മദനി തിങ്കളാഴ്ച്ച കേരളത്തിലെത്തും; എതിര്‍പ്പുമായി വീണ്ടും കര്‍ണ്ണാടക
തിരുവനനന്തപുരം:ബെംഗളൂരു സ്‌ഫോടനക്കേസില്‍ വിചാര നേരിടുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി സുപ്രീം കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച്ച കേരളത്തിലെത്തും. സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ പ്രത്യേക എന്‍ ഐ എ കോടതിയാണ് എട്ടു ദിവസം കേരളത്തില്‍ തങ്ങാന്‍ മദനിക്ക് അനുമതി നല്‍കിയത്. ഇതുപ്രകാരം ജൂലായ് നാലു മുതല്‍ 12 വരെ അദ്ദേഹം കേരളത്തിലുണ്ടാവും.
തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12.30 ന് ബെംഗളൂരുവില്‍ നിന്നുളള വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തുന്ന മദനി വീട്ടിലേയ്ക്കു പോകുമെന്നാണ് അറിയുന്നത്. മദനിയുടെ യാത്രക്കാവശ്യമായ സുരക്ഷ ഉറപ്പാക്കാന്‍ എന്‍ ഐ എ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മദനിയുടെ കേരള സന്ദര്‍ശനത്തില്‍ മുന്‍പത്തേ പോലെ ഇത്തവണയും കര്‍ണ്ണാടക സര്‍ക്കാര്‍ ശക്തമായ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്. കേസിലെ പ്രധാന സാക്ഷികള്‍ കേരളത്തിലായതിനാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നാണ് സര്‍ക്കാര്‍ പ്രധാനമായും വാദിക്കുന്നത്.

പത്തു ദിവസത്തെ അനുമതിയാണ് മദനി ആവശ്യപ്പെട്ടിരുന്നതെങ്കിലും കൂടുതല്‍ ദിവസം കേരളത്തില്‍ തങ്ങാന്‍ അനുമതി നല്‍കരുതെന്ന് പബ്ലിക് പ്രോസിക്യുട്ടര്‍ വാദിക്കുകയായിരുന്നു. കൂടാതെ ജൂലായ് 13 ന് കേസില്‍ വിചാരണ നടക്കുമെന്നും പ്രോസിക്യുട്ടര്‍ ചൂണ്ടിക്കാട്ടി. സ്‌ഫോടനക്കേസില്‍ അറസ്റ്റിലായിനു ശേഷം മൂന്നാം തവണയാണ് മദനി കേരളത്തിലെത്തുന്നത്. അസുഖബാധിതരായ മാതാപിതാക്കളെ കാണാനും മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനുമായിരുന്നു മുന്‍പ് നാട്ടിലെത്തിയിരുന്നത്.












Click it and Unblock the Notifications