കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയുടെ നവകേരളത്തിൽ ഇങ്ങനയൊക്കെയാണ് നീതി നടപ്പാക്കപ്പെടുന്നത്;വിമർശിച്ച് കൊടിക്കുന്നിൽ

Google Oneindia Malayalam News

തിരുവനന്തപുരം; അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കേസിൽ പ്രോസിക്യൂട്ടർ ഹാജരാകാത്ത സംഭവത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കൊടിക്കുന്നിൽ സുരേഷ് എം പി. പിണറായിയുടെ നവകേരളത്തിൽ ഇങ്ങനയൊക്കെയാണ് നീതി നടപ്പാക്കപ്പെടുന്നതെന്ന് അദ്ദേഹം പരിഹസിച്ചു., കൊല്ലുന്നവനും അനീതിയുടെ അടുത്ത് നിൽക്കുന്നവനും ജയിക്കാനായി ഒരു ഭരണകൂടം ഒന്നാകെ വിധേയപ്പെട്ടു വണങ്ങി നിൽക്കുകയാണ്. രണ്ടാം പിണറായി മന്നൻ വാഴുന്ന കേരളത്തിൽ ഇപ്പോൾ ആദിവാസി , പട്ടിക ജാതി , ദുർബല വിഭാഗങ്ങളുടെ ജീവിതം മരണത്തിനും അനീതിക്കുമിടയിലെ ഒരു നൂൽപ്പാലത്തിലൂടെയുള്ള യാത്രയാണ് , ചോദിക്കാനും പറയാനും ആരുമില്ലാത്ത സാധു ജീവിതങ്ങൾ ഒടുങ്ങുമ്പോഴും , കെ റെയിലും , പാർട്ടി സമ്മേളനങ്ങളും, കാരണ ഭൂതന്റെ വാഴ്ത്തുപാട്ടുകൾ അടങ്ങിയ തിരുവാതിരയും കൊണ്ട് നിറഞ്ഞ ആഘോഷങ്ങളായി ഭരണം മഹാമാരിയിലും ധൂർത്തും ആർഭാടവും നിറഞ്ഞു മുന്നോട്ടു പോകുകയാണ്, കൊടിക്കുന്നിൽ ഫേസ്ബുക്കിൽ കുറിച്ചു.

Madhu

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം- ക്രൂരമായ കൊലകൾ നടത്തുന്ന മാർക്സിസ്റ്റ് ഗുണ്ടകളെയും കൊലയാളി സംഘങ്ങളെയും ഡൽഹിയിൽ നിന്നും മിനിറ്റിന് ലക്ഷങ്ങൾ ഫീസ് നൽകി സുപ്രീം കോടതിയിലെ വക്കീലന്മാരെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിപ്പിച്ചു കേസ് നടത്തിപ്പിക്കുന്ന പിണറായി തമ്പുരാന്റെ സ്വന്തം കേരളത്തിൽ ആദിവാസിയുടെ വിശപ്പ് ഒരു " ഭീകര അപരാധമായതിനാൽ" പ്രബുദ്ധ മലയാളികൾ തല്ലിക്കൊന്നുകളഞ്ഞ അട്ടപ്പാടിയിലെ മധുവിനു നീതി പോയിട്ട് കോടതിയിൽ സർക്കാർ വക്കീൽ പോലും എത്താത്ത അവസ്ഥയാണുള്ളത് !

പിണറായിയുടെ നവകേരളത്തിൽ ഇങ്ങനയൊക്കെയാണ് നീതി നടപ്പാക്കപ്പെടുന്നത് , കൊല്ലുന്നവനും അനീതിയുടെ അടുത്ത നിൽക്കുന്നവനും ജയിക്കാനായി ഒരു ഭരണകൂടം ഒന്നാകെ വിധേയപ്പെട്ടു വണങ്ങി നിൽക്കുന്ന കാഴ്ച !

