മധുവിന് മനുഷ്യരെ ഭയം... കല്ലു ഗുഹയില്‍ താമസം...ഇങ്ങനൊക്കെയായിരുന്നു നിങ്ങള്‍ തല്ലിക്കൊന്ന മധു
Recommended Video

ഇന്നലെ വൈകുന്നേരമാണ് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ നാട്ടുകാർ കടകളിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചെരോപിച്ച് മർദ്ദിച്ചവശനാക്കിയത്. കാട്ടിനുള്ളിൽ നിന്ന് പിടികൂടിയ മധുവിനെ അവിടെ വെച്ചും പിന്നീട് മുക്കാലിയിൽ കൊണ്ടുവന്നും മർദ്ദിച്ചു. ഉടുതുണി കൈയ്യിൽ കെട്ടിയ ശേഷമായിരുന്നു ജനക്കൂട്ടത്തിന്റെ കണ്ണിൽ ചോരയില്ലാത്ത ക്രൂരത. തുടർന്ന് പൊലീസെത്തി വാഹനത്തിൽ കയറ്റിയപ്പോഴേക്കും മധു ഛർദ്ദിച്ചു. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാധ്യമങ്ങള്‍ മോഷ്ടാവാക്കി അച്ച് നിരത്തിയ മധു പക്ഷെ ദാ ഇങ്ങനൊക്കെയായിരുന്നു.

പതിനേഴാം വയസില്‍
അട്ടപ്പാടി കടുകുമണ്ണ ഊരിലെ ഊരുമൂപ്പന്റെ പെങ്ങള് മല്ലിയുടെ മൂത്ത മകനാണ് മധു. 17ാം വയസില്‍ തലയ്ക്കേറ്റ അടിമൂലം മാനസിക നില തകര്‍ന്ന മധു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. പിന്നീട് വീട് വിട്ട് ഇറങ്ങിയ മധു വീടുമായി യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല.

മനുഷ്യരെ ഭയം
32കാരനായ മധുവിന് വീടുമായി യാതൊരു ബന്ധവുമില്ല. കഴിഞ്ഞിരുന്നത് കാട്ടുഗുഹയിലും കടത്തിണ്ണയിലുമായിരുന്നത്രേ. വിശന്നാല്‍ കാട്ടുകനികളും മറ്റ് പറിച്ച് കാട്ടിനുള്ളില്‍ എവിടെയെങ്കിലും ഉറങ്ങും. അതിയായ വിശന്നപ്പോഴായിരുന്നത്രേ അന്ന് കാട് വിട്ട് മധു നാട്ടിലേക്കിറങ്ങിയത്.

പതിനേഴാം വയസില്‍
അട്ടപ്പാടി കടുകുമണ്ണ ഊരിലെ ഊരുമൂപ്പന്റെ പെങ്ങള് മല്ലിയുടെ മൂത്ത മകനാണ് മധു. 17ാം വയസില്‍ തലയ്ക്കേറ്റ അടിമൂലം മാനസിക നില തകര്‍ന്ന മധു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. പിന്നീട് വീട് വിട്ട് ഇറങ്ങിയ മധു വീടുമായി യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല.

മനുഷ്യരെ ഭയം
32കാരനായ മധുവിന് വീടുമായി യാതൊരു ബന്ധവുമില്ല. കഴിഞ്ഞിരുന്നത് കാട്ടുഗുഹയിലും കടത്തിണ്ണയിലുമായിരുന്നത്രേ. വിശന്നാല്‍ കാട്ടുകനികളും മറ്റ് പറിച്ച് കാട്ടിനുള്ളില്‍ എവിടെയെങ്കിലും ഉറങ്ങും. അതിയായ വിശന്നപ്പോഴായിരുന്നത്രേ അന്ന് കാട് വിട്ട് മധു നാട്ടിലേക്കിറങ്ങിയത്.

