കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരങ്ങില്‍ ആത്മാവ് വിട്ടൊഴിഞ്ഞു; കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ക്ക് വേദിയില്‍ മരണം

  • By Ashif
Google Oneindia Malayalam News

കൊല്ലം: കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ വേദിയില്‍ കുഴഞ്ഞുവീണു മരിച്ചു. അഞ്ചല്‍ അഗസ്ത്യക്കോട് മഹാദേവന്‍ ക്ഷേത്രത്തില്‍ കഥകളി അവതരിപ്പിക്കവെ ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയായിരുരുന്നു അന്ത്യം. 89 വയസായിരുന്നു.

Image

രാവണവിജയം കഥകളില്‍ രാവണവേഷം ആടിക്കൊണ്ടിരിക്കവെയാണ് കുഴഞ്ഞുവീണത്. ഉടന്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഥകളില്‍ തെക്കന്‍ചിട്ടയുടെ പിന്തുടര്‍ച്ചക്കാരില്‍ അഗ്രഗണ്യമായ മടവൂര്‍ മനോധര്‍മ പ്രയോഗങ്ങളിലൂടെ ആസ്വാദകരുടെ മനസില്‍ ഇടംനേടിയ മടവൂര്‍ വാസുദേവന്‍ നായരെ 2011ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

തിരുവനന്തപുരം കിളിമാനൂരില്‍ മടവൂര്‍ കാരോട്ട് പുത്തന്‍വീട്ടില്‍ രാമക്കുറുപ്പിന്റെയും കല്യാണിയമ്മയുടെയും മകനായി 1929ലാണ് ജനനം. ആറ് സഹോദരങ്ങളുണ്ട്. ചെറുപ്പത്തില്‍ തുടങ്ങിയ കഥകളി അഭ്യാസം ജീവിത അവസാനം വരെ മുറുകെ പിടിച്ചു അദ്ദേഹം. പത്ത് വര്‍ഷത്തോളം കേരള കലാമണ്ഡലത്തില്‍ കഥകളി അധ്യാപകനായിരുന്നു. ഗുരു ചെങ്ങന്നൂര്‍ ആശാനും എംകെകെ നായരും പകല്‍ക്കുറി കലാഭാരതി അക്കാദമി ആരംഭിച്ചപ്പോള്‍ കലമാണ്ഡലത്തില്‍ നിന്ന് രാജിവച്ച് അവിടെ പ്രിന്‍സിപ്പലായി.

1998ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം, 2009ല്‍ സംസ്ഥാന കഥകളി അവാര്‍ഡ്, കേന്ദ്രസര്‍ക്കാര്‍ ഫെലോഷിപ്പ് എന്നിവ നേടിയിട്ടുണ്ട്. കര്‍ണാടക സംഗീതത്തില്‍ മികവ് കാട്ടിയ അദ്ദേഹം റേഡിയോയില്‍ കഥകളിപ്പദങ്ങള്‍ പാടിയിട്ടുണ്ട്. സാവിത്രിയമ്മയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. കഴിഞ്ഞദിവസം ഓട്ടന്‍തുള്ളല്‍ ആചാര്യന്‍ കലാണ്ഡലം ഗീതാനന്ദന്‍ മരിച്ചതും വേദിയില്‍ തന്നെയായിരുന്നു.

English summary
Madavoor Vasudevan Nair Deid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X