കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദുമതത്തെയും ഉത്സവങ്ങളെയും ആക്ഷേപിച്ചിട്ടില്ല, തലവെട്ടാനും പറഞ്ഞിട്ടില്ല;കോടതി പോലും തള്ളിയ വാദം

തലശേരിയിൽ മകൻ ഉമർ മുക്താർ ഹാഫിസിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തതിന് ശേഷം സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് മദനി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

  • By ഡെന്നീസ്
Google Oneindia Malayalam News

കണ്ണൂർ: ഒരിക്കൽ പോലും ഹിന്ദു മതവിശ്വാസത്തെയോ ക്ഷേത്രോത്സവങ്ങളെയോ വിമർശിച്ചിട്ടില്ലെന്ന് പിഡിപി ചെയർമാൻ അബ്ദുനാസർ മദനി. താൻ നേരത്തെ നടത്തിയ പ്രസംഗങ്ങളിലെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് താൻ അത്തരത്തിൽ പ്രസംഗിച്ചതായി ഇപ്പോഴും പ്രചരണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജനപ്രിയൻ ജയിലിലായിട്ട് ഒരു മാസം!ഉടനൊന്നും പുറത്തിറങ്ങാനാകില്ല! പോലീസ് ഡബ്ബിൾ സ്ട്രോങ്ങാണേ...ജനപ്രിയൻ ജയിലിലായിട്ട് ഒരു മാസം!ഉടനൊന്നും പുറത്തിറങ്ങാനാകില്ല! പോലീസ് ഡബ്ബിൾ സ്ട്രോങ്ങാണേ...

മരിച്ചാലും സമ്മതിക്കില്ല!കൊച്ചിയിൽ മതവിശ്വാസത്തിന്റെ പേരിൽ രക്തം സ്വീകരിക്കാത്ത യുവതി ഗുരുതരാവസ്ഥയിൽമരിച്ചാലും സമ്മതിക്കില്ല!കൊച്ചിയിൽ മതവിശ്വാസത്തിന്റെ പേരിൽ രക്തം സ്വീകരിക്കാത്ത യുവതി ഗുരുതരാവസ്ഥയിൽ

തലശേരിയിൽ മകൻ ഉമർ മുക്താർ ഹാഫിസിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തതിന് ശേഷം സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് മദനി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തനിക്കെതിരെ രൂക്ഷമായ ആരോപണങ്ങളുയർന്ന 1992 മുതലുള്ള കാലഘട്ടങ്ങളിൽ പോലും ഹിന്ദു സഹോദരന്മാരുടെ വിശ്വാസത്തെ
ആക്ഷേപിച്ചിട്ടില്ല. ബിജെപി, ആർഎസ്എസ് നേതാക്കളെയും അവരുടെ ആശങ്ങളെയുമാണ് താൻ വിമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇനിയാർക്കും ചികിത്സ നിഷേധിക്കരുത്! കൊല്ലത്തെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരെ ഉടൻ അറസ്റ്റ് ചെയ്യുംഇനിയാർക്കും ചികിത്സ നിഷേധിക്കരുത്! കൊല്ലത്തെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരെ ഉടൻ അറസ്റ്റ് ചെയ്യും

ഒരിക്കലും പ്രസംഗിച്ചിട്ടില്ല....

ഒരിക്കലും പ്രസംഗിച്ചിട്ടില്ല....

ക്ഷേത്രോത്സവങ്ങളെ വിമര്‍ശിക്കുകയോ ഹിന്ദു സഹോദരന്‍മാരുടെ വിശ്വാസപ്രമാണത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ലെന്നാണ് മദനി തലേശരിയിൽ പറഞ്ഞത്.

ഇപ്പോഴും പ്രചാരണം...

ഇപ്പോഴും പ്രചാരണം...

നേരത്തെ നടത്തിയ പ്രസംഗങ്ങളിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് താൻ ഹിന്ദു മതത്തെ ആക്ഷേപിച്ച് പ്രസംഗിച്ചെന്ന തരത്തിൽ ഇപ്പോഴും പ്രചാരണം നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കേസുകൾ തള്ളി...