വിവരം നല്‍കിയത് ഫോറസ്റ്റ് വാച്ചര്‍
സംഭവ ദിവസം ഫോറസ്റ്റ് വാച്ചര്‍ ആണത്രേ മധു കാട്ടിലുണ്ടെന്ന വിവരം നാട്ടുകാര്‍ക്ക് കൈമാറിയത്. ഉടന്‍ തന്നെ ആള്‍കൂട്ട വിചാരണയ്ക്ക് കളമൊരുങ്ങി. മധുവിനെ തലങ്ങും വിലങ്ങും മര്‍ദ്ദിച്ചു.

ഇല്ലാതാക്കി ആ വിശപ്പിനെ എന്നന്നേക്കുമായി
പക്ഷെ പിടിക്കപ്പെടുമ്പോള്‍ മധുവിന്റെ കൈയയില്‍ ആകെ ഉണ്ടായിരുന്നത് 20 കിലോ അരിയും മുളകുപൊടി, മല്ലിപ്പൊടി എന്നിവയുടെ ഒരോ പാക്കറ്റും ഉപയോഗശൂന്യമായ ഒരു ടോര്‍ച്ചും ഒരു മൊബൈല്‍ ചാര്ജ്ജറുമായിരുന്നു. എന്നാല്‍ മോഷ്ടിക്കപ്പെട്ട സാധനങ്ങള്‍ പിടിച്ച് വാങ്ങി പരിശോധിച്ച സംഘം മധുവിനെ ചോദ്യം ചെയ്ത് ഉടുതുണി കൊണ്ട് കൈ കെട്ടി കാട്ടിലേക്ക് കൊണ്ടുപോകുകയായിരന്നു.

മൂന്ന് മണിക്കൂര്‍
മധുവിനെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ആള്‍ക്കൂട്ടം പിടിക്കുന്നത്. അതിന് ശഷം മൂന്ന് മണിയോടെയാണ് പോലീസനെ ഏല്‍പ്പിച്ചത്. കൈയ്യില്‍ കിട്ടിയ രണ്ട് മണിക്കൂര്‍ പക്ഷെ മുപ്പതോളം വരുന്ന ജനകൂട്ടം ആ പാവത്തിനെ പൊതിരെ മര്‍ദ്ദിച്ചു.

മുഖത്തേക്ക് തുപ്പുന്ന സെല്‍ഫി....കുടുക്കിയതും
മധുവിനെ തല്ലിക്കൊന്ന ആള്‍ക്കൂട്ടത്തിലൊരുവന്‍ പകര്‍ത്തിയ സെല്‍ഫിയാണ് സംഭവത്തിലെ സത്യാവസ്ഥ പുറം ലോകമറിയാന്‍ സഹായിച്ചത്. ചെയ്ത കാര്യം എന്തോ വലിയ മഹത്വമാണെന്ന ബോധത്തില്‍ കൂട്ടത്തിലുള്ളവന് പകര്‍ത്തിയ സെല്‍ഫിയില്‍ അഴിഞ്ഞ് വീണത് മലയാളിയുടെ കപടമുഖം തന്നെയാണ്.

ഇനിയും ഉത്തരേന്ത്യയിലേക്ക് എത്തിനോക്കാം
ഇനിയും നമ്മള് നാണം കെട്ട് ഉത്തരേന്ത്യയിലെ ആള്‍ക്കൂട്ട കൊലപാതകങ്ങളെ കുറിച്ചോര്‍ത്ത് അപലപിക്കാം. വാതോരാതെ പോസ്റ്റിടാം. സോഷ്യല്‍ മീഡിയയില്‍ ഹാഷ്ടാഗും പ്രൊഫൈല്‍ പിക്ചറും മാറ്റാം. ഇതൊന്നും പോരാതെ പ്രബുദ്ധ കേരളത്തെ വാഴ്ത്താം. അപ്പോഴും വസ്ത്രത്തിന്റേയും നിറത്തിന്റേയും തൊലിയുടേയും പേരില്‍ കേരളം ആള്‍ക്കൂട്ട വിചാരണ നടത്തിക്കൊണ്ടേയിരിക്കും.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications