കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമം സര്‍വ്വേയിലും എല്‍ഡിഎഫിന് നേരിയ മേല്‍ക്കൈ; 44 ഇടത്ത് ബലാബലമെന്ന്; ബിജെപിയുടെ സ്ഥിതി?

Google Oneindia Malayalam News

കോഴിക്കോട്: ഇത്തവണ കേരളത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്ന് പ്രവചിച്ച് മാധ്യമം പത്രത്തിന്റെ സര്‍വ്വേ. 140 മണ്ഡലങ്ങളിലേയും മാധ്യമം ലേഖകരുടെ വിലയരുത്തലുകളുടെ അടിസ്ഥാനത്തിലാണ് പ്രവചനം.

അവിഹിത ബന്ധത്തിന്റെ ഓഡിയോ; വിങ്ങിപ്പൊട്ടി ഫിറോസ് കുന്നംപറമ്പില്‍.. ഉമ്മയും ഭാര്യയുമുണ്ടെന്ന്അവിഹിത ബന്ധത്തിന്റെ ഓഡിയോ; വിങ്ങിപ്പൊട്ടി ഫിറോസ് കുന്നംപറമ്പില്‍.. ഉമ്മയും ഭാര്യയുമുണ്ടെന്ന്

മലപ്പുറത്ത് 2006 നെ വെല്ലാന്‍ ഇടത് നീക്കങ്ങള്‍; ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും ആശങ്കയൊഴിയാതെ ലീഗ്മലപ്പുറത്ത് 2006 നെ വെല്ലാന്‍ ഇടത് നീക്കങ്ങള്‍; ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും ആശങ്കയൊഴിയാതെ ലീഗ്

ഇഞ്ചോടിഞ്ച് പോരാട്ടം ആണെങ്കിലും എല്‍ഡിഎഫിന് നേരിയ മേല്‍ക്കൈ നല്‍കുന്നതാണ് പ്രവചനം. അതേമസയം തന്നെ യുഡിഎഫിന് ഇപ്പോഴും ഭരണം നേടാനുള്ള സാധ്യതകളുണ്ട് എന്നും സര്‍വ്വേ വിലയിരുത്തുന്നുണ്ട്. വിശദാംശങ്ങള്‍ നോക്കാം...

ഖുഷ്ബുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് അമിത് ഷായും; റോഡ് ഷോ ചിത്രങ്ങൾ

എല്‍ഡിഎഫിന് എത്ര?

എല്‍ഡിഎഫിന് എത്ര?

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തില്‍ ലഭിച്ച വമ്പന്‍ മേല്‍ക്കൈ ഇപ്പോള്‍ എല്‍ഡിഎഫിന് ഇല്ലെന്നാണ് സര്‍വ്വേ വിലയിരുത്തല്‍. 49 സീറ്റുകളില്‍ എല്‍ഡിഎഫ് ഏറെക്കുറേ വിജയം ഉറപ്പിച്ചുകഴിഞ്ഞു എന്നാണ് വിലയിരുത്തല്‍.

യുഡിഎഫിന് എത്ര?

യുഡിഎഫിന് എത്ര?

അവസാന ലാപ്പില്‍ യുഡിഎഫ് ശക്തമായ മുന്നേറ്റം നടത്തുന്നു എന്നാണ് സര്‍വ്വേ വിലയിരുത്തല്‍. 45 മണ്ഡലങ്ങളില്‍ യുഡിഎഫിന് വ്യക്തമായ ആധിപത്യമുണ്ട് എന്നാണ് പറയുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ആകെ ലഭിച്ചത് 47 സീറ്റുകള്‍ ആയിരുന്നു.

ബിജെപി ജയിക്കുമോ?

ബിജെപി ജയിക്കുമോ?

ബിജെപിയ്ക്ക് ഇത്തവണ കേരളത്തില്‍ ഒരു സീറ്റ് പോലും ലഭിക്കാന്‍ സാധ്യതയില്ലെന്നും സര്‍വ്വേ വിലയിരുത്തുന്നു. എന്നാല്‍ യുഡിഎഫുമായോ എല്‍ഡിഎഫുമായോ ബിജെപി ഡീല്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ സ്ഥിതി മാറുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ബിജെപിയ്ക്ക് ഒരു സീറ്റ് മാത്രമാണ് കേരള നിയമസഭയില്‍ ഉള്ളത്.

46 ഇടത്ത് ബലാബലം

46 ഇടത്ത് ബലാബലം

ഫലം പ്രവചിക്കാനാകാത്ത 46 മണ്ഡലങ്ങളുണ്ട് എന്നാണ് സര്‍വ്വേയുടെ വിലയിരുത്തല്‍. കഴിഞ്ഞ ആഴ്ച വരെ ഇത് 55 മണ്ഡലങ്ങളായിരുന്നു എന്നും പറയുന്നുണ്ട്. ഈ മണ്ഡലങ്ങളിലെ ഫലം ആയിരിക്കും കേരളം ആര് ഭരിക്കും എന്ന് നിശ്ചയിക്കുക എന്നും മാധ്യമം സര്‍വ്വേ വിലയിരുത്തുന്നുണ്ട്.

