കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈവെട്ട് കേസില്‍ അന്ന് മദനി പറഞ്ഞത് കേട്ടിരുന്നോ... അപ്പോള്‍ മനുഷ്യാവകാശം?

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി നിയമത്തിന്റെ ഊരാക്കുടുക്കില്‍ പെട്ട് വര്‍ഷങ്ങള്‍ വിചാരണത്തടവുകാരനായി കഴിഞ്ഞ് ദുരിതം അനുഭവിച്ച ആളാണ്. അതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല.

ഒരുകാലത്ത് തീവ്രമതവികാരം കത്തിപ്പടര്‍ത്തുന്ന പ്രസംഗങ്ങളുമായി കേരളത്തില്‍ അങ്ങോളം ഇങ്ങോളം മദനി ഓടി നടന്നു. ഇതിനിടെ ഒരു ബോംബ് സ്‌ഫോടനത്തില്‍ കാല് നഷ്ടമായി. കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ അറസ്റ്റിലും ആയി.

Madani

കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ ജയില്‍മോചിതനായ മദനി തിരിച്ചെത്തിയപ്പോള്‍ പറഞ്ഞത്, താന്‍ പഴയ ജീവിതത്തിലേയ്ക്ക് ഇല്ലെന്നായിരുന്നു. അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള പൊതുപരിപാടികളിലെല്ലാം തന്നെ അതിവൈകാരികമായ പഴയരീതിയിലുളള്ള പ്രസംഗങ്ങളും കണ്ടില്ല.

ഈ വൈകിയ വേളയിലും ഞാൻ ഇത് പോസ്റ്റുന്നത് ഇത്തരം ആളുകളെ നമ്മൾ മനസ്സിലാക്കി അവരുടെ വാക്കുകളെ അർഹമായ അവജ്ഞയോടെ തള്ളിക്കളയണം എന്ന് പറയുവാൻ വേണ്ടിയാണ് . ഇന്ത്യൻ ശിക്ഷാനിയമപ്രകാരം ഒരു വ്യക്തിയെ കോടതി തെറ്റുകാരൻ എന്ന് വിധിക്കും വരെ അവൻ കുറ്റം ആരോപിക്കപ്പെട്ട വ്യക്തി മാത്രമാണ് . വിചാരണത്തടവുകാരൻ എന്ന ലേബലിൽ ഒരുപാട് നരകിച്ച വ്യക്തി എന്ന നിലയിൽ എന്റെ മനസ്സിൽ ഞാൻ അബ്ദുൽ നാസർ മദനി എന്ന പ്രാസംഗികന് , ഇസ്ലാം മത പണ്ഡിതന് അതിലുപരി PDP എന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാവിന് ഒരല്പ്പം സഹാനുഭൂതിയും ബഹുമാനവും നല്കിയിരുന്നു . പ്രാസംഗികൻ എന്ന ബഹുമാനവും ഒരുപാട് കാലം വിചാരണത്തടവുകാരനായി ജയിലിൽ കഴിഞ്ഞ വ്യക്തി എന്ന നിലയിലുള്ള സഹാനുഭൂതിയും . പക്ഷെ ഈ വീഡിയോ കണ്ട സമയം മുതൽ അർഹമായ ജയിൽവാസം തന്നെയാണ് ഇയാൾക്ക് ലഭിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നു . പാസ്റ്ററായാലും ന്യൂമാൻ കോളേജിലെ പ്രഫസർ ആയാലും നിങ്ങളുടെ മകനായാലും അച്ഛനായാലും പ്രവാചകനെ പറഞ്ഞാൽ സന്ധി ചെയ്യാൻ പാടില്ല , അവരോടു യുദ്ധം ചെയ്യണം എന്ന് യാതൊരു ഉളുപ്പും കൂടാതെ പ്രഖ്യാപിച്ച് അതിനെ സാധൂകരിക്കുന്നതിനായി വളർത്തി വലിയവനാക്കിയ സ്വന്തം തന്തയെ പ്രവാചകന് വേണ്ടി ആക്രമിക്കുന്ന പുത്രന്റെ കഥ പറഞ്ഞ് വിശ്വാസികളെ പ്രതികാരദാഹികളാക്കുന്ന തീവ്രവാദതന്ത്രംഇനിയും ഇവിടെ നടപ്പാകില്ല മദനി .. പ്രവാചകൻ പറഞ്ഞതുപോലെ നരകം ഉണ്ടെങ്കിൽ അവിടെ ഏറ്റവും കൂടുതൽ നിങ്ങളെ പോലെയുള്ള മതപണ്ഡിതർ തന്നെയാകും :( :( Shame on you #Abdul_Nazar_Madani :(

Posted by Noujas Musthafa on Saturday, 2 May 2015

എന്നാല്‍ തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ പ്രവാചക നിന്ദ നടത്തി എന്ന് വാര്‍ത്ത വന്നപ്പോള്‍ മദനി നടത്തിയ പ്രസംഗം അല്‍പം കടന്നതാണ്. കൈവെട്ട് കേസില്‍ ശിക്ഷ വിധിച്ച് അധികമായിട്ടില്ല, മദനി ആണെങ്കില്‍ മാതാപിതാക്കളെ കാണാന്‍ സുപ്രീം കോടതിയുടെ അനുമതിയോടെ കേരളത്തില്‍ എത്തിയിട്ടും ഉണ്ട്.

ഒരു ജനാധിപത്യ വിശ്വാസിയ്ക്കും അംഗീകരിക്കാന്‍ പറ്റാത്ത കാര്യങ്ങളാണ് മദനി ഈ പ്രസംഗത്തില്‍ പറയുന്നത്. തൊടുപുഴയിലെ അധ്യാപകന്റെ കാര്യും പത്തനംതിട്ടയിലെ പാസ്റ്ററുടെകാര്യവും പറയുന്നുണ്ട്. ദൈവത്തേയോ പ്രവാചകനെയോ നിന്ദിച്ചാല്‍ ഇങ്ങനെയൊക്കെ സംഭവിയ്ക്കും എന്ന ഉദാഹരണ സഹിതമാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.

English summary
Madani's old speech about hand chopping case spreading on Facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X