ഹിന്ദുമതത്തെയും ഉത്സവങ്ങളെയും ആക്ഷേപിച്ചിട്ടില്ല, തലവെട്ടാനും പറഞ്ഞിട്ടില്ല;കോടതി പോലും തള്ളിയ വാദം
തലശേരിയിൽ മകൻ ഉമർ മുക്താർ ഹാഫിസിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തതിന് ശേഷം സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് മദനി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കണ്ണൂർ: ഒരിക്കൽ പോലും ഹിന്ദു മതവിശ്വാസത്തെയോ ക്ഷേത്രോത്സവങ്ങളെയോ വിമർശിച്ചിട്ടില്ലെന്ന് പിഡിപി ചെയർമാൻ അബ്ദുനാസർ മദനി. താൻ നേരത്തെ നടത്തിയ പ്രസംഗങ്ങളിലെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് താൻ അത്തരത്തിൽ പ്രസംഗിച്ചതായി ഇപ്പോഴും പ്രചരണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തലശേരിയിൽ മകൻ ഉമർ മുക്താർ ഹാഫിസിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തതിന് ശേഷം സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് മദനി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തനിക്കെതിരെ രൂക്ഷമായ ആരോപണങ്ങളുയർന്ന 1992 മുതലുള്ള കാലഘട്ടങ്ങളിൽ പോലും ഹിന്ദു സഹോദരന്മാരുടെ വിശ്വാസത്തെ
ആക്ഷേപിച്ചിട്ടില്ല. ബിജെപി, ആർഎസ്എസ് നേതാക്കളെയും അവരുടെ ആശങ്ങളെയുമാണ് താൻ വിമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഒരിക്കലും പ്രസംഗിച്ചിട്ടില്ല....
ക്ഷേത്രോത്സവങ്ങളെ വിമര്‍ശിക്കുകയോ ഹിന്ദു സഹോദരന്‍മാരുടെ വിശ്വാസപ്രമാണത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ലെന്നാണ് മദനി തലേശരിയിൽ പറഞ്ഞത്.

ഇപ്പോഴും പ്രചാരണം...
നേരത്തെ നടത്തിയ പ്രസംഗങ്ങളിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് താൻ ഹിന്ദു മതത്തെ ആക്ഷേപിച്ച് പ്രസംഗിച്ചെന്ന തരത്തിൽ ഇപ്പോഴും പ്രചാരണം നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കേസുകൾ തള്ളി...
തനിക്കെതിരെ രൂക്ഷമായ വിമർശനങ്ങളുയർന്ന് 1992 കാലഘട്ടത്തിലാണ്. അന്ന് പോലും ഹിന്ദു മതത്തെ ആക്ഷേപിക്കുന്ന തരത്തിൽ പ്രസംഗിച്ചിട്ടില്ല. തനിക്കെതിരെയുണ്ടായിരുന്ന എട്ട് കേസുകൾ പ്രാഥമിക വാദം കേട്ട
ശേഷം കരുനാഗപ്പള്ളി കോടതി തള്ളിയിരുന്നു. താൻ ഹിന്ദുമതത്തെയോ വിശ്വാസത്തെയോ ആക്ഷേപിച്ചിട്ടില്ലെന്നാണ് കോടതി വിധിയിൽ പറഞ്ഞത്.

വിമർശിച്ചത് ബിജെപിയെ...
ബിജെപി,ആർഎസ്എസ് നേതാക്കളെയും അവരുടെ ആശയങ്ങളെയുമാണ് വിമർശിച്ചത്. രാഷ്ട്രീയ പ്രസംഗങ്ങൾ ഒരിക്കലും വർഗീയ പ്രസംഗമാകില്ലെന്നും മദനി കൂട്ടിച്ചേർത്തു.

അപകടകാരിയായി ചിത്രീകരിക്കുന്നു...
തനിക്ക് ഒരുകാലത്ത് നിഷേധിക്കപ്പെട്ടിരുന്ന നീതി ഇപ്പോൾ കോടതിയുടെ സഹായത്തോടെ ലഭിക്കുമ്പോൾ തന്നെ അപകടകാരിയായി ചിത്രീകരിക്കാനാണ് ചിലരുടെ ശ്രമമെന്നും മദനി ആരോപിച്ചു.

തല വെട്ടണമെന്ന് പറഞ്ഞിട്ടില്ല...
വിവാദ ചോദ്യപേപ്പർ തയ്യാറാക്കിയ തൊടുപുഴയിലെ ജോസഫ് മാഷിന്റെ കൈയല്ല, തലയാണ് വെട്ടേണ്ടതെന്ന് താൻ ഒരിക്കൽ പോലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളം സമാധാനതുരുത്ത്...
രാജ്യം വളരെയധികം അപകടകരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോൾ കേരളം ഒരു സമാധാന തുരുത്തായി നിൽക്കുകയാണ്. തനിക്കെതിരെ ബോധപ്പൂർവ്വമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

ഫാസിസത്തിനെതിരെ നിലകൊണ്ടതിനാൽ...
നിരപരാധി പീഡിപ്പിക്കപ്പെടുന്നതിന് താൻ അനുഭവസ്ഥനാണ്. ഫാസിസത്തിനെതിരെ നിലകൊണ്ടതിനാലാണ് താൻ പീഡിപ്പിക്കപ്പെടുന്നതെന്നും, മനുഷ്യാവകാശ പക്ഷത്തുള്ളവരുടെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം തലശേരിയിൽ പറഞ്ഞു.

വിവാഹ ചടങ്ങിൽ...
മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് അഴിയൂരിലെ വധുവിന്റെ വീട്ടിലേക്ക് പോകുന്നതിന് മുമ്പാണ് മദനി മാധ്യമപ്രവർത്തകരെ കണ്ടത്. അഭിഭാഷകരായ ടോമി സെബാസ്റ്റ്യൻ, ഉസ്മാൻ, നിഷാദ് മേത്തർ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച












Click it and Unblock the Notifications