യുഡിഎഫ് സാധ്യതകള്‍

യുഡിഎഫ് സാധ്യതകള്‍

യുഡിഎഫിന്റെ സാധ്യതകള്‍ തള്ളാതെയാണ് മാധ്യമം സര്‍വ്വേയുടെ പ്രവചനങ്ങള്‍. ബലാബലം പോരാട്ടങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളില്‍ പാതിയെങ്കിലും വിജയിക്കാന്‍ ആയാല്‍ യുഡിഎഫിന് നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ എത്താനാകും എന്നാണ് പ്രവചനം. അതെങ്ങനെയെന്ന ചോദ്യം ബാക്കിയാണ്.

മലബാറില്‍ ഒപ്പത്തിനൊപ്പം

മലബാറില്‍ ഒപ്പത്തിനൊപ്പം

അറുപത് സീറ്റുകളുള്ള മലബാര്‍ മേഖലയില്‍ ഇത്തവണ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നാണ് വിലയിരുത്തല്‍. രണ്ട് മുന്നണികള്‍ക്കും ഉറപ്പായി 23 സീറ്റുകള്‍ വീതമാണ് പ്രവചിക്കുന്നത്. 14 മണ്ഡലങ്ങളില്‍ പ്രവചിക്കാനാകാത്ത സ്ഥിതിയാണെന്നും സര്‍വ്വേ പറയുന്നു.

മധ്യകേരളത്തില്‍ യുഡിഎഫ്

മധ്യകേരളത്തില്‍ യുഡിഎഫ്

മധ്യകേരളത്തില്‍ ഇത്തവണയും യുഡിഎഫിന് മേല്‍ക്കൈ ഉണ്ടാകുമെന്നാണ് പ്രവചനം. ജോസ് കെ മാണിയുടെ മുന്നണി മാറ്റം കാര്യമായി പ്രതിഫലിക്കില്ല എന്നാണ് സര്‍വ്വേയിലെ സൂചന. 16 ഇടത്ത് യുഡിഎഫ് ജയമുറപ്പിക്കുന്നു. 14 ഇടത്ത് എല്‍ഡിഎഫും. 16 മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം.

തെക്കന്‍ കേരളത്തില്‍ എല്‍ഡിഎഫ്

തെക്കന്‍ കേരളത്തില്‍ എല്‍ഡിഎഫ്

തെക്കന്‍ കേരളത്തില്‍ എല്‍ഡിഎഫിനാണ് മേല്‍ക്കൈ എന്നാണ് സര്‍വ്വേ വിലയിരുത്തല്‍. 12 ഇടത്ത് എല്‍ഡിഎഫും ആറിടത്ത് യുഡിഎഫും വിജയം ഉറപ്പിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്. 16 മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും.

ആര് ഭരിച്ചാലും

ആര് ഭരിച്ചാലും

ഏത് മുന്നണി അധികാരത്തില്‍ വന്നാലും ഇത്തവണ വലിയ ഭൂരിപക്ഷമുണ്ടാവില്ല എന്നാണ് സര്‍വ്വേ വിലയിരുത്തല്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 91 സീറ്റോടെ ആയിരുന്നു അധികാരത്തിലെത്തിയത്. എന്നാല്‍ 2011 ല്‍ യുഡിഎഫ് അധികാരത്തിലെത്തിയത് നേരിയ ഭൂരിപക്ഷത്തില്‍ ആയിരുന്നു.

ഇതുവരെയുള്ള സര്‍വ്വേകള്‍

ഇതുവരെയുള്ള സര്‍വ്വേകള്‍

ഇതുവരെ പുറത്ത് വന്ന ഒട്ടുമിക്ക സര്‍വ്വേകളും പ്രവചിക്കുന്നത് കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ ഭരണമാണ്. എല്‍ഡിഎഫും സിപിഎമ്മും അത് ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് നടത്തുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടികയിലെ പുതുമയാണ് യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നത്.

ആരോഗ്യം മാത്രമായിരുന്നില്ല പ്രശ്‌നം; ബിനീഷിന്റെ മയക്കുമരുന്ന് കേസും... കോടിയേരി മാറിയതിന് പിന്നില്‍ആരോഗ്യം മാത്രമായിരുന്നില്ല പ്രശ്‌നം; ബിനീഷിന്റെ മയക്കുമരുന്ന് കേസും... കോടിയേരി മാറിയതിന് പിന്നില്‍

'പെൺമക്കളെ വിവാദങ്ങളിലേക്ക് വലിച്ചിട്ട് ഉപദ്രവിക്കുന്നു', കൃഷ്ണകുമാറിനെ ശരിക്കും മനസ്സിലായിട്ടില്ലെന്ന്'പെൺമക്കളെ വിവാദങ്ങളിലേക്ക് വലിച്ചിട്ട് ഉപദ്രവിക്കുന്നു', കൃഷ്ണകുമാറിനെ ശരിക്കും മനസ്സിലായിട്ടില്ലെന്ന്

സ്റ്റൈലിഷായി പായൽ രാജ്പുത്, പുതിയ ചിത്രങ്ങൾ കാണാം

English summary
Kerala Assembly Election 2021: Madhyamam Daily's survey predicts light edge for, tight fight in 46 Constituencies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X