കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധുവിന്റെ കൊലയാളികള്‍ എല്ലാവരെയും പിടിച്ചു, എല്ലാ സഹായവും ചെയ്തത് ഫോറസ്റ്റുകാരാണെന്ന് പ്രതികള്‍

പിടിയിലായ പ്രതികളെല്ലാം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്.

Google Oneindia Malayalam News

അഗളി: ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധം കനത്തിന്റെ തുടര്‍ന്ന് എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. മധുവിന്റെ മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സ് നാട്ടുകാര്‍ തടയുകയും മുഴുവന്‍ പ്രതികളെയും പിടിക്കണമെന്ന ആവശ്യം ശക്തമാവുകയും ചെയ്തതോടെയാണ് മധുവിന്റെ കൊലയാളികളെ മുഴുവന്‍ പിടിക്കാന്‍ പോലീസിന് തയ്യാറായത്.

അതേസമയം സംഭവത്തില്‍ ഫോറസ്റ്റ്കാര്‍ക്ക് പങ്കില്ലെന്ന വനംമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രതികളെല്ലാം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്.

എല്ലാവരെയും പിടിച്ചു

എല്ലാവരെയും പിടിച്ചു

മധുവിനെ ക്രൂരമായി മര്‍ദിച്ച കൊന്ന 15 പ്രതികളെയും പിടിച്ചതായി തൃശൂര്‍ റേഞ്ച് ഐജി എംആര്‍ അജിത് കുമാര്‍ പറഞ്ഞു. ഇതില്‍ നാലുപേരുടെ അറസ്റ്റ് ഉടന്‍ തന്നെ രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്ന് ്‌ദ്ദേഹം പറഞ്ഞു. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിനും കാട്ടില്‍ അതിക്രമിച്ച് കയറിയതിനുമാണ് കേസെടുത്തിരിക്കുന്നത്. എസ്‌സി എസ്ടി ആക്ടും ഇവര്‍ക്കെതിരെ ചുമത്തും.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍

വനംവകുപ്പ് ഉദ്യോഗസ്ഥര്‍

ഫോറസ്റ്റുകാര്‍ക്ക് പങ്കില്ലെന്ന മന്ത്രി എകെ ബാലന്റെ പരാമര്‍ശവും അതിനിടെ പാളിപോയി. പിടിയിലായ പ്രതികളെല്ലാം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്. മധുവിനെ ആക്രമിക്കാന്‍ എല്ലാവിധ സഹായങ്ങളും നല്‍കിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്നും മധുവിന്റെ താമസസ്ഥലം പറഞ്ഞ് തന്നെ ഇവരാണെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു.

അന്വേഷണം

അന്വേഷണം

സംഭവത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് വനംമന്ത്രി കെ രാജു വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ വനംവകുപ്പ് തയ്യാറായിരുന്നില്ല. ദൃക്‌സാക്ഷികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥറുടെ പങ്ക് ആവര്‍ത്തിച്ച പറഞ്ഞതോടെയാണ് മന്ത്രി ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടത്. പോലീസ് അന്വേഷണവും വിഷയത്തില്‍ നടക്കുന്നുണ്ട്.

സഹോദരി പറഞ്ഞത്

സഹോദരി പറഞ്ഞത്

ആദിവാസികള്‍ അല്ലാത്ത ആരെയും സാധാരണ കാട്ടിനകത്തേക്ക് വനംവകുപ്പ് പ്രവേശിപ്പിക്കാറില്ല. എന്നാല്‍ മധുവിനെ കാണിച്ചു കൊടുക്കാനായി വന്‍ ജനക്കൂട്ടത്തെയാണ് ഫോറസ്റ്റുകാര്‍ കാട്ടിനകത്തേക്ക് കടത്തിവിട്ടത്. ഇതിന് എല്ലാ ഒത്താശയും ചെയ്തത് വനംവകുപ്പാണ്. അവര്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു മധുവിന്റെ സഹോദരി പറഞ്ഞിരുന്നത്.

സംസ്‌കരിച്ചു

സംസ്‌കരിച്ചു

മധുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വമ്പന്‍ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിലാണ് സംസ്‌കരിച്ചത്. മൃതദേഹവുമായി വന്ന ആംബുലന്‍സ് ആദിവാസി സംഘടനകള്‍ തുടക്കത്തില്‍ തടഞ്ഞെങ്കിലും പിന്നീട് ചര്‍ച്ച നടത്തി ഈ പ്രശ്‌നം പരിഹരിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളുടെ മുഴുവന്‍ വിവരങ്ങളും നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ പിന്‍മാറിയത്.

പൊതുദര്‍ശനം

പൊതുദര്‍ശനം

മൃതദേഹം അഗളിയില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. ആ സമയത്ത് തന്നെ ആളുകള്‍ പ്രശ്‌നമുണ്ടാക്കുന്നുണ്ടായിരുന്നു. കൊലയാളികളെ മുഴുവന്‍ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ആവശ്യം. ഇക്കാര്യം മധുവിന്റെ അമ്മയും സഹോദരിയും ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മൃതദേഹം വന്‍ പോലീസ് അകമ്പടിയോടെയാണ് കൊണ്ടുപോയത്.

അട്ടപ്പാടിയിലും 'കണ്ണൂര്‍' മോഡല്‍; പ്രതിഷേധം കത്തുന്നു!! ആയിരങ്ങള്‍ തെരുവില്‍, ഉപരോധംഅട്ടപ്പാടിയിലും 'കണ്ണൂര്‍' മോഡല്‍; പ്രതിഷേധം കത്തുന്നു!! ആയിരങ്ങള്‍ തെരുവില്‍, ഉപരോധം

ഐസിസില്‍ നിന്ന്‌ രക്ഷിച്ചവര്‍ ക്രിസ്ത്യാനികളല്ല ഇന്ത്യക്കാര്‍, മോദിക്ക് ഉമ്മന്‍ചാണ്ടിയുടെ മറുപടിഐസിസില്‍ നിന്ന്‌ രക്ഷിച്ചവര്‍ ക്രിസ്ത്യാനികളല്ല ഇന്ത്യക്കാര്‍, മോദിക്ക് ഉമ്മന്‍ചാണ്ടിയുടെ മറുപടി

എന്തിനിങ്ങനെ കുറേ മന്ത്രിമാര്‍; പകരക്കാരെ നിയമിക്കണം!! ജലീല്‍ മാത്രമല്ല, തൃശൂരില്‍ ഉയര്‍ന്നത്എന്തിനിങ്ങനെ കുറേ മന്ത്രിമാര്‍; പകരക്കാരെ നിയമിക്കണം!! ജലീല്‍ മാത്രമല്ല, തൃശൂരില്‍ ഉയര്‍ന്നത്

English summary
madhu murder case 15 arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X