കഴിഞ്ഞ വർഷം നവംബര്‍ 15-ന് മധുവിന്റെ കേസ് പരിഗണിച്ചപ്പോഴും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ജനുവരി 25-ലേക്ക് മാറ്റിവെച്ചത്, അന്നും കേസ് അട്ടിമറിക്കാനായി മാത്രം നീതിയുടെ പക്ഷത്തെന്നവകാശപ്പെടുന്ന രണ്ടാം പിണറായി സർക്കാരിൽ ജനങ്ങളുടെ നികുതിപ്പണം കൈപ്പറ്റി സേവനം നടത്തുന്ന പ്രോസിക്യൂട്ടർ ഹാജരായില്ല !
ഇതുപോലെതന്നെയല്ലേ വാളയാറിൽ പെൺകുട്ടികളുടെ കേസിലും നീതി അട്ടിമറിക്കപ്പെട്ടത്?

പോലീസ് മുതൽ വിചാരണ വരെ നീളുന്ന അവിശുദ്ധ ഇടപെടലുകൾ വഴി പട്ടിക വിഭാഗത്തിൽ പ്പെട്ട പെൺകുട്ടികളെ പീഡിപ്പിച്ചുകൊന്ന കൊടും കുറ്റവാളികൾ കമ്യൂണിസ്റ് കൊടി പിടിച്ചു എന്ന ആനുകൂല്യത്തിൽ രക്ഷിക്കപെടുന്നത്? അതിനായി സർക്കാർ സംവിധാനങ്ങൾ മുഴുവൻ മലിനപ്പെടുത്തിയത് ? തങ്ങൾക്കു കേസിനു പിന്നാലെ പോകാൻ ആരുമില്ലെന്നും മകന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടു മധുവിന്റെ അമ്മ മല്ലി ഭരണകൂടത്തിന് മുന്നിൽ യാചിച്ചിട്ടും അധികാരത്തിന്റെ അഹന്തയിൽ മതിമറന്നിരിക്കുന്ന പിണറായി സർക്കാർ ആ യാചന തൃണവല്ഗണിച്ചു, കാരണം മരണപ്പെട്ടത് ആദിവാസിയാണ്, വലിയ പണക്കാരനോ, പിണറായിയുടെ ഭാഷയിൽ പറഞ്ഞാൽ പൗര പ്രമുഖനോ അല്ല !

ഇങ്ങനെയൊക്കെയാണ് രണ്ടാം പിണറായി മന്നൻ വാഴുന്ന കേരളത്തിൽ ഇപ്പോൾ ആദിവാസി , പട്ടിക ജാതി , ദുർബല വിഭാഗങ്ങളുടെ ജീവിതം മരണത്തിനും അനീതിക്കുമിടയിലെ ഒരു നൂൽപ്പാലത്തി ലൂടെയുള്ള യാത്രയാണ് , ചോദിക്കാനും പറയാനും ആരുമില്ലാത്ത സാധു ജീവിതങ്ങൾ ഒടുങ്ങുമ്പോഴും , കെ റെയിലും , പാർട്ടി സമ്മേളനങ്ങളും, കാരണ ഭൂതന്റെ വാഴ്ത്തുപാട്ടുകൾ അടങ്ങിയ തിരുവാതിരയും കൊണ്ട് നിറഞ്ഞ ആഘോഷങ്ങളായി ഭരണം മഹാമാരിയിലും ധൂർത്തും ആർഭാടവും നിറഞ്ഞു മുന്നോട്ടു പോകുന്നു, നീതികിട്ടാതെ എരിഞ്ഞു തീരാനായിട്ട് ഇവിടെയുള്ള പട്ടിക ജാതി പട്ടിക വർഗ ജനവിഭാഗങ്ങളും !

'സാഹചര്യങ്ങൾ കഠിനമാകുമ്പോൾ തല ഉയർത്തിപിടിച്ച് തന്നെ നിൽക്കണം'..ചർച്ചയായി റിമ കല്ലിങ്കലിൻറെ ഫോട്ടോകൾ

Recommended Video

cmsvideo
തിരുവനന്തപുരം കൊവിഡ് C കാറ്റഗറിയില്‍ പെടുന്ന ആദ്യ ജില്ല, കടുത്ത നിയന്ത്രണം

English summary
Madhu murder case; Kodikkunnil Suresh MP slams Pinarayi Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X