കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദനിയുടെ മോചനത്തിനായി മക്കളുടെ ഉപവാസം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: അബ്ദുള്‍ നാസര്‍ മദനിയുടെ ജീവിതം കുറേയേറെ കാലമായി ജനലഴികള്‍ക്കുള്ളിലാണ്. ആദ്യം കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ് ആയിരുന്നു. അതില്‍ വിചാരണ തടവുകരനായി ഒന്പത് വര്‍ഷം തടവറയില്‍ കഴിഞ്ഞു.

ജയില്‍ വാസത്തിന് ശേഷം കേരളത്തില്‍ തിരിച്ചെത്തിയ മദനി വീണ്ടും മറ്റൊരു കോസില്‍ പെട്ടു. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ്. ഇപ്പോള്‍ ബാഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരന്‍

സ്വന്തം പിതാവിന്റെ രക്ഷക്കായി മദനിയുടെ മക്കള്‍ തന്നെ സമര രംഗത്തേക്കിറങ്ങിയിരുക്കുകയാണ് ഇപ്പോള്‍. മദനിക്ക് നീതി ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുക, ബാംഗ്ലൂര്‍ സ്‌ഫോടന കേസ് കേന്ദ്ര ഏജന്‍സി പുനരന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മദനിയുടെ മക്കളായ ഉമര്‍ മുക്താറും സലാഹുദ്ദീന്‍ അയ്യൂബിയുമാണ് സമരത്തിനിറങ്ങിയത്. കേരള മുസ്ലീം സംയുക്ത വേദിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസ സമരം സംഘടിപ്പിച്ചു. സമരം ഇടി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.

മദനിക്ക് വേണ്ടി

മദനിക്ക് വേണ്ടി

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ അനുഭവിച്ച ജയില്‍വാസത്തിന്റെ കേട് തീരും മുമ്പാണ് മദനിയെത്തേടി മറ്റൊരു കേസ് വരുന്നത്. 9 വര്‍ഷത്തെ വിചതാരണ തടവിന് ശേഷം കുറ്റ വിമുക്തനായ മദനിയെ ഇപ്പോള്‍ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പെടുത്തി വീണ്ടും തടവില്‍ ഇട്ടിരിക്കുയാണ്.

മക്കളുടെ സമരം

മക്കളുടെ സമരം

മദനിക്ക് വേണ്ടി സമരം ചെയ്യാന്‍ ഇപ്പോള്‍ മക്കളായ ഉമര്‍ മുക്താറും സലാഹുദ്ദീന്‍ അയ്യൂബിയും രംഗത്തെത്തിയിരിക്കുകയാണ്.

ഉപവാസ സമരം

ഉപവാസ സമരം

കേരള മുസ്ലീം സംയുക്ത വേദിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ആയിരുന്നു ഉപവാസം.

ഉസ്താദിന് വേണ്ടി

ഉസ്താദിന് വേണ്ടി

മദനിക്ക് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് നടത്തിയ ഉപവാസത്തില്‍ പങ്കെടുക്കാനെത്തിയവര്‍.

 ബീമാ പളളിയില്‍ നിന്ന് പ്രാര്‍ത്ഥന

ബീമാ പളളിയില്‍ നിന്ന് പ്രാര്‍ത്ഥന

ബീമാ പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയതിന് ശേഷമാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസത്തിനെത്തിയത്. പള്ളിയില്‍ നടന്ന പ്രാര്‍ത്ഥനക്ക് പാണക്കാട് സയ്യിദ് അബ്ദുള്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. ഗ്രോ വാസു, ജമീല പ്രകാശം എല്‍എഎ, ബസേലിയോസ് മാര്‍ത്തോമാ യാക്കോബ് പ്രഥമന്‍ കാത്തോലിക്ക ബാവ തുടങ്ങിയവര്‍ ഉപവാസ സമര വേദിയില്‍ എത്തി

English summary
Madani's sons perform fasting strike to get justice for their father.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X