കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളെ ചൂഷണം ചെയ്യുന്ന മാഫിയകളുടെ വേരറുക്കണം -മാധ്യമ ശില്‍പ്പശാല

Google Oneindia Malayalam News

കാസര്‍കോട്: കുട്ടികളെ ചൂഷണം ചെയ്ത് ലാഭം കൊയ്യുന്ന മയക്കുമരുന്ന്-മോഷണ-പൂഴി മാഫിയകളുടെ വേര് അറുത്തു മാറ്റുന്നതിന് പൊതു സമൂഹം കൈകോര്‍ത്ത് പ്രവര്‍ത്തിക്കണമെന്ന് വനിതാ-ശിശു വികസന വകുപ്പ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെയും സഹകരണത്തോടെ പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച 'സമീക്ഷ' മാധ്യമ ശില്‍പ്പശാല ആവശ്യപ്പെട്ടു.

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണെന്നും ഇത് തടയുന്നതിന് ശക്തമായ പ്രതിരോധമുണ്ടാവണമെന്നും ശില്‍പ്പശാല ആവശ്യപ്പെട്ടു. ശിശു നീതി പ്രകാരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ വരും വരായ്കകള്‍ ചര്‍ച്ചയായി. കാസര്‍കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാധുരി എസ് ബോസ് ഉദ്ഘാടനം ചെയ്തു.

child

പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ബിജു പി. സ്വാഗതം പറഞ്ഞു. പ്രസ്‌ക്ലബ്ബ് സെക്രട്ടറി വിനോദ് പായം, ചൈല്‍ഡ് ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ അനീഷ് ജോസ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ അഡ്വ. ശ്രീജിത്ത് എ. എന്നിവര്‍ സംസാരിച്ചു. വയനാട് ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ അഷ്‌റഫ് കാവില്‍ ബാലനീതി നിയമം, ബാലസംരക്ഷണ നിയമങ്ങളും മാധ്യമ റിപ്പോര്‍ട്ടിംഗും എന്നീ വിഷയങ്ങളില്‍ ക്ലാസെടുത്തു. തുടര്‍ന്ന് നടന്ന 'കുട്ടികളും മാധ്യമങ്ങളും' എന്ന പൊതുസംവാദത്തില്‍ പി.ബിജു മോഡറേറ്ററായി. പി.കെ കുഞ്ഞിരാമന്‍, അഡ്വ. മണി ജി. നായര്‍, മധു മുതിയക്കാല്‍, വിനോയ് മാത്യു, പി. സുരേശന്‍, നാരായണന്‍ പേരിയ, അനീഷ് ജോസ് എന്നിവര്‍ സംസാരിച്ചു. വിനോദ് പായം സ്വാഗതവും ഷുഹൈബ് നന്ദിയും പറഞ്ഞു.

ബൽറാമിന്റെ വങ്കൻ പ്രസ്താവന നിസ്സാരമായ ഒച്ചപ്പാട്.. എകെജി അധിക്ഷേപത്തിൽ പ്രതികരിച്ച് എംടിബൽറാമിന്റെ വങ്കൻ പ്രസ്താവന നിസ്സാരമായ ഒച്ചപ്പാട്.. എകെജി അധിക്ഷേപത്തിൽ പ്രതികരിച്ച് എംടി

English summary
'MadhyamaShilpashala'; Should annihilate mafias who exploits children
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X