കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദനിയുടെ വരവിൽ ഉറക്കം നഷ്ടപ്പെട്ടതാർക്ക്? ഇപ്പോഴുണ്ടായതിനു പിന്നിൽ അവരാണ്!!

തനിക്കെതിരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് അബ്ദുൾ നാസർ മദനി പറയുന്നു

  • By Gowthamy
Google Oneindia Malayalam News

കൊല്ലം: കടുത്ത മനുഷ്യാവകാശ ലംഘനമാണ് തനിക്കെതിരെ നടക്കുന്നതെന്ന് പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി. തന്റെ അവസാന നിദ്ര അൻവാർശേരിയുടെ മണ്ണിലായിരിക്കണമെന്നാണ് ആഗ്രഹമെന്നും മദനി പറഞ്ഞു. അതിനായി ഭരണകൂടത്തോട് അപേക്ഷിക്കുകയാണെന്നും മദനി വ്യക്തമാക്കി. അൻവാർശേരിയിൽ നടന്ന പ്രത്യേക പ്രാർഥനയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മദനി ഇക്കാര്യം പറഞ്ഞത്.

<strong>ദിലീപിന്റെ ഡി സിനിമാസ് പൂട്ടിച്ചതിന്റെ യഥാർഥ കാരണം!! ലക്ഷ്യം ദിലീപ് തന്നെ!! പിന്നിൽ?</strong>ദിലീപിന്റെ ഡി സിനിമാസ് പൂട്ടിച്ചതിന്റെ യഥാർഥ കാരണം!! ലക്ഷ്യം ദിലീപ് തന്നെ!! പിന്നിൽ?

നിയമ പോരാട്ടങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് മദനി കേരളത്തിലെത്തിയത്. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മദനിക്ക് വൻ സ്വീകരണമായിരുന്നു പിഡിപി ഒരുക്കിയിരുന്നത്. ഈ മാസം ആറു മുതൽ 19 വരെ മദനി കേരളത്തിലുണ്ടാകും. രോഗ ബാധിതരായ മാതാപിതാക്കളെ സന്ദർശിക്കുന്നതിനും മകന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനുമായിരുന്നു മദനി കേരളത്തിലെത്തിയത്.

 മനുഷ്യാവകാശ ലംഘനം

മനുഷ്യാവകാശ ലംഘനം

തനിക്കെതിരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് അബ്ദുൾ നാസർ മദനി പറയുന്നു. നേരത്തെ മദനിക്ക് കേരളത്തിലേക്ക് വരുന്നതിന് സുരക്ഷ ഒരുക്കുന്നതിന് കർണാടക സർക്കാർ വൻതുക പ്രതിഫലമായി ആവശ്യപ്പെട്ടിരുന്നു.

ചിലരുടെ ഉറക്കം കെടുത്തുന്നു

ചിലരുടെ ഉറക്കം കെടുത്തുന്നു

തന്റെ കേരളത്തിലേക്കുള്ള വരവ് ചിലരുടെ ഉറക്കം കെടുത്തുന്നുവെന്ന് മദനി പറയുന്നു. ഇവരാണ് തന്റെ സ്വാതന്ത്രം തടയാൻ ശ്രമിക്കുന്നതെന്നും മദനി പറഞ്ഞു.

അവസാന നിദ്ര അൻവാർശേരി മണ്ണിൽ

അവസാന നിദ്ര അൻവാർശേരി മണ്ണിൽ

തന്റെ അവസാന നിദ്ര അൻവാർശേരിയുടെ മണ്ണിലായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് മദനി പറഞ്ഞു. അതിനായി ഭരണകൂടത്തോട് അപേക്ഷിക്കുകയാണെന്നും മദനി പറയുന്നു.

ജനങ്ങൾ തീരുമാനിക്കട്ടെ

ജനങ്ങൾ തീരുമാനിക്കട്ടെ

താൻ കുറ്റക്കാരനാണോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്ന് മദനി പറയുന്നു. നിരപരാധിത്വം തെളിയിച്ച് താൻ തിരിച്ചുവരുമെന്നും മദനി പറഞ്ഞു. ജനങ്ങളുടെ പിന്തുണആശ്വാസമാണെന്ന് മദനി. അൻവാർശേരിയിൽ നടന്ന പ്രാർഥനകളിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മദനി ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു വർഷത്തിനു ശേഷം

ഒരു വർഷത്തിനു ശേഷം

ഒരു വർഷത്തിനു ശേഷം മദനി രോഗബാധിതരായ മാതാപിതാക്കളെ കണ്ടു. കഴിഞ്ഞ ദിവസം വൈകിട്ടാണ് മദനി കൊച്ചിയിലെത്തിയത്. തുടർന്ന് റോഡ് മാർഗം പത്ത് മണിയോടെ അൻവാർശേരിയിലെത്തി മാതാപിതാക്കളെ സന്ദർശിച്ചു.

മകന്റെ വിവാഹത്തിൽ പങ്കെടുക്കും

മകന്റെ വിവാഹത്തിൽ പങ്കെടുക്കും

മകന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് കൂടിയാണ് മദനി എത്തിയത്. മകന്റെ വിവാഹത്തില്‌ പങ്കെടുക്കുന്നതിനായി മദനി ബുധനാഴ്ച തലശേരിയിലേക്ക് പോകും. ശനിയാഴ്ച കൊല്ലത്താണ് വിവാഹ സത്കാരം. 19ന് മദനി തിരിച്ച് പോകും.

സുരക്ഷയ്ക്ക് വൻ തുക

സുരക്ഷയ്ക്ക് വൻ തുക

കേരളത്തിലേക്കെത്തുന്ന മദനിക്ക് സുരക്ഷ ഒരുക്കുന്നതിന് 14,80,000 രൂപയാണ് കർണാടക സർക്കാർ ആവശ്യപ്പെട്ടിരുന്നത്. ഇതിനെ തുടർന്ന് മദനിയുടെ യാത്ര അനിശ്ചിതത്വത്തിലായി. തുടർന്ന് മദനി സുപ്രീംകോടതിയെ സമീപിച്ചു.

സുപ്രീംകോടതിയുടെ ഇടപെടൽ

സുപ്രീംകോടതിയുടെ ഇടപെടൽ

സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്ന് മദനിയുടെ യാത്രാ ചിലവ് കർണാടക വെട്ടിക്കുറച്ചിരുന്നു. 1,18,000 രൂപയായാണ് കുറച്ചത്. കോടതിയുടെ ഭാഗത്തു നിന്ന് രൂക്ഷ വിമർശനം സർക്കാരിനു മേൽ ഉയർന്നിരുന്നു. മദനിയുടെ യാത്ര ചെലവിന് കൃത്യമായി എത്ര രൂപ ചെലവാകുമെന്ന് അറിയിക്കാനും കോടതി സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.

English summary
madani says about human right violation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X