസ്ഥകളിലെ കർശന ഉപാധികളാണ് മെച്ചപ്പെട്ട ചികിത്സയ്ക്ക് തടസം സൃഷ്ടിക്കുന്നത്.
മദനിയുടെ ഇരുകൈകളും കുറേനാളായി മരവിച്ച അവസ്ഥയിലാണെന്ന് അദ്ദേഹം തന്നെ പുറത്തുവിട്ട ഓഡിയോ സന്ദേശത്തിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. കൈകളിലേക്കുള്ള രക്തയോട്ടം കുറഞ്ഞതിന് പുറമേ, ഷുഗറിലെ വ്യതിയാനങ്ങളും അദ്ദേഹത്തെ അലട്ടുന്നുണ്ട്.

ഏറെ നാളായി...
പ്രമേഹവുമായി ബന്ധപ്പെട്ട അസുഖങ്ങൾ അദ്ദേഹത്തെ ഏറെനാളായി ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇതിനെ തുടർന്നാണ് മദനിയ്ക്ക് വലതുകാലിന്റെ ഒരു ഭാഗം മുറിച്ചുമാറ്റേണ്ടി വന്നത്. കോയമ്പത്തൂർ സ്ഫോടനക്കേസിൽ ജയിലിൽ കഴിയുന്ന സമയത്തായിരുന്നു ആരോഗ്യപ്രശ്നങ്ങൾ ആരംഭിച്ചത്. എന്നാൽ അന്നും മദനിക്ക് കാര്യമായ ചികിത്സ ലഭിച്ചിരുന്നില്ല.

സ്ഫോടനക്കേസ്...
കോയമ്പത്തൂർ കേസിൽ കുറ്റവിമുക്തനായി പുറത്തിറങ്ങിയതിന് പിന്നാലെയാണ് ബെംഗളൂരു സ്ഫോടനക്കേസിൽ അബ്ദുൾ നാസർ മദനിയെ പ്രതിചേർക്കുന്നത്. തുടർന്ന് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ വിചാരണ തടവുകാരനായി അദ്ദേഹത്തെ പ്രവേശിപ്പിച്ചു. ഇതോടെ മദനിയുടെ ആരോഗ്യപ്രശ്നങ്ങൾ വീണ്ടും വഷളായി.

ചികിത്സ...
നിലവിൽ ബെംഗളൂരു സ്ഫോടനക്കേസിൽ ജാമ്യം ലഭിച്ചിട്ടിട്ടുണ്ടെങ്കിലും ബെംഗളൂരു നഗരം വിട്ടുപോകരുതെന്നാണ് ജാമ്യവ്യവസ്ഥ. ഇതിനെ തുടർന്ന് വർഷങ്ങളായി ബെംഗളൂരുവിലെ വീട്ടിലാണ് മദനിയുടെ താമസം. വൻ പോലീസ് സന്നാഹമാണ് മദനിയ്ക്ക് കാവലായുള്ളത്. ഇതെല്ലാമാണ് അദ്ദേഹത്തിന് മെച്ചപ്പെട്ട ചികിത്സ ലഭിക്കാതിരിക്കാനുള്ള പ്രധാന കാരണമെന്നാണ് പിഡിപി പ്രവർത്തകരുടെ ആരോപണം.

എംഎസ് രാമയ്യ...
ബെംഗളൂരുവിലെ എംഎസ് രാമയ്യ ആശുപത്രിയിലെ ഡോക്ടർ അർബൻ ഭട്ടാചാര്യയാണ് നിലവിൽ മദനിയെ ചികിത്സിക്കുന്നത്. ഇതിനുപുറമേ ഞെരമ്പുരോഗ വിദഗ്ദനും അദ്ദേഹത്തെ പരിശോധിച്ചിരുന്നു.

അതീവഗുരുതരം
മദനിയുടെ കാലിലെയും കൈകളിലെയും ഞെരമ്പുകളുടെ അവസ്ഥ അതീവഗുരുതരമാണെന്നാണ് ഞെരമ്പുരോഗ വിദഗ്ദൻ റിപ്പോർട്ട് നൽകിയത്.

തടസം...
ബെംഗളൂരു നഗരത്തിൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യം ലഭിക്കുമെങ്കിലും കർണ്ണാടക പോലീസിന്റെ പിടിവാശിയും സുരക്ഷാ ക്രമീകരണങ്ങളുമാണ് തടസം നിൽക്കുന്നതെന്നാണ് പിഡിപി പ്രവർത്തകരുടെ ആരോപണം.

രോഗികൾക്കും
അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിച്ചാൽ ഒരു വൻ പോലീസ് സംഘം ആശുപത്രിയിലെത്തി സുരക്ഷാ പരിശോധന നടത്തുന്നത് ആശുപത്രി അധികൃതർക്കും മറ്റു രോഗികൾക്കും ബുദ്ധിമുട്ടാണ്. ഇതിനെ തുടർന്ന് മദനിയെ പ്രവേശിപ്പിക്കാനും മിക്ക ആശുപത്രി അധികൃതരും മടികാണിക്കാറുണ്ടെന്നും പ്രവർത്തകർ പറയുന്നു.

കേരളത്തിലേക്ക്...
അബ്ദുൾ നാസർ മദനിയുടെ ജീവൻ രക്ഷിക്കാൻ കേരളം ഇടപെടണമെന്നാണ് പിഡിപി പ്രവർത്തകരുടെയും വിവിധ മുസ്ലീം സംഘടനകളുടെയും ആവശ്യം. കർണ്ണാടക സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ സംസ്ഥാന സർക്കാരിനോടും കോൺഗ്രസ് നേതാക്കളോടും ഇവർ ആവശ്യപ്പെട്ടിരുന്നു.

കൊണ്ടുവരാൻ
മെച്ചപ്പെട്ട ചികിത്സ നൽകിയില്ലെങ്കിൽ അദ്ദേഹത്തിന്റെ ജീവൻ തന്നെ അപകടത്തിലാകുമെന്നും, അദ്ദേഹത്തെ കേരളത്തിലേക്ക് കൊണ്ടുവരാൻ സർവകക്ഷി സംഘത്തെ അയക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
-
ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ഇനി പ്രശ്നമല്ല; ആരോഗ്യമേഖലയില്‍ സാമ്പിളുകള്‍ എത്തിക്കാന്‍ ഡ്രോണ്‍ -
വര്‍ക്ക് ഫ്രം ഹോം 'ഈറ്റ് അറ്റ് ഹോം' ആക്കി മാറ്റരുതേ; വയറിന് റെസ്റ്റ് കൊടുക്കാതെ കഴിച്ചാല്‍ സംഭവിക്കുന്നത് -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..!












Click it and Unblock the Notifications