കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അട്ടപ്പാടിയിലും 'കണ്ണൂര്‍' മോഡല്‍; പ്രതിഷേധം കത്തുന്നു!! ആയിരങ്ങള്‍ തെരുവില്‍, ഉപരോധം

ഇഴച്ചിഴച്ചാണ് മധുവിനെ വനത്തില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയത്. ഭാരമുള്ള വസ്തുക്കള്‍ തലയില്‍ വച്ചാണ് നടത്തിച്ചത്.

  • By Ashif
Google Oneindia Malayalam News

പാലക്കാട്: അരി മോഷ്ടിച്ചുവെന്നാരോപിച്ച് മധു എന്ന ആദിവാസി യുവാവിനെ മര്‍ദ്ദിച്ചുകൊന്നതില്‍ പ്രതിഷേധം ശക്തിപ്പെടുന്നു. ആദിവാസി വിഭാഗങ്ങളെല്ലാം ഒറ്റക്കെട്ടായിട്ടാണ് പ്രതിഷേധിക്കുന്നത്. രണ്ടിടത്താണ് പ്രധാനമായും സമരക്കാര്‍ ഒത്തുചേര്‍ന്നിരിക്കുന്നത്. ഇതുവരെ പിടികൂടിയവര്‍ യഥാര്‍ഥ പ്രതികളല്ലെന്നു ചിലര്‍ ആക്ഷേപം ഉന്നയിച്ചു. മുഴുവന്‍ പ്രതികളെയും പിടികൂടും വരെ ഉപരോധ സമരം തുടരുമെന്നാണ് സമരക്കാരുടെ നിലപാട്. അതേസമയം, കേസില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തുവെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ ഈ അറസ്റ്റ് കൊണ്ടൊന്നും സമരം അവസാനിക്കില്ലെന്ന സൂചനയാണ് ലഭിക്കുന്നത്...

ഡമ്മി പ്രതികള്‍

ഡമ്മി പ്രതികള്‍

ഇപ്പോള്‍ പോലീസ് പിടികൂടിയിരിക്കുന്നത് ഡമ്മി പ്രതികളാണെന്ന് സമരക്കാര്‍ കുറ്റപ്പെടുത്തുന്നു. കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊന്ന കേസിലും സമാനമായ ആരോപണമാണ് പോലീസ് നേരിട്ടത്.

രണ്ടിടത്ത് പ്രതിഷേധം

രണ്ടിടത്ത് പ്രതിഷേധം

അഗളി പോലീസ് സ്‌റ്റേഷന് മുന്നിലും മുക്കാലി ടൗണിലുമാണ് ആദിവാസികള്‍ പ്രതിഷേധിക്കുന്നത്. മധുവിനെ കൊലപ്പെടുത്തിയ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാണ് ആവശ്യം. പോലീസ് പിടികൂടിയത് യഥാര്‍ഥ പ്രതികളെല്ലും അവര്‍ കുറ്റപ്പെടുത്തുന്നു.

മൃതദേഹം തടഞ്ഞു

മൃതദേഹം തടഞ്ഞു

മധുവിന്റെ മൃതദേഹം വഹിച്ചുള്ള ആംബുലന്‍സ് മുക്കാലിയില്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്‌കരിക്കില്ലെന്നായിരുന്നു സമരക്കാരുടെ നിലപാട്. തുടര്‍ന്ന് പോലീസുമായി നേരിയ സംഘര്‍ഷമുണ്ടായി. ആംബുലന്‍സ് മറ്റൊരു വഴി പോകാന്‍ ശ്രമിച്ചെങ്കിലും സമരക്കാര്‍ വീണ്ടും തടഞ്ഞു. പിന്നീട് പോലീസ് സമവായ ചര്‍ച്ച നടത്തി രംഗം ശാന്തമാക്കാന്‍ ശ്രമിച്ചു.

ഉപരോധം തുടരും

ഉപരോധം തുടരും

യഥാര്‍ഥ പ്രതികളെ പിടികൂടാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് സമരക്കാര്‍ പറയുന്നത്. അതുവരെ ഉപരോധം സമരം തുടരുമെന്നും അവര്‍ വ്യക്തമാക്കുന്നു. സ്ത്രീകളും പ്രായമായവരുമുള്‍പ്പെടെയാണ് സമരം നടത്തുന്നത്.

പോലീസ് പറയുന്നത്

പോലീസ് പറയുന്നത്

അതേസമയം, കേസില്‍ എട്ട് പ്രതികളെ അറസ്റ്റ് ചെയ്തുവെന്ന് തൃശൂര്‍ റേഞ്ച് ഐജി എംആര്‍ അജിത് കുമാര്‍ അറിയിച്ചു. മധു മരണമൊഴിയില്‍ പരാമര്‍ശിച്ച എല്ലാവരെയും അറസ്റ്റ് ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.

