Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയുടെ യാത്ര വൈകിപ്പിക്കാനാണ് നിര്‍ദേശിച്ചതെന്ന് മധ്യ പ്രദേശ് ഡിജിപി

വേദിയിലെ പ്രതിഷേധക്കാരെ നീക്കുന്നതിന് സമയം ലഭിക്കാന്‍ വേണ്ടിയാണ് യാത്ര വൈകിപ്പിക്കാന്‍ ആവശ്യപ്പെട്ടത്.

ഭോപ്പാല്‍ : മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞതിന് പുതിയ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മധ്യപ്രദേശ് പോലീസ്. യാത്ര വൈകിപ്പിക്കാനാണ് പോലീസ് ആവശ്യപ്പെട്ടത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും ഡിജിപി അറിയിച്ചു. ആര്‍എസ്എസിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കാതെ കേരള മുഖ്യമന്ത്രി മടങ്ങേണ്ടി വന്നത് വന്‍ വിവാദമായ പശ്ചാത്തലത്തിലാണ് പുതിയ വിശദീകരണവുമായി പോലീസ് രംഗത്തെത്തിയിരിക്കുന്നത്.

വേദിയിലെ പ്രതിഷേധക്കാരെ നീക്കുന്നതിന് സമയം ലഭിക്കാന്‍ വേണ്ടിയാണ് യാത്ര വൈകിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. ആര്‍എസ്എസ്സുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കാതെ പിണറായി വിജയന്‍ തിരിച്ചു വന്നിരുന്നു. കേരള മുഖ്യമന്ത്രി തിരിച്ചു പോകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ ബഹളമുണ്ടാക്കിയത്.

Pinarayi vijayan

ഭോപ്പാലില്‍ മലയാളി സംഘടനകള്‍ നടത്തുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മുഖ്യമന്ത്രിയെ മധ്യപ്രദേശ് പോലീസ് സുരക്ഷ കണക്കിലെടുത്ത് തിരിച്ചയച്ചത്. സംഭവം വന്‍ വിവാദമായിരുന്നു. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഭോപ്പാല്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് ഹാളിലേക്ക് പുറപ്പെട്ട് പാതിവഴിയിലെത്തിയപ്പോഴാണ് പോലീസ് ഉദ്യോഗസ്ഥര്‍ എസ്പിയുടെ നിര്‍ദേശം മുഖ്യമന്ത്രിയെ അറിയിച്ചത്. പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പരിപാടി ഒഴിവാക്കണമെന്നാണ് എസ്പി ആവശ്യപ്പെട്ടത്. സുരക്ഷ കണക്കിലെടുത്ത് പരിപാടിയില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി തിരിച്ചുപോരുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+