കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജവാനെ അധിക്ഷേപിക്കല്‍; ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കെതിരെ നിയമനടപടി

  • By Anwar Sadath
Google Oneindia Malayalam News

കോഴിക്കോട്: പത്താന്‍കോട്ട് തീവ്രവാദി ആക്രമണത്തിനിടെ കൊല്ലപ്പെട്ട മലയാളി ലഫ്. കേണല്‍ നിരഞ്ജന്‍ കുമാറിന്റെ വീരമൃത്യുവിനെ അവഹേളിച്ച് സോഷ്യല്‍ മീഡയയില്‍ ഉയര്‍ന്നുവന്ന പോസ്റ്റിനെതിരെ നിയമനടപടിയുണ്ടായേക്കും. ഇതുമായി ബന്ധപ്പെട്ട് വാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ മാധ്യമം ദിനപ്പത്രമാണ് നിയമ നടപടിക്കൊരുങ്ങുന്നത്.

നിരഞ്ജന്‍ ഇനി ദീപ്ത സ്മരണ... സൈനികനാകാന്‍ കൊതിച്ച ധീരദേശാഭിമാനിനിരഞ്ജന്‍ ഇനി ദീപ്ത സ്മരണ... സൈനികനാകാന്‍ കൊതിച്ച ധീരദേശാഭിമാനി

പത്താന്‍കോട്ട് വീരമൃത്യു വരിച്ച നിരഞ്ജനെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്!പത്താന്‍കോട്ട് വീരമൃത്യു വരിച്ച നിരഞ്ജനെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്!

മാധ്യമം പത്രപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്ന പേരിലായിരുന്നു ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഇത്തരത്തിലൊരു മാധ്യമപ്രവര്‍ത്തകന്‍ മാധ്യമത്തില്‍ ഇല്ലെന്നും മാധ്യമത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് പോസ്റ്റിന്റെ ഉദ്ദേശമെന്നും പത്രവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

niranjan

അനു അന്‍വര്‍ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് നിരഞ്ജന്റെ ജീവത്യാഗത്തെ അവമതിച്ച് പോസ്റ്റിട്ടത്. ഇയാളുടെ പ്രൊഫൈലില്‍ മാധ്യമം പത്രപ്രവര്‍ത്തകന്‍ എന്ന് ചേര്‍ക്കുകയും ചെയ്തിരുന്നു. ഇത് ഉയര്‍ത്തിക്കാട്ടിയായിരുന്നു ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ മാധ്യമം പത്രത്തിനെതിരെയെന്നമട്ടില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

ഇതേ തുടര്‍ന്ന് ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമം മാനേജ്‌മെന്റ് പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. വ്യാജ ഫേസ്ബുക്ക് ആണെന്ന് ആര്‍ക്കും ഉറപ്പിക്കാവുന്ന ഒരു പ്രൊഫൈലിന്റെ പേരില്‍ മാധ്യമത്തിനെതിരെ വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കെതിരെ നിയമനടപടിയും സ്വീകരിക്കാനും മാനേജ്‌മെന്റ് തീരുമാനിച്ചു.

English summary
Madhyamam Legal Action Against malayalam Newspotal which publish fake news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X