കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയക്കെടുത്തി വിളിച്ചുവരുത്തിയത്! ഉണ്ടായത് മനുഷ്യനിര്‍മ്മിത ദുരന്തമെന്ന് മാധവ് ഗാഡ്ഗില്‍

  • By Desk
Google Oneindia Malayalam News

സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത പ്രളയക്കെടുതിയും ദുരിതവുമാണ് കേരളം നേരിട്ടുകൊണ്ടിരിക്കുന്നത്. മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് 25 ഓളം പേരാണ് മരിച്ചത്. ആയിരക്കണക്കിന് കുടുംബംങ്ങള്‍ ദുരിതാശ്വാസ കാമ്പില്‍ കഴിയുകയാണ്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച മുന്‍കരുതലുകളും സമയോചിതമായ ഇടപെടലുകളുമെല്ലാം ദുരന്തത്തിന്‍റെ ആഘാതം ലഘൂകരിക്കുന്നതില്‍ വിജയിച്ചിട്ടുണ്ടെന്ന് തന്നെയാണ് പൊതുവേയുള്ള വിലയിരുത്തല്‍.

അറുത്ത് മാറ്റിയ നിലയില്‍ യുവതിയുടെ ഉടല്‍!! കൈപ്പത്തി ഇല്ല.. അരയ്ക്ക് താഴേക്ക് കാലുകളും !!അറുത്ത് മാറ്റിയ നിലയില്‍ യുവതിയുടെ ഉടല്‍!! കൈപ്പത്തി ഇല്ല.. അരയ്ക്ക് താഴേക്ക് കാലുകളും !!

എന്നാല്‍ കേരളത്തില്‍ ഇപ്പോഴുണ്ടായ പ്രളയക്കെടുതി മനുഷ്യനിര്‍മ്മിത ദുരന്തമാണെന്ന് വ്യക്തമാക്കുകയാണ് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍. അദ്ദേഹത്തിന്‍റെ വാക്കുകള്‍

വിളിച്ചു വരുത്തിയത്

വിളിച്ചു വരുത്തിയത്

കേരളം ഇപ്പോള്‍ അനുഭവിക്കുന്ന ദുരന്തങ്ങള്‍ വിളിച്ചുവരുത്തിയതാണെന്ന് ഗാഡ്ഗില്‍ പറയുന്നു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കേരളം തയ്യാറായിരുന്നെങ്കില്‍ ഇതാകുമായിരുന്നില്ല സ്ഥിതി. റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ ജനകീയമായ പാരിസ്ഥിക സംരക്ഷണം പ്രകൃതിക്ഷോഭം നേരിടുന്നത് കൂടുതല്‍ ലളിതമാക്കാന്‍ സഹായിച്ചേനേ.

മനുഷ്യ നിര്‍മ്മിത ദുരന്തം

മനുഷ്യ നിര്‍മ്മിത ദുരന്തം

കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം ആശങ്കാകരമാണെന്ന് പറയാതിരിക്കാന്‍ ആവില്ല. വലിയ പേമാരിയാണ് ഇപ്പോള്‍ കേരളത്തില്‍ ഉണ്ടാകുന്നത്. എന്നാല്‍ അത് കാലവര്‍ഷത്തില്‍ നിന്നുണ്ടായ മനുഷ്യ നിര്‍മ്മിത ദുരന്തമാണ്. എല്ലാ നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ നല്‍കിയിരുന്നു.

അംഗീകരിച്ചില്ല

അംഗീകരിച്ചില്ല

തദ്ദേശഭരണ സ്ഥാപനങ്ങളുടെ അംഗീകാരത്തോടെ പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കണമെന്ന് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ അത് നടപ്പാക്കിയില്ല. റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ ദുരന്തത്തിന്‍റെ വ്യാപ്തി കുറഞ്ഞേനെ.

തലതിരിഞ്ഞ രീതി

തലതിരിഞ്ഞ രീതി

ഭൂമിയും മണ്ണും തലതിരിഞ്ഞ രീതിയില്‍ ഉപയോഗിക്കുകയാണ് ഇവിടെ. ജലശ്രോതസ്സുകള്‍ കൈയ്യേറ്റം ചെയ്യപ്പെട്ടു. പാറമടകള്‍ മണ്ണിടിച്ചലിന് കാരണമായി. എന്നാല്‍ നിലവിലെ സര്‍ക്കാര്‍ മാത്രമാണ് അതിന് കാരണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല.

രാഷ്ട്രീയ പാര്‍ട്ടികള്‍

രാഷ്ട്രീയ പാര്‍ട്ടികള്‍

ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളും കൈകോര്‍ത്തപ്പോള്‍ ഇവിടെ ഭൂമി വ്യാപകമായി കൈയ്യേറ്റം ചെയ്യപ്പെട്ടു. സ്ഥാപിത താല്‍പര്യക്കാര്‍ ഒന്നിച്ചപ്പോള്‍ നാട് കുട്ടിച്ചോറായി. യഥാര്‍ത്ഥത്തില്‍ അവരാണ് എല്ലാത്തിനും ഉത്തരവാദി.

ജനങ്ങള്‍

ജനങ്ങള്‍

പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ കൂടി ഇടപെട്ടില്ലെങ്കില്‍ കാര്യങ്ങള്‍ ഇനിയും വഷളാകും. നാട് മുടിക്കുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ താത്പര്യങ്ങള്‍ക്കെതിരെ ജനങ്ങള്‍ അവരുടെ ജനാധിപത്യ അവകാശങ്ങള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നവവധുവിനെ കടന്നു പിടിച്ച് വസ്ത്രങ്ങള്‍ വലിച്ചു കീറിയ സംഭവം.. ആക്രോശിക്കുന്ന ദൃശ്യങ്ങള്‍... വീഡിയോനവവധുവിനെ കടന്നു പിടിച്ച് വസ്ത്രങ്ങള്‍ വലിച്ചു കീറിയ സംഭവം.. ആക്രോശിക്കുന്ന ദൃശ്യങ്ങള്‍... വീഡിയോ

കൃഷ്ണന്‍റെ മകള്‍ ആര്‍ഷയെ ഉപയോഗിച്ച് കന്യകാ പൂജ ചെയ്തു.. പ്രതികള്‍ ആര്‍ഷയെ കന്യകാത്വ പരിശോധന നടത്തികൃഷ്ണന്‍റെ മകള്‍ ആര്‍ഷയെ ഉപയോഗിച്ച് കന്യകാ പൂജ ചെയ്തു.. പ്രതികള്‍ ആര്‍ഷയെ കന്യകാത്വ പരിശോധന നടത്തി

English summary
madhav gadgil about kerala disaster
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X