'മധുരനൊമ്പരക്കാറ്റ്' സീരിയല്‍ ലൊക്കേഷനില്‍ ആക്രമണം: നടന്‍ മഹേഷിനെ മർദ്ദിച്ച് അസിസ്റ്റൻറ് ഡയറക്‌ടർ
ജനപ്രിയ ടെലിവിഷന്‍ സീരിയലായ 'മധുരനൊമ്പരക്കാറ്റ്' ന്റെ ലൊക്കേഷനില്‍ വെച്ച് അസിസ്റ്റൻറ് ഡയറക്‌ടർ പ്രമുഖ നടന്‍ മഹേഷിനെ അക്രമിച്ചു. അക്രമം നടത്തിയ ജിജോ ജോൺസൺ എന്ന അസിസ്റ്റൻറ് ഡയറക്‌ടറെ സംവിധായകന്‍ ശരത് സത്യ ഉടന്‍ തന്നെ സീരിയലില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഫെഫ്ക-മലയാളം ഡിജിറ്റൽ ടെലിവിഷൻ യൂണിയൻ (എംഡിടിവി) ജനറൽ സെക്രട്ടറി വയലാർ മാധവൻകുട്ടി പുറത്തുവിട്ട പത്രക്കുറിപ്പിലൂടെയാണ് ഈ വിവരം പുറത്ത് വന്നത്.
സീരിയൽ രംഗത്ത് ആശാസ്യമല്ലാത്ത പ്രവണതകളും ആക്രമവാസനകളും സമീപ കാലത്തായി കണ്ടുവരുന്നത് ഒരു രീതിയിലും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു. ഷൂട്ടിങ് സെറ്റില്‍ ആരായാലും മുഖം നോക്കാതെ നിയമത്തിനു മുന്നിൽ ഏല്പിക്കാൻ ഓരോ അംഗത്തിനും ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയലാർ മാധവൻകുട്ടിയുടെ പത്രക്കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ

വലിയ ഒരു തൊഴിൽ മേഖലയായ സീരിയൽ രംഗത്ത് ആശാസ്യമല്ലാത്ത പ്രവണതകളും ആക്രമവാസനകളും സമീപ കാലത്തായി കണ്ടുവരുന്നത് ഒരു രീതിയിലും അംഗീകരിക്കാൻ കഴിയില്ല. നിരോധിത ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിനെതിരെയും കൈവശം വയ്ക്കുന്നതിനെതിരെയും ഒരു വലിയ ക്യാമ്പയിൻ ഫെഫ്‌ക എം ഡി ടി വി കഴിഞ്ഞ കുറച്ച് നാളുകളായി നടത്തി വരുന്നുണ്ട്. നമ്മുടെ ലൊക്കേഷനുകളിൽ ഒരിക്കലും ഇത് അനുവദിക്കരുത്. അത്തരക്കാർ ആരായാലും മുഖം നോക്കാതെ നിയമത്തിനു മുന്നിൽ ഏല്പിക്കാൻ ഓരോ അംഗത്തിനും ബാധ്യതയുണ്ട്. അത് ചെയ്യുകയും വേണം.
അതോടൊപ്പം 'മധുരനൊമ്പരക്കാറ്റ്' എന്ന പരമ്പരയുടെ ലൊക്കേഷനിൽ അസിസ്റ്റൻറ് ഡയറക്‌ടർ ജിജോ ജോൺസൺ (FEFKA MDTV യൂണിയൻ അംഗമല്ല) പ്രശസ്‌ത നടൻ മഹേഷിനെ ആക്രമിച്ചു എന്ന വിവരം ഞെട്ടിക്കുന്നതാണ്. ആ പ്രശ്നം ഉണ്ടായ ഉടനെത്തന്നെ ആ അസിസ്റ്റൻറ് ഡയറക്‌ടറെ ഒഴിവാക്കിയ സംവിധായകൻ ശരത് സത്യക്കും, പ്രൊഡക്ഷൻ കൺട്രോളർ റമീസിനും എം ഡി ടി വി യുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നതോടൊപ്പം ഇത്തരം അക്രമവാസനയുള്ളവർക്ക് യൂണിയനിൽ അംഗത്വം നൽകുക ഇല്ല എന്നും അറിയിക്കുന്നു.
ടെക്‌നിഷ്യൻമാരും, നടി നടന്മാരും തമ്മിൽ, പരസ്‌പര ബഹുമാനവും സൗഹാർദ്ദവും, പൊരുത്തവും നിലനിർത്തേണ്ടതുണ്ട്. ടെക്നീഷ്യൻമാരായാലും, നടീ നടന്മാരായാലും, അച്ചടക്കമില്ലായ്‌മയും, ക്രിമിനിൽ സ്വഭാവവും, ആക്രമവാസനയും, കൊണ്ട് സീരിയൽ രംഗത്തിന്റെ കെട്ടുറപ്പ് തകർക്കാൻ ശ്രമിച്ചാൽ അവരെ തിരിച്ചറിഞ്ഞ് ഈ മേഖലയിൽ നിന്ന് മാറ്റി നിർത്തണമെന്നും തക്കതായ ശിക്ഷ ലഭിക്കാൻ വേണ്ട നടപടികൾ എടുക്കണമെന്നു ഫെഫ്ക എം ഡി ടി വി ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications