കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം: 8 പേർക്കെതിരെ കൊലക്കുറ്റം ചുമത്താൻ സാധ്യത, കുറ്റപത്രം ഉടൻ

Google Oneindia Malayalam News

Recommended Video

cmsvideo
മധുവിനെ മർദിച്ചുവെന്നു കണ്ടെത്തിയ 8 പേർക്കെതിരെയും കൊലക്കുറ്റം ചുമത്താൻ സാധ്യത

അഗളി: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകക്കേസില്‍ പ്രതികളായ എട്ട് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയേക്കുമെന്ന് സൂചന. മധുവിന്റെ കൊലക്കേസില്‍ 16 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മോഷണക്കുറ്റം ആരോപിച്ച് പിടികൂടിയ മധുവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിക്കുകയും തുടര്‍ന്ന് മധു മരണപ്പെടുകയുമായിരുന്നു. മധുവിനെ മര്‍ദിച്ചുവെന്ന് കണ്ടെത്തിയ എട്ട് പേര്‍ക്കെതിരായാണ് കൊലക്കുറ്റം ചുമത്താന്‍ സാധ്യത.

ഇവര്‍ മുക്കാലി-പൊട്ടിക്കല്‍ ഭാഗത്തുള്ള ഗുഹയില്‍ നിന്നും മധുവിനെ പിടികൂടുകയും അവിടെ വെച്ചും മുക്കാലി കവലയില്‍ വെച്ചും മധുവിനെ മര്‍ദിച്ചവരാണ്. ബാക്കിയുള്ള എട്ട് പേര്‍ ഇവര്‍ക്കൊപ്പം പോവുകയും ദൃശ്യം പകര്‍ത്തുകയും മാത്രമാണ് ചെയ്തത് എന്നാണ് കണ്ടെത്തല്‍. മേച്ചേരിയില്‍ ഹുസൈന്‍, കിളയില്‍ മരയ്ക്കാര്‍, പൊതുവച്ചോലയില്‍ ഷംസുദ്ദീന്‍, താഴുശേരില്‍ രാധാകൃഷ്ണന്‍, വിരുത്തിയില്‍ നജീബ്, മണ്ണമ്പറ്റിയില്‍ ജെയ്ജു മോന്‍, കരിക്കളില്‍ സിദ്ദീഖ്, പൊതുവച്ചോലയില്‍ അബൂബക്കര്‍ എന്നിവര്‍ക്ക് മേലാണ് കൊലക്കുറ്റം ചുമത്തിയേക്കുക.

madhu

മറ്റുള്ളവര്‍ക്ക് മേല്‍ പട്ടിക വര്‍ഗ പീഡന നിരോധന നിയമം അടക്കമുള്ളവ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. മധുവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കേണ്ടതുണ്ട്. മധു കൊലക്കേസില്‍ പോലീസ് രണ്ടാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന. അതേസമയം മധുവിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടക്കുന്നുണ്ട്. ഹൈക്കോടതി നിര്‍ദേശ പ്രകാരം മണ്ണാര്‍ക്കാട് ചീഫ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് എം രമേശാണ് അന്വേഷണം നടത്തുന്നത്. ജുഡീഷ്യല്‍ കമ്മീഷന്‍ അട്ടപ്പാടിയിലെത്തി തെളിവെടുപ്പ് നടത്തുകയും മധുവിന്റെ കുടുംബാംഗങ്ങളില്‍ നിന്ന് മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മധുവിന്റെ കൊലപാതകത്തില്‍ പട്ടിക ജാതി-പട്ടിക വര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുള്ളതാണ്.

ഷമിയെ റോഡിലിട്ട് തല്ലണമെന്ന് ഹസിൻ ജഹാൻ.. അലിസ്ബ ഫാനല്ല, കാമുകി തന്നെ.. ഒരുമുറിയിൽ ഇരുവരും!ഷമിയെ റോഡിലിട്ട് തല്ലണമെന്ന് ഹസിൻ ജഹാൻ.. അലിസ്ബ ഫാനല്ല, കാമുകി തന്നെ.. ഒരുമുറിയിൽ ഇരുവരും!

നേതാവിന്റെ മകനാരെന്ന് വെളിപ്പെടുത്തേണ്ട! ഇത്ര അസഹിഷ്ണുത എന്തിനെന്ന് മാല പാർവ്വതിനേതാവിന്റെ മകനാരെന്ന് വെളിപ്പെടുത്തേണ്ട! ഇത്ര അസഹിഷ്ണുത എന്തിനെന്ന് മാല പാർവ്വതി

English summary
Madhu Murder Case: Police to file chargesheet in two weeks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X