കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശ് തദ്ദേശപ്പോര്: 'ബിജെപിയെ പിന്നിലാക്കി കോണ്‍ഗ്രസ് മുന്നേറ്റം'-അവകാശവാദവുമായി നേതാവ്

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശിലെ 75 ശതമാനം ത്രിതല പഞ്ചായത്തുകളിലും വിജയം അവകാശപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം. ജൂൺ 25ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയായപ്പോഴാണ് വലിയ അവകാശവാദവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്. 52 ജില്ലകളിലായി 115 ജൻപദ് പഞ്ചായത്തുകളിലും 8,702 ഗ്രാമപഞ്ചായത്തുകളിലുമാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്.

പോളിംഗ് കഴിഞ്ഞയുടനെ സ്ഥാനാർത്ഥികളുടെ സാന്നിധ്യത്തിൽ ഘട്ടം തിരിച്ച് വോട്ടുകൾ എണ്ണും, എന്നാൽ മൂന്ന് ഘട്ടങ്ങളുടെയും ഔദ്യോഗിക ഫലങ്ങൾ ജൂലൈ 14 നും 15 നുമാണ് പ്രഖ്യാപിക്കുക. ആദ്യ ദിവസം ഗ്രാമ ജൻപദ് പഞ്ചായത്തുകളിലേയും രണ്ടാം ദിവസം ജില്ലാ പഞ്ചായത്തിലേയും ഫലമാണ് പ്രഖ്യാപിക്കുക. എന്നാല്‍ ഇതിനിടെയാണ് വോട്ടെടുപ്പ് കഴിഞ്ഞയുടനെ വന്‍ വിജയം അവകാശപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രംഗത്ത് എത്തിയിരിക്കുന്നത്.

ഗ്രൂപ്പുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കി സുധാകരന്‍: ജംബോ കമ്മിറ്റി ഒഴിവാകില്ല, പട്ടിക സമവായത്തിലൂടെഗ്രൂപ്പുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കി സുധാകരന്‍: ജംബോ കമ്മിറ്റി ഒഴിവാകില്ല, പട്ടിക സമവായത്തിലൂടെ

മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രി കമലേശ്വർ

മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രി കമലേശ്വർ പട്ടേലാണ് തിങ്കളാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന വിവിധ ജില്ലാ, ജൻപദ് പഞ്ചായത്തുകളിലെ കോൺഗ്രസ് പിന്തുണച്ച സ്ഥാനാർത്ഥികളുടെ വിജയത്തിന്റെ വിശദാംശങ്ങൾ പുറത്ത് വിട്ടത്.

ധാർ ജില്ലയിൽ 10 ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ സ്ഥാനങ്ങളിൽ 6 എണ്ണത്തിലും ഷാജാപൂരിൽ മൂന്നിൽ രണ്ടും ഭോപ്പാലിൽ 10ൽ ഏഴും ദേവാസിൽ 10ൽ 9 എണ്ണത്തിലും കോൺഗ്രസ് പിന്തുണയുള്ള സ്ഥാനാർത്ഥികൾ വിജയിച്ചെന്നാണ് പത്രസമ്മേളനത്തിൽ കമലേശ്വർ പട്ടേല്‍ വ്യക്തമാക്കിയത്. ഖതേഗാവ് ജൻപദ് പഞ്ചായത്തിൽ 23ൽ 19ഉം ബാഗ്ലിയിൽ 23ൽ 17ഉം കോൺഗ്രസ് പിന്തുണയുള്ള സ്ഥാനാർത്ഥികൾക്കാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അനന്യ ദാ ഇവിടെയുണ്ട്: ചുവപ്പില്‍ സൂപ്പർ ലുക്കില്‍ തിളിങ്ങി താരം, ചിത്രങ്ങള്‍ കാണാം

