കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമസ്തക്ക് കീഴിലെ മദ്രസകളിലെ പൊതുപരീക്ഷ മാര്‍ച്ച് 31നും ഏപ്രില്‍ ഒന്നിനും, 13,109കുട്ടികള്‍ പരീക്ഷ എഴുതും

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് സ്‌കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന 230 മദ്റസകളില്‍ 2018 മാര്‍ച്ച് 31, ഏപ്രില്‍ 1 തിