കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് കാലത്തെ വന്ദേ ഭാരത് ദൗത്യത്തില്‍ എയര്‍ ഇന്ത്യയ്ക്ക് നേതൃത്വം നല്‍കിയ മലയാളി പടിയിറങ്ങുന്നു

Google Oneindia Malayalam News

ദില്ലി: കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയവരെ നാട്ടിലെത്തിക്കുന്നതിന് രൂപീകരിച്ച വന്ദേ ഭാരത് ദൗത്യത്തില്‍ എയര്‍ ഇന്ത്യ ജീവനക്കാരെ നയിച്ച മലയാളി പടിയിറങ്ങുന്നു. 28 വര്‍ഷത്തെ സേവനത്തിന് ശേഷം എയര്‍ ഇന്ത്യ ഇന്‍ഫ്‌ളൈറ്റ് സര്‍വീസസിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മധു മാത്തന്‍ വെള്ളിയാഴ്ച വിരമിക്കുകയാണ്.

air india

പത്തനംതിട്ട കോഴഞ്ചേരി ചിരക്കോട് വീട്ടില്‍ മധു മാത്തന്‍ എയര്‍ ഇന്ത്യയുടെ 4500ഓളം വരുന്ന ക്യാബിന്‍ ക്രൂവിനെയാണ് കൊവിഡ് കാലത്ത് നിയന്ത്രിച്ചത്. വന്ദേ ഭാരത്ത് ദൗത്യത്തിലൂടെ അന്ന് എണ്ണായിരത്തിലേറെ വിമാനങ്ങളിലായി ഒമ്പത് ലക്ഷത്തിലേറെ പേരെയാണ് നാട്ടിലെത്തിച്ചത്. വിമാനത്തിലെ ജീവനക്കാര്‍ക്ക് ആവശ്യമായ പിപിഇ കിറ്റുകള്‍ മരുന്നുകള്‍, അവരുടെ ക്വാറന്റീന്‍ സൗകര്യം എന്നിവയെല്ലാം മേല്‍നോട്ടം വഹിച്ചത് മധു മാത്തനായിരുന്നു.

ഇന്ധന വിലവര്‍ധനവിനെതിരെ ഭാരതബന്ദ്, ചിത്രങ്ങള്‍ കാണാം

ദൗത്യത്തിലേര്‍പ്പെട്ട ആയിരത്തോളം ജീവനക്കാര്‍ക്ക് കൊവിഡ് പോസിറ്റീവായിരുന്നു. മധു മാത്തന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചത് മികച്ച അനുഭവമായിരുന്നെന്ന് എയര്‍ ഇന്ത്യയുടെ ചീഫ് ക്യാബിന്‍ ക്രൂവും മലയാളിയുമായ സാജു കുരുവിള പറയുന്നു. 1992ലാണ് മധു മാത്തന്‍ എയര്‍ ഇന്ത്യയില്‍ ചേര്‍ന്നത്. ദക്ഷിണ മേഖല സെയില്‍സ് മാനേജര്‍, ഓസ്‌ട്രേലിയയിലെ ജനറല്‍ മാനേജര്‍, ദില്ലി ആസ്ഥാനത്ത് മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

മാണിയെ ഒറ്റുകൊടുത്തവന്റെ പാളയത്തിലെത്തിയത് പക വീട്ടാനാണ്, സ്‌നേഹിക്കാനല്ല; തുറന്നുപറഞ്ഞ് എൽദോസ് കുന്നപ്പള്ളിമാണിയെ ഒറ്റുകൊടുത്തവന്റെ പാളയത്തിലെത്തിയത് പക വീട്ടാനാണ്, സ്‌നേഹിക്കാനല്ല; തുറന്നുപറഞ്ഞ് എൽദോസ് കുന്നപ്പള്ളി

കോണ്‍ഗ്രസിന്റെ കോട്ടയം വിഭജനം ഇങ്ങനെ; 2 സീറ്റ് ഏതൊക്കെ? പിജെ ജോസഫിന് കൊറോണ, ചര്‍ച്ചകള്‍ മന്ദഗതിയില്‍കോണ്‍ഗ്രസിന്റെ കോട്ടയം വിഭജനം ഇങ്ങനെ; 2 സീറ്റ് ഏതൊക്കെ? പിജെ ജോസഫിന് കൊറോണ, ചര്‍ച്ചകള്‍ മന്ദഗതിയില്‍

ഭാഗ്യലക്ഷ്മി പച്ചത്തെറി പറഞ്ഞെന്ന് ഫിറോസ്, തെറിവാക്ക് ഏതെന്ന് വെളിപ്പെടുത്തി;ബിബിയ്ക്കെതിരെ 'ദേവാസുര' പരാതിഭാഗ്യലക്ഷ്മി പച്ചത്തെറി പറഞ്ഞെന്ന് ഫിറോസ്, തെറിവാക്ക് ഏതെന്ന് വെളിപ്പെടുത്തി;ബിബിയ്ക്കെതിരെ 'ദേവാസുര' പരാതി

ഹോട്ട് ലുക്കിൽ പ്രിയ വാര്യർ- ഏറ്റവും പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
Shashi tharoor has possibilities to become CM candidate

English summary
Madhu Mathan, the Malayalee who led Air India on the Vande Bharat mission is retiring
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X