ഇനി നാലുപേര്‍

ഇനി നാലുപേര്‍

എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ 11 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്ത ശേഷമാണ് എട്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇനി നാല് പേരെ കൂടി പിടികൂടാനുണ്ടെന്നും പോലീസ് സൂചിപ്പിച്ചു.

10 ലക്ഷം അനുവദിച്ചു

10 ലക്ഷം അനുവദിച്ചു

മധുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. തുക വേഗം കുടുംബത്തിന് ലഭ്യമാക്കാന്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

തലയുടെ പിന്‍ഭാഗത്ത് മര്‍ദ്ദനം

തലയുടെ പിന്‍ഭാഗത്ത് മര്‍ദ്ദനം

മര്‍ദ്ദനമേറ്റത് തന്നെയാണ് മധുവിന്റെ മരണകാരണം എന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമായത്. തലയുടെ പിന്‍ഭാഗത്ത് ശക്തമായ അടിയേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വനംവകുപ്പ് ജീവനക്കാര്‍

വനംവകുപ്പ് ജീവനക്കാര്‍

മധുവിനെ തേടി കാട്ടിലെത്തിയ അക്രമികള്‍ക്ക് അവനെ കാണിച്ചുകൊടുത്തത് വനംവകുപ്പ് ജീവനക്കാരാണെന്ന് സഹോദരി ചന്ദ്രിക ആരോപിച്ചു. ഫോറസ്റ്റുകാര്‍ക്കെതിരേ നടപടി വേണം. അവശനായ മധുവിനെ വനംവകുപ്പിന്റെ ജീപ്പില്‍ കയറ്റാന്‍ കൂട്ടാക്കിയില്ലെന്നും ചന്ദ്രിക ആരോപിക്കുന്നു.

മാവോയിസ്റ്റ് ഭീഷണി

മാവോയിസ്റ്റ് ഭീഷണി

മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശമാണിത്. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും വനത്തിലേക്ക് കയറാന്‍ അനുവാദം നല്‍കാറില്ല. ഈ സാഹചര്യത്തില്‍ അക്രമികള്‍ വനത്തില്‍ കയറി മധുവിനെ പിടിച്ചത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്നും ആരോപണമുണ്ട്.

വെള്ളം ചോദിച്ചപ്പോള്‍

വെള്ളം ചോദിച്ചപ്പോള്‍

മധു വെള്ളം ചോദിച്ചപ്പോള്‍ രണ്ടു തുള്ളിയാണ് നല്‍കിയത്. ഇഴച്ചിഴച്ചാണ് മധുവിനെ വനത്തില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയത്. ഭാരമുള്ള വസ്തുക്കള്‍ തലയില്‍ വച്ചാണ് നടത്തിച്ചത്. ഇതിനെ അനുഗമിച്ച് ഫോറസ്റ്റ് ജീപ്പ് പോയെന്നും ചന്ദ്രിക പറഞ്ഞു.

മധുവിനെ തല്ലിക്കൊല്ലാന്‍ ഫോറസ്റ്റുകാരും കൂട്ടുനിന്നു; പ്രതികള്‍ കുടുങ്ങും, കേന്ദ്രം ഇടപെടുന്നുമധുവിനെ തല്ലിക്കൊല്ലാന്‍ ഫോറസ്റ്റുകാരും കൂട്ടുനിന്നു; പ്രതികള്‍ കുടുങ്ങും, കേന്ദ്രം ഇടപെടുന്നു

എന്തിനിങ്ങനെ കുറേ മന്ത്രിമാര്‍; പകരക്കാരെ നിയമിക്കണം!! ജലീല്‍ മാത്രമല്ല, തൃശൂരില്‍ ഉയര്‍ന്നത്എന്തിനിങ്ങനെ കുറേ മന്ത്രിമാര്‍; പകരക്കാരെ നിയമിക്കണം!! ജലീല്‍ മാത്രമല്ല, തൃശൂരില്‍ ഉയര്‍ന്നത്

30 ദിവസത്തിനിടെ മരിച്ചത് 60 പേര്‍; സ്വന്തമായി സെമിത്തേരി!! ദുരൂഹ സ്ഥാപനം, പെട്ടത് ഇങ്ങനെ...30 ദിവസത്തിനിടെ മരിച്ചത് 60 പേര്‍; സ്വന്തമായി സെമിത്തേരി!! ദുരൂഹ സ്ഥാപനം, പെട്ടത് ഇങ്ങനെ...

English summary
Madhu Murder case: Tribal Men Protest Against Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X