ബാലാഘട്ട് ജില്ലാ പഞ്ചായത്തിൽ 10 വാർഡുകളിൽ അഞ്ച്,

ബാലാഘട്ട് ജില്ലാ പഞ്ചായത്തിൽ 10 വാർഡുകളിൽ അഞ്ച്, ചിന്ദ്വാരയിൽ എട്ട് വാർഡുകളിൽ ഏഴ്, സെഹോറിൽ അഞ്ച് വാർഡുകളിൽ നാല്, കട്നിയിൽ നാല് വാർഡുകള്‍ എന്നിവയില്‍ തങ്ങള്‍ പിന്തുണച്ച സ്ഥാനാർത്ഥികള്‍ വിജയിച്ചെന്നും മുന്‍മന്ത്രി അവകാശപ്പെട്ടിരുന്നു. രേവയിൽ ജില്ലാ പഞ്ചായത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാന അസംബ്ലി സ്പീക്കർ ഗിരീഷ് ഗൗതമിന്റെ മകൻ രാഹുൽ ഗൗതമിനെ കോൺഗ്രസ് പിന്തുണച്ച പത്മേഷ് ഗൗതം പരജയപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി ജെ പി

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി ജെ പി പണവും പേശീബലവും വൻതോതിൽ ഉപയോഗിച്ചെന്നും പട്ടേൽ ആരോപിച്ചു. നിവാരി ജില്ലയിലെ ജൻപാഡ് പഞ്ചായത്ത് അംഗം സ്ഥാനത്തേക്ക് എം എൽ എ അനിൽ ജെയിനിന്റെ ഭാര്യയെ വിജയിപ്പിക്കാൻ ബൂത്ത് പിടിച്ചെടുക്കലും ഭീഷണിപ്പെടുത്തലും നടത്തിയെന്ന് അദ്ദേഹം ഒരു ഉദാഹരണമായി ചൂണ്ടിക്കാട്ടി. കോൺഗ്രസിന്റെ പരാതിയെ തുടർന്ന് ഈ വാർഡിലെ ഒരു ബൂത്തിൽ റീപോളിംഗ് നടത്തുകയും ചെയ്തു.

വിവിധ മേഖലകളിൽ ബി ജെ പി പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥികളെ

വിവിധ മേഖലകളിൽ ബി ജെ പി പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥികളെ എതിരില്ലാതെ വിജയിപ്പിക്കാൻ സമാനമായ നിയമവിരുദ്ധ നടപടികൾ ബിജെപി ഉപയോഗിക്കുന്നതായും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് മാത്രമേ ജനങ്ങളെ നന്നായി സേവിക്കാൻ കഴിയൂ എന്നും ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കായി മുഖ്യമന്ത്രി വിരുന്ന് സംഘടിപ്പിക്കുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തടയണമെന്നും പട്ടേൽ ആവശ്യപ്പെട്ടു.

ഞായറാഴ്ച രാത്രി എംപി കോൺഗ്രസ് അധ്യക്ഷനും മുൻ

ഞായറാഴ്ച രാത്രി എംപി കോൺഗ്രസ് അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥും സമാനമായ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നു. "മധ്യപ്രദേശിലെ ആദ്യഘട്ട പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പ്രവണത വ്യക്തമായും കോൺഗ്രസ് പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥികൾക്ക് അനുകൂലമാണ്. കച്ചവടത്തിലൂടെ സർക്കാർ രൂപീകരിച്ച ഭരണകക്ഷി വിജയിക്കുന്ന സ്ഥാനാർത്ഥികളെ ഉപയോഗിച്ച് കുതിരക്കച്ചവടത്തിനും ഭീഷണിപ്പെടുത്തലിനും ശ്രമിക്കുന്നു. എല്ലാ സ്ഥാനാർത്ഥികൾക്കും മതിയായ സുരക്ഷ നൽകണമെന്ന് ഞാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിക്കുന്നു'-എന്നായിരുന്നു കമല്‍നാഥിന്റെ ട്വീറ്റ്.

കോൺഗ്രസ്സിന്റെ അവകാശവാദങ്ങൾ തള്ളി ഭരണകക്ഷിയായ ബി ജെ പി

എന്നാൽ, കോൺഗ്രസ്സിന്റെ അവകാശവാദങ്ങൾ തള്ളി ഭരണകക്ഷിയായ ബിജെപി രംഗത്ത് എത്തി. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നങ്ങൾ ഉപയോഗിക്കാത്തതിനാൽ പ്രതിപക്ഷ പാർട്ടി തിരഞ്ഞെടുപ്പ് ഫലങ്ങളിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നാണ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ ബി ജെ പി വിജയിച്ചെന്നും ഓരോ സ്ഥാനാർഥിയുടെയും പേരെടുത്ത് ചർച്ച ചെയ്യാൻ കോൺഗ്രസിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

English summary
Madhya Pradesh local body elections: Leaders say Congress-backed candidates have won 75% seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X