Get Updates
Get notified of breaking news, exclusive insights, and must-see stories!

അടുത്ത പ്രളയം ഗോവയിലും മഹാരാഷ്ട്രയിലും? കേരളത്തിലേത് ക്ഷണിച്ച് വരുത്തിയ ദുരന്തം - മാധവ് ഗാഡ്ഗിൽ

പൂനെ: പശ്ചിമഘട്ട സംരക്ഷണത്തിനായി 2011 ൽ ഗാഡ്ഗിൽ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കിയില്ലെങ്കിൽ കേരളത്തിലേതിന് സമാനമായ പ്രളയം മഹാരാഷ്ട്രയിലും ഗോവയിലും ആവർത്തിച്ചേക്കാമെന്ന് കമ്മിറ്റി ചെയർമാനും പരിസ്ഥിതി പ്രവർത്തകനുമായ മാധവ് ഗാഡ്ഗിലിന്റെ മുന്നറിയിപ്പ്.

മഹാരാഷ്ട്രയിലേയും, കേരളത്തിലേയും, ഗോവയിലേയും മഴയുടെ തോത് വ്യത്യസ്തമാണ്. പക്ഷെ ഈ സംസ്ഥാനങ്ങളിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ കേരളത്തിലേതിന് സമാനമാണെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

ഉരുൾപൊട്ടൽ

ഉരുൾപൊട്ടൽ

മഹാരാഷ്ട്രയിലും ഗോവയിലും കേരളത്തിലേതു പോലെ മഴയുണ്ടാകാറില്ല. പക്ഷെ ഈ പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ട്. 2014 ൽ പൂനൈയിലെ മാലിനിൽ സംഭവിച്ചതുപോലെയുള്ള ദുരന്തങ്ങൾ ആവർത്തിച്ചേക്കാം. ഇങ്ങനെയുണ്ടായാൽ ഗുരുതര പ്രത്യാഘാതങ്ങളാകും ഫലം. അത് വെള്ളപ്പൊക്കത്തിൽ മാത്രം ഒതുങ്ങില്ല. ഗാഡ്ഗിൽ റിപ്പോർട്ടിൽ പരാമർശിക്കുന്ന ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളിലേക്ക് വഴിവെച്ചേക്കാം. റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കേണ്ടത് അതാത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

ക്ഷണിച്ചുവരുത്തിയ ദുരന്തം

ക്ഷണിച്ചുവരുത്തിയ ദുരന്തം

കേരളത്തിലേത് മനുഷ്യ നിർമിതമായ ദുരന്തമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. അനധികൃത നിർമാണങ്ങളും ക്വാറികളുമാണ് ഈ പ്രളയത്തിന് കാരണം. ഗാഡ്ഗിൽ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കിയിരുന്നെങ്കിൽ ഇത്തരമൊരു പ്രളയക്കെടുതി കേരളത്തിന് നേരിടേണ്ടി വരില്ലായിരുന്നു. ഇല്ലെങ്കിൽ ദുരിതത്തിന്റെ വ്യാപ്തി കുറയ്ക്കാമായിരുന്നു. തെറ്റായ പ്രചാരണങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയായിരുന്നു ചെയ്യേണ്ടതെന്നും മാധവ് ഗാഡ്ഗിൽ പറഞ്ഞു.

 പരിസ്ഥിതിയെ സംരക്ഷിക്കണം

പരിസ്ഥിതിയെ സംരക്ഷിക്കണം

ഇനി ചെയ്യേണ്ടത് ജനങ്ങളാണ്. പരിസ്ഥിതി സൗഹാർദ്ദപരമായ വികസനത്തിനാകണം ഊന്നൽ നൽകേണ്ടത്. ഇതിനായി ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങണം. നമ്മുടെ വനസമ്പത്ത് ദുരുപയോഗം ചെയ്യുകയാണ്, നദികളെ മലിനമാക്കി, അനധിക്യത ക്വാറികളും നിർമാണ പ്രവർത്തനങ്ങളും ഒരു ഭാഗത്ത് . ഇതെല്ലാം ഇനിയും തുടർന്നാൽ ഇത്തരം പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കപ്പെടുമെന്നും മാധവ് ഗാഡ്ഗിൽ മുന്നറിയിപ്പ് നൽകുന്നു.

Recommended Video

cmsvideo
    കേരളത്തിലെ പ്രളയക്കെടുതിക്ക് കാരണം ഇതാണ് | Oneindia Malayalam
    നിങ്ങൾക്കും സഹായിക്കാം

    നിങ്ങൾക്കും സഹായിക്കാം

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

    Name of Donee: CMDRF
    Account number : 67319948232
    Bank: State Bank of India
    Branch: City branch, Thiruvananthapuram
    IFSC Code: SBIN0070028
    Swift Code: SBININBBT08

    keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+