Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്റെ വാപ്പിച്ചിയെ എന്തിന്റെ പേരിൽ ഇതിലേക്ക് വലിച്ചിഴക്കുന്നു? ബൽറാമിനെതിരെ മദനിയുടെ മകൻ

കോഴിക്കോട്: വളാഞ്ചേരി പീഡനക്കേസിലെ പ്രതിയെ സംരക്ഷിച്ചുവെന്ന ആരോപണത്തില്‍ മന്ത്രി കെടി ജലീലും തൃത്താല എംഎല്‍എ വിടി ബല്‍റാമും തമ്മില്‍ ഫേസ്ബുക്ക് യുദ്ധത്തിലാണ്. കേസിലെ പ്രതിയായ വളാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ ഷംസുദ്ദീനൊപ്പമുളള മന്ത്രിയുടെ നിരവധി ഫോട്ടോകള്‍ ബല്‍റാം പുറത്ത് വിട്ടിരുന്നു.

അക്കൂട്ടത്തില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മദനിയുമൊത്തുളള ചിത്രവും ഉണ്ട്. ഈ ചിത്രം പങ്കുവെച്ചതില്‍ വിടി ബല്‍റാമിനെതിരെ മദനിയുടെ മകന്‍ സലാഹുദ്ദീന്‍ അയ്യൂബി രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ബൽറാമിനോട് ചില ചോദ്യങ്ങൾ

ബൽറാമിനോട് ചില ചോദ്യങ്ങൾ

വിശുദ്ധ റമളാൻ മാസം ആണ്. ആ മഹത്വം ഉൾക്കൊണ്ട് തന്നെ ഇതിവിടെ ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഇടുകയാണ്. പ്രിയ MLA, VT Balramഞാൻ അബ്ദുന്നാസിർ മഅ്‌ദനിയുടെ മകൻ സലാഹുദ്ധീൻ അയ്യൂബി.താങ്കളോട് ചില എളിയ ചോദ്യങ്ങളുണ്ട്. പൊതുവെ മാന്യവും പുരോഗമനപരവുമായി പ്രവർത്തിക്കുന്ന താങ്കൾ ഈ പോസ്റ്റിൽ എന്റെ വാപ്പിച്ചിയുടെ ഫോട്ടോ ഇട്ടതിന്റെ ഔചിത്യം എന്താണ്?

ഗൂഡോദ്ദേശം മനസ്സിലാകുന്നില്ല

ഗൂഡോദ്ദേശം മനസ്സിലാകുന്നില്ല

നിരവധി പ്രമുഖ വ്യക്തികൾ രാഷ്ട്രീയ-ജാതി-മത-സംഘടനാ ഭേദമന്യേ സന്ദർശിക്കുന്ന വ്യക്തിയാണ് എന്റെ പ്രിയ വാപ്പിച്ചി (ചുവടെ ചില ഫയൽ ചിത്രങ്ങൾ ചേർക്കുന്നു). അവരോടൊപ്പം ആരൊക്കെ അനുഗമിക്കുന്നു എന്ന് നോക്കാൻ അദ്ദേഹത്തിന് കഴിയില്ല. എന്നിരിക്കെ ഇങ്ങനെ ഒരു പോസ്റ്റിൽ. വാപ്പിച്ചിയുടെ ഫോട്ടോ ഇടുന്നതിന്റെ ഗൂഡോദ്ദേശം മനസ്സിലാകുന്നില്ല.

വാപ്പിച്ചിയുടെ ഫോട്ടോ

വാപ്പിച്ചിയുടെ ഫോട്ടോ

എന്റെ വാപ്പിച്ചിക്ക് ആരോപണ വിധേയനായ വ്യക്തിയുമായി എന്ത് ബന്ധം? കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി നിരന്തര ഭരണകൂട-ഉദ്യോഗസ്ഥ പീഡനങ്ങൾക്ക് വിധേയനായി കൊണ്ടിരിക്കുന്ന എന്റെ വാപ്പിച്ചിയുടെ ഫോട്ടോ എന്തിന് ഇവിടെ താങ്കൾ പോസ്റ്റ് ചെയ്തു??? മന്ത്രി ശ്രീ.കെ ടി ജലീൽ ആരോപണ വിധേയനായ വ്യക്തിയോടൊപ്പം സന്ദർശിച്ച കേരളത്തിൽ അറിയപ്പെടുന്ന ഏക വ്യക്തി എന്റെ വാപ്പിച്ചി മാത്രമോ?

ഈ വിഷയവുമായി എന്ത് ബന്ധം?

ഈ വിഷയവുമായി എന്ത് ബന്ധം?

20 ഓളം വർഷങ്ങൾ തടവറയിലും സമാനമായ അവസ്ഥയിലും കഴിഞ്ഞ എന്റെ പ്രിയ വാപ്പിച്ചിക്ക് ഈ വിഷയവുമായി എന്ത് ബന്ധം? വിചാരണ കഴിഞ്ഞ മുഴുവൻ കേസുകളിലും 'നിരപരാധി' എന്ന് നീതിപീഠങ്ങൾ സെർട്ടിഫൈ ചെയ്ത, വിചാരണ നടന്ന് കൊണ്ടിരിക്കുന്ന ഒരു കേസിലും ഇത് വരെ പ്രോസിക്യൂഷന് ഒരു കുറ്റവും തെളിയിക്കാനാകാത്ത എന്റെ വാപ്പിച്ചിയെ എന്തിന്റെ പേരിൽ ഇതിലേക്ക് വലിച്ചിഴക്കുന്നു???

വീണ്ടും ഒരു അനീതിക്ക് ഇരയാക്കുന്നത് എന്തിന്?

വീണ്ടും ഒരു അനീതിക്ക് ഇരയാക്കുന്നത് എന്തിന്?

പുരോഗമനപരമായും ബൗദ്ധികമായും ചിന്തിക്കുന്ന താങ്കൾ, അനവധി നീതി നിഷേധങ്ങൾ നേരിടുന്ന ഒരു 'പ്രതീകമായ' എന്റെ വാപ്പിച്ചിയെ വീണ്ടും ഒരു അനീതിക്ക് ഇരയാക്കുന്നത് എന്തിന്? നിയമം പഠിച്ച വ്യക്തി എന്ന നിലയിലും ഇപ്പോൾ നിയമനിർമ്മാണത്തിൽ പങ്കാളിയാകുന്ന വ്യക്തി എന്ന നിലയിലും താങ്കൾ ഒരു എളിയ നിയമ വിദ്യാർത്ഥിയായ എനിക്ക് ഈ സംശയങ്ങൾക്ക് മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു. എന്ന് നീതിപൂർവ്വം മഅ്‌ദനിയുടെ മകൻ വി.ടി ബൽറാം എം.എൽ.എ യോട്.

ഫേസ്ബുക്ക് പോസ്റ്റ്

മദനിയുടെ മകന്‍ സലാഹുദ്ദീന്‍ അയ്യൂബിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+