കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീതി നിഷേധം എന്തിന്; നമ്പി നാരായണനുമായി പേരിലും രൂപത്തിലും നിറത്തിലും വ്യത്യാസമുള്ളതിനാലെന്ന് മഅദനി

Google Oneindia Malayalam News

24 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് നമ്പി നാരായണനെന്ന ശാസ്ത്രജ്ഞന് സുപ്രീം കോടതിയില്‍ നിന്ന് നീത ലഭിച്ചത്. നമ്പി നാരായണന് 50 ലക്ഷവും മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണവുമായിരുന്നു സുപ്രീം കോടതി വിധിച്ചത്. രാജ്യത്തെ പരമോന്നത കോടതിയില്‍ നിന്ന് തന്നെ അനുകൂല വിധിയുണ്ടായെങ്കിലും ഇക്കാലയളനവിനുള്ളില്‍ നമ്പി നാരായണനും കുടുംബവും അനുഭവിച്ച യാതനകള്‍ വിവരണങ്ങള്‍ക്ക് അതീതമാണ്.

<strong>വീതം വെപ്പ് ഇനിനടക്കില്ല;വിജയ സാധ്യതയുള്ളവര്‍ക്ക് മാത്രമേ സീറ്റ് നല്‍കു, മുന്നറിയിപ്പുമായി രാഹുല്‍</strong>വീതം വെപ്പ് ഇനിനടക്കില്ല;വിജയ സാധ്യതയുള്ളവര്‍ക്ക് മാത്രമേ സീറ്റ് നല്‍കു, മുന്നറിയിപ്പുമായി രാഹുല്‍

രാഷ്ട്രീയ കളികളുടെ ഭാഗമായിട്ട് കൂടിയായിരുന്നു നമ്പി നാരായണെന്ന് ശാസ്ത്ര പ്രതിഭക്ക് രാജ്യദ്രോഹിയെന്ന വിളികേള്‍ക്കേണ്ടി വന്നത്. ചാരക്കേസില്‍ നമ്പി നാരായണന് അനുകൂല വിധി ലഭിച്ചതിന് പിന്നാലെ ഭരണകൂട ഭീകരതയ്ക്ക് ഇരയാകുവരെ കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് തനിക്ക് നേരിടേണ്ടി വന്ന നിതീ നിഷേധങ്ങള്‍ വിശദീകരിച്ച് അബുദള്‍ നാസര്‍ മഅദനി രംഗത്തെത്തിയിരിക്കുന്നത്.

<strong>കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കൂടുതൽ പേർക്കെതിരെ അന്വേഷണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം</strong>കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കൂടുതൽ പേർക്കെതിരെ അന്വേഷണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം

നമ്പി നാരായണന് അനുകൂലമായി

നമ്പി നാരായണന് അനുകൂലമായി

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് അനുകൂലമായി വിധി വന്നതിന് പിന്നാലെയാണ് തനിക്ക് നീതി നിഷേധിക്കുന്നതിനുള്ള കാരണങ്ങള്‍ നിരത്തി അബ്ദുള്‍ നാസര്‍ മഅദനി ഫെയസ്ബുക്കിലൂടെ രംഗത്ത് വന്നിരുക്കുന്നത്.

പ്രയോജനം ഉണ്ടയാലും ഇല്ലെങ്കിലും

പ്രയോജനം ഉണ്ടയാലും ഇല്ലെങ്കിലും

തന്നെ പോലെ നിരന്തരം ഭരണകൂട ഭീകരതയ്ക്ക് വിധേയരാക്കപ്പെട്ടിട്ടുള്ളവര്‍ക്ക് പ്രയോജനം ഉണ്ടയാലും ഇല്ലെങ്കിലും ചരിത്രത്തില്‍ ഇടം പിടിക്കുന്ന വിധിയാണ് സുപ്രീകോടതിയില്‍ നിന്ന് വന്നിരിക്കുന്നതെന്ന് മഅദനി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഈ വിഷയത്തില്‍ രണ്ട് കുറിപ്പുകളാണ് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്. ആദ്യ കുറിപ്പ് ഇങ്ങനെയായിരുന്നു.

വ്യത്യാസം

വ്യത്യാസം

ഇന്ന് രാവിലെ മുതല്‍ പലരും ചോദിക്കുന്നു.
നമ്പിനാരായണനെ ചാരനെന്നും രാജ്യദ്രോഹിയെന്നുമൊക്കെ ആരോപിച്ചു പീഡിപ്പിച്ചതിനു നഷ്ടപരിഹാരവും സുപ്രിംകോര്‍ട്ട് മുന്‍ജഡ്ജിയെകൊണ്ടുള്ള അന്വഷണവുമൊക്കെ വിധിച്ചിരിക്കുന്നുവല്ലോ താങ്കളേയും തീവ്രവാദവും രാജ്യദ്രോഹവുമൊക്കെ ആരോപിച്ചു ഒമ്പതര വര്‍ഷം ജയിലിലടച്ചു.