കേസുകൾ തള്ളി...

തനിക്കെതിരെ രൂക്ഷമായ വിമർശനങ്ങളുയർന്ന് 1992 കാലഘട്ടത്തിലാണ്. അന്ന് പോലും ഹിന്ദു മതത്തെ ആക്ഷേപിക്കുന്ന തരത്തിൽ പ്രസംഗിച്ചിട്ടില്ല. തനിക്കെതിരെയുണ്ടായിരുന്ന എട്ട് കേസുകൾ പ്രാഥമിക വാദം കേട്ട
ശേഷം കരുനാഗപ്പള്ളി കോടതി തള്ളിയിരുന്നു. താൻ ഹിന്ദുമതത്തെയോ വിശ്വാസത്തെയോ ആക്ഷേപിച്ചിട്ടില്ലെന്നാണ് കോടതി വിധിയിൽ പറഞ്ഞത്.

വിമർശിച്ചത് ബിജെപിയെ...

വിമർശിച്ചത് ബിജെപിയെ...

ബിജെപി,ആർഎസ്എസ് നേതാക്കളെയും അവരുടെ ആശയങ്ങളെയുമാണ് വിമർശിച്ചത്. രാഷ്ട്രീയ പ്രസംഗങ്ങൾ ഒരിക്കലും വർഗീയ പ്രസംഗമാകില്ലെന്നും മദനി കൂട്ടിച്ചേർത്തു.

അപകടകാരിയായി ചിത്രീകരിക്കുന്നു...

അപകടകാരിയായി ചിത്രീകരിക്കുന്നു...

തനിക്ക് ഒരുകാലത്ത് നിഷേധിക്കപ്പെട്ടിരുന്ന നീതി ഇപ്പോൾ കോടതിയുടെ സഹായത്തോടെ ലഭിക്കുമ്പോൾ തന്നെ അപകടകാരിയായി ചിത്രീകരിക്കാനാണ് ചിലരുടെ ശ്രമമെന്നും മദനി ആരോപിച്ചു.

തല വെട്ടണമെന്ന് പറഞ്ഞിട്ടില്ല...

തല വെട്ടണമെന്ന് പറഞ്ഞിട്ടില്ല...

വിവാദ ചോദ്യപേപ്പർ തയ്യാറാക്കിയ തൊടുപുഴയിലെ ജോസഫ് മാഷിന്റെ കൈയല്ല, തലയാണ് വെട്ടേണ്ടതെന്ന് താൻ ഒരിക്കൽ പോലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളം സമാധാനതുരുത്ത്...

കേരളം സമാധാനതുരുത്ത്...

രാജ്യം വളരെയധികം അപകടകരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോൾ കേരളം ഒരു സമാധാന തുരുത്തായി നിൽക്കുകയാണ്. തനിക്കെതിരെ ബോധപ്പൂർവ്വമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

ഫാസിസത്തിനെതിരെ നിലകൊണ്ടതിനാൽ...

ഫാസിസത്തിനെതിരെ നിലകൊണ്ടതിനാൽ...

നിരപരാധി പീഡിപ്പിക്കപ്പെടുന്നതിന് താൻ അനുഭവസ്ഥനാണ്. ഫാസിസത്തിനെതിരെ നിലകൊണ്ടതിനാലാണ് താൻ പീഡിപ്പിക്കപ്പെടുന്നതെന്നും, മനുഷ്യാവകാശ പക്ഷത്തുള്ളവരുടെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം തലശേരിയിൽ പറഞ്ഞു.

വിവാഹ ചടങ്ങിൽ...

വിവാഹ ചടങ്ങിൽ...

മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് അഴിയൂരിലെ വധുവിന്റെ വീട്ടിലേക്ക് പോകുന്നതിന് മുമ്പാണ് മദനി മാധ്യമപ്രവർത്തകരെ കണ്ടത്. അഭിഭാഷകരായ ടോമി സെബാസ്റ്റ്യൻ, ഉസ്മാൻ, നിഷാദ് മേത്തർ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

English summary
madani's press meet which was held in thalassery.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X