Get Updates
Get notified of breaking news, exclusive insights, and must-see stories!

മഅ്ദനിയുടെ കേരളത്തിലേക്കുള്ള വരവ് വൈകിയേക്കും; അകമ്പടി ചെലവിന് പോലീസ് ആവശ്യപ്പെട്ടത് 60 ലക്ഷം രൂപ

പിഡിപി ചെയർമാൻ അബ്ദുൾനാസർ മഅ്ദനിയുടെ കേരളത്തിലേക്കുള്ള വരവ് വൈകിയേക്കും. മഅ്ദനിയുടെ നാട്ടിലേക്കുള്ള യാത്രയ്ക്ക് 60 ലക്ഷം അടക്കണമെന്നാണ് കർണാടക പോലീസ് അറിയിച്ചിരിക്കുന്നത്. കേരളത്തിലേക്കുള്ള യാത്രയില്‍ മഅ്ദനിക്ക് സുരക്ഷ ഒരുക്കാനെത്തുന്ന പോലീസ് സംഘത്തിന്റെ ശമ്പളം ഉൾപ്പെടെയുള്ള ചെലവായിട്ടാണ് ഇത്രയും രൂപ അടയ്ക്കാൻ പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

ബെംഗളൂരു സ്ഫോടന കേസിൽ ജാമ്യത്തിൽ കഴിയുന്ന മഅദനിക്ക് കേരളത്തിലേക്ക് പോകാൻ സുപ്രീം കോടതി താത്കാലിക അനുമതി നൽകിയിരുന്നു. ജുലൈ 8 വരെ കേരളത്തിൽ കഴിയാമെന്നായിരുന്നു കോടതി അറിയിച്ചത്. ജാമ്യ വ്യവസ്ഥകളിൽ ഇളവ് ആവശ്യപ്പെട്ട് കൊണ്ട് സമർപ്പിച്ച ഹർജിയിലായിരുന്നു കോടതിയുടെ ഇടപെടൽ.

Madani

ഇതിന് പിന്നാലെയാണ് കേരളത്തിലേക്ക് വരാനുള്ള നടപടികൾ ആരംഭിച്ചത്. എന്നാൽ അകമ്പടി പോലീസിന്റെ ചെലവടക്കം വഹിക്കേണ്ടി വരുമെന്നാണ് ഇപ്പോൾ കർണാടക പോലീസ് അറിയിച്ചിരിക്കുന്നത്.
20 പോലീസ് ഉദ്യോഗസ്ഥരാണ് മഅ്ദനിക്ക് സുരക്ഷ ഒരുക്കുക. ഇവരുടെ ശമ്പള തുക നൽകണമെന്നും കൂടാതെ താമസവും ഭക്ഷണച്ചെലവും വഹിക്കണമെന്നുമാണ് പോലീസ് അറിയിച്ചത്. അങ്ങനെയെങ്കിൽ തുക ഒരു കോടിയോളം വേണ്ടി വന്നേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

താമസ സ്ഥലം, കാണാൻ വരുന്നവരുടെ ആധാർ കാർഡ്, അൻവാർശേരിയിൽ താമസിക്കുന്ന കെട്ടിടത്തിന്റേയും വീടിന്റേയും ലൊക്കേഷൻ ഗൂഗിൾ മാപ്പ് തുടങ്ങിയ വിവരങ്ങളും മഅ്ദനിയിൽ നിന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. റോഡ് മാർഗം മാത്രമേ കേരളത്തിലേക്ക് പോകാൻ പാടുള്ളൂ, ആശുപത്രിയിൽ പോകാൻ പാടില്ല തുടങ്ങിയ നിബന്ധനകളും പോലീസ് മുന്നോട്ട് വെച്ചിട്ടുണ്ടെന്നും മഅ്ദനി പറയുന്നു.

അതേസമയം ഇത്രയും തുകയും കൊടുത്ത് കേരളത്തിലേക്ക് വരുന്നില്ലെന്ന നിലപാടിലാണ് അദ്ദേഹം. അധിക തുക ഈടാക്കുന്നത് ചൂണ്ടിക്കാട്ടി വീണ്ടും മഅ്ദനി സുപ്രീം കോടതിയെ സമീപിച്ചേക്കും. അതിനിടെ പോലീസ് വിചിത്രമായ പല കാര്യങ്ങളും പറഞ്ഞ് തന്നെ കാണാൻ എത്തുന്നവരെ ബുദ്ധിമുട്ടിക്കുന്നതായും മഅ്ദനി പറയുന്നു.

ഏപ്രിൽ 20 ന് കർണാടക പൊലീസ് മഅ്ദനിയുടെ വീട്ടിലും അൻവാർശേരിയിലും പരിശോധന നടത്തിയിരുന്നു.കർണാടകയിലെ ഐജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലായിരുന്ന പരിശോധന. മഅ്ദനി കേരളത്തിലേക്ക് വരുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണം സംബന്ധിച്ചായിരുന്നു പരിശോധന.

ബെംഗളുരൂവിൽ കഴിയുന്ന പിഡിപി നേതാവ്‌ അബ്‌ദുൾ നാസർ മഅ്‌ദനി അവസാനമായി കേരളത്തിൽ എത്തിയത് നാല് വർഷം മുൻപായിരുന്നു. കിടപ്പായ ഉമ്മ അസുമാബീവിയെ കാണാനായി 2018 നവംബർ മൂന്നിനായിരുന്നു അത്. അത് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോൾ മഅ്ദനിയുടെ ഉമ്മ മരിക്കുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+