തെളിവിന്റെ ഒരംശം പോലും

തെളിവിന്റെ ഒരംശം പോലും

ശേഷം നിരപരാധി ആണെന്ന് പ്രഖ്യാപിച്ചു പ്രത്യേക കോടതി വിട്ടയക്കുകയും പ്രസ്തുത വിധി മദ്രാസ് ഹൈക്കോടതി യും സുപ്രിംകോടതിയും ശരിവെക്കുകയും ചെയ്തതല്ലേ, വീണ്ടും മറ്റൊരു സംസ്ഥാനത്തു മറ്റൊരു കേസില്‍ കുടുക്കിയിട്ടു ഇന്നുവരെ തെളിവിന്റെ ഒരംശം പോലും ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടിരിക്കുകയല്ലേ?

പേരും രൂപവും നിറവും

പേരും രൂപവും നിറവും

എന്നിട്ടും എന്താണിങ്ങനെയെന്നു....അവരോടു വിനയപൂര്‍വ്വം പറയുന്നു'നമ്പിനാരായണന്റെ പേരും രൂപവും മഅദനിയുടെ പേരും രൂപവും നിറവും വ്യത്യസ്തമാണ് സഹോദരന്മാരെ!' എന്നാണ് മഅദനി ഐഎസ്ആര്‍ഒ ചാരക്കേസില്‍ വിധി വന്ന ശേഷം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

രണ്ടാമത്തെ കുറിപ്പ്

രണ്ടാമത്തെ കുറിപ്പ്

ഇന്നലെയാണ് അദ്ദേഹം രണ്ടാമത്തെ കുറിപ്പ് പങ്കുവെച്ചത്. ഐഎസആര്‍ഓ ചാരക്കേസില്‍ നമ്പിനാരായണന് അനുകൂലുമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധിയുടെ പകര്‍പ്പ് പങ്കുവെച്ചുകൊണ്ടുള്ളതാണ് ഈ കുറപ്പ്. വിശദാമായ കുറിപ്പ് ഇങ്ങനെ.

സുപ്രീം കോടതിയില്‍ നിന്നും

സുപ്രീം കോടതിയില്‍ നിന്നും

ഇതാണ് നമ്പി നാരായണന് അനുകൂലമായി ഇന്നലെ ബഹു.സുപ്രീം കോടതിയില്‍ നിന്നുമുണ്ടായ വിധി. എന്നെപ്പോലെ നിരന്തര ഭരണകൂട ഭീകരതക്ക് വിധേയരാക്കപ്പെട്ടിട്ടുള്ള പരശ്ശതം നിസ്സഹായര്‍ക്ക് പ്രയോജനം ഉണ്ടായാലും ഇല്ലെങ്കിലും ചരിത്രത്തില്‍ ഇടം പിടിക്കാന്‍ പോകുന്നതാണ് ഈ വിധി.

അഭിവാദ്യങ്ങള്‍!

അഭിവാദ്യങ്ങള്‍!

പരാതികള്‍ കുറേ ഏറെ ഉന്നയിക്കപ്പെട്ടുവെങ്കിലും ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിക്കുന്ന ജസ്റ്റിസ് ശ്രീ ദീപക് മിശ്ര വിടപറയുന്നതിന്റെ മുന്‍പ് ചരിത്രത്തില്‍ ഇടം നേടിയിരിക്കുന്നു...

അഭിവാദ്യങ്ങള്‍!
(വിധിയുടെ അവസാന രണ്ട് പേജുകള്‍ കമന്റ് ബോക്‌സില്‍ കാണാം...)

ഫെയ്സ്ബുക്ക് പോസ്റ്റ്

മഅദനി

ഫെയ്സ്ബുക്ക് പോസ്റ്റ്

രണ്ടാമത്തെ കുറിപ്പ്

<strong>യുഎഇയുടെ കോടികള്‍ കേരളത്തിന് ലഭിക്കില്ല; കടുംപിടുത്തം വിനയായി, എല്ലാ വഴികളും അടയുന്നു</strong>യുഎഇയുടെ കോടികള്‍ കേരളത്തിന് ലഭിക്കില്ല; കടുംപിടുത്തം വിനയായി, എല്ലാ വഴികളും അടയുന്നു

English summary
madani new facebook post after sc verdict in nambi narayanans case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X