Get Updates
Get notified of breaking news, exclusive insights, and must-see stories!

നിപ്പാ - മദ്രാസ് യൂനിവേഴ്‌സിറ്റിയുടെ പരീക്ഷ കോഴിക്കോട്ടു മാത്രം മാറ്റി; വിദ്യാര്‍ഥികള്‍ ആശങ്കയില്‍

കോഴിക്കോട്: മദ്രാസ് യൂണിവേഴ്‌സിറ്റിക്കു കീഴിലെ വിദൂരവിദ്യാഭ്യാസം പി.ജി പരീക്ഷ കോഴിക്കോട്ടു മാത്രം മാറ്റിവച്ചത് വിദ്യാര്‍ഥികള്‍ക്കിടയില്‍ ആശങ്കയ്ക്കിടയാക്കി. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ കോളെജാണ് മദ്രാസ്‌ സര്‍വകലാശാലയുടെ കോഴിക്കോട്ടെ പരീക്ഷകള്‍ നടത്തുന്നത്. പരീക്ഷകളും മറ്റും പാടില്ലെന്ന ജില്ലാ കലക്ടറുടെ നിർദേശമുണ്ടായിട്ടും കഴിഞ്ഞ 26 മുതൽ കോഴിക്കോട് ബസ് സ്റ്റാന്റിനു സമീപത്തെ ലക്ഷ്യ സി എ ക്യാമ്പസിൽ പരീക്ഷ നടന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു. മെയ് 27, 28 തിയ്യതികളിലും ജൂൺ രണ്ടിനുമാണ് പരീക്ഷ നടന്നത്.

ഞായറാഴ്ച കാലത്ത് വിദ്യാർത്ഥികൾ പരീക്ഷ എഴുതാൻ എത്തിയപ്പോഴാണ് കലക്ടർ കർശനമായി ഇടപെട്ടതിനാൽ പരീക്ഷ നടത്താനാകില്ലെന്ന് മദ്രാസ് വിദൂര വിദ്യാഭ്യസം കോഴിക്കോട്ടെ നടത്തിപ്പുകാരായ മലബാർ കോളജ് അധികൃതരോട് പറഞ്ഞത്. ഇതാടെ വിദ്യാർത്ഥികൾ ബഹളം വച്ചു. നിപ കാരണം പരീക്ഷ യാതൊരു കാരണവശാലും മാറ്റിവെക്കില്ലെന്ന് നേരത്തെ അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.

madrasuniversity

Recommended Video

cmsvideo
    നിപ്പ വൈറസ് രണ്ടാം ഘട്ടത്തിലേക്ക്, അതീവജാഗ്രത നിർദേശം | Oneindia Malayalam

    പരീക്ഷ തിങ്കളാഴ്ച എഴുതാൻ തയ്യാറുള്ളവർ എറണാകുളത്ത് എത്തണമെന്നും അല്ലാത്തവർക്ക് പിന്നീട് നടത്തുമെന്നുമാണ് അധികൃതരുടെ വിശദീകരണം. എന്നാൽ ഞായറാഴ്ച മറ്റ് ജില്ലകളിൽ നടന്ന പരീക്ഷ തിങ്കളാഴ്ച എറണാകുളത്ത് നടത്തുന്നതിന്റെ യുക്തി പലർക്കും മനസ്സിലായില്ല. ചോദ്യപേപ്പർ ചോരില്ലേ എന്നു ചോദിച്ചപ്പോഴും അധികൃതർക്കു മറുപടിയില്ല. ഈ പരീക്ഷ ചെന്നൈ സെന്ററിലേക്കു മാറ്റുമെന്നും പറയുന്നു. കോഴിക്കാട്ടുള്ളവർക്ക് മാത്രമായി മദ്രാസ് യൂണിവേഴ്സിറ്റി പിന്നീട് പരീക്ഷ നടത്തുമോ എന്ന ആശങ്കയോടെയാണ് വിദ്യർത്ഥികൾ പിരിഞ്ഞുപോയത്. ഇനി ഈ പരീക്ഷ അടുത്ത വർഷമേ എഴുതാനാകൂ എന്ന ആശങ്കയും വിദ്യാര്‍ഥികള്‍ക്കിടയിലുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+