കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസർകോട് ബദിയടുക്കയിലെ അപകടാവസ്ഥയിലായ പാലത്തിലൂടെയുള്ള യാത്രക്ക് പരിഹാരമാവുന്നു

Google Oneindia Malayalam News

ബദിയടുക്ക: മധൂര്‍ പഞ്ചായത്തിനേയും ബദിയടുക്ക പഞ്ചായത്തിനേയും പരസ്പരംബന്ധിപ്പിക്കുന്ന ഇരു വശവും താഴ്ചയുള്ള പാലത്തിൽ കൂടിയുള്ള ഭീതിയോടെയുള്ള യാത്രക്ക് പരിഹാരമാകുന്നു. ബദിയടുക്ക പഞ്ചായത്തിലെ പതിനാറ്-പതിനെട്ട് വാര്‍ഡുകളുടെ അതിര്‍ത്തി പങ്കിടുന്ന കുറത്തിക്കുണ്ടിലെ അപകടാവസ്ഥയിലായിരുന്ന പഴയ പാലം മാറ്റി പുതിയതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാവുകയും മെക്കാഡം അപ്രോച്ച് റോഡിന്റെ പണിയും പൂര്‍ത്തിയായതോടെ ഇതു വഴിയുള്ള യാത്ര സുഗമമാവുകയാണ്.

കലക്ടർമാർക്ക് മുഖ്യമന്ത്രിയുടെ നിർദേശം; ഖനനം വേണ്ടത്ര നടക്കുന്നില്ല, കലക്ടർമാർ ഇടപെടണം!കലക്ടർമാർക്ക് മുഖ്യമന്ത്രിയുടെ നിർദേശം; ഖനനം വേണ്ടത്ര നടക്കുന്നില്ല, കലക്ടർമാർ ഇടപെടണം!

നീര്‍ച്ചാല്‍ കോട്ടക്കണ്ണി റോഡിലെ ഈ പാലം പുനര്‍ നിര്‍മ്മിക്കുന്നതിന് 7.15 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയത്. 25 ശതമാനം കുറവിലാണ് ടെണ്ടറായത്. ഇറക്കത്തിലുണ്ടായിരുന്ന 40 വര്‍ഷം പഴക്കമുള്ള വീതി കുറഞ്ഞ പാലം മാറ്റി മൂന്ന് മീറ്റര്‍ ഉയരത്തിലാണ് പുതിയ പാലം പണിതത്. പാലത്തിന്റെ പണി മൂന്ന് മാസം മുമ്പ് കഴിഞ്ഞു. നീര്‍ച്ചാല്‍, കുഞ്ചാര്‍, കുറത്തിക്കുണ്ട്, കോട്ടക്കണ്ണി, പടഌമധൂര്‍ വഴി വിദ്യാനഗര്‍, കാസര്‍കോട് പോകുന്ന റോഡാണിത്.

ksrtcnew-

കുഞ്ചാര്‍ സ്‌കൂള്‍ പരിസരത്ത് നിന്നും നീര്‍ച്ചാല്‍ വരെയുള്ള നാല് കി. മീറ്റര്‍ റോഡാണ് മെക്കാഡം പ്രവൃത്തി പൂര്‍ത്തിയായത്. മുമ്പ് മൂന്ന് മീറ്റര്‍ വീതിയുണ്ടായിരുന്ന റോഡ് ഇപ്പോള്‍ അഞ്ച് മീറ്ററാക്കിയാണ് നവീകരിച്ചത്. ഓവുചാലുകളും പാര്‍ശ്വഭിത്തിയും പണിതിട്ടുണ്ട്. മുമ്പില്‍ വരുന്ന വാഹനങ്ങളെ കാണാത്തതും ഇരു വാഹനങ്ങള്‍ക്ക് ഒരേ സമയത്ത് കടന്ന് പോകാനാവാത്തതും ഈ വഴിയില്‍ അപകടങ്ങളും പതിവായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കര്‍ണ്ണാടകയില്‍ നിന്നും മധൂര്‍ ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന യാത്രക്കാര്‍ സഞ്ചരിച്ച ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചിരുന്നു. നിലവില്‍ ഒരു സ്വകാര്യ ബസും ഒരു കെഎസ്ആര്‍ടിസി ബസ് ഇതിലൂടെ സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് മുടങ്ങുന്നത് പതിവാണെന്ന ആരോപണമുണ്ട്.

ഈ പാതയിലൂടെ കാസര്‍കോട്ട് നിന്നും എളുപ്പത്തില്‍ നീര്‍ച്ചാല്‍, ബദിയടുക്ക, പെര്‍ള വഴി കര്‍ണ്ണാടക പുത്തൂരിലേക്കും ബദിയടുക്ക, മുള്ളേരിയ വഴി സുള്ള്യയിലേക്കും എത്തി ചേരാന്‍ കഴിയും. മാത്രവുമല്ല ബേള വ്യാകുല മാത ദേവാലയം, കുഞ്ചാര്‍ ജുമാ മസ്ജിദ്, മധൂര്‍ സിദ്ദിവിനയക ക്ഷേത്രം എന്നിവിടങ്ങളിലേക്ക് വരുന്നവര്‍ക്ക് എളുപ്പ വഴിയും കൂടിയാണ്. ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി കാസര്‍കോട്ട് നിന്നും മധൂര്‍, നീര്‍ച്ചാല്‍, ബദിയടുക്ക വഴി പുത്തൂരിലേക്കും സുള്ള്യയിലേക്കും ബസ് സര്‍വ്വീസ് എര്‍പ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ലോകത്തെ ഞെട്ടിച്ച് കെ സുരേന്ദ്രന്റെ ഗണിതശാസ്ത്ര കണ്ടുപിടിത്തം! ആരും അറിയാതിരിക്കാൻ എഡിറ്റ്... ട്രോൾ!ലോകത്തെ ഞെട്ടിച്ച് കെ സുരേന്ദ്രന്റെ ഗണിതശാസ്ത്ര കണ്ടുപിടിത്തം! ആരും അറിയാതിരിക്കാൻ എഡിറ്റ്... ട്രോൾ!

ശ്രീദേവിയുടെ മൃതദേഹത്തിനരികെ പൊട്ടിച്ചിരിച്ച് പ്രശസ്ത നടി; വിവാദം കത്തുന്നു!! മരണവീട്ടിലും...ശ്രീദേവിയുടെ മൃതദേഹത്തിനരികെ പൊട്ടിച്ചിരിച്ച് പ്രശസ്ത നടി; വിവാദം കത്തുന്നു!! മരണവീട്ടിലും...

English summary
madhur baditadukka bridge construction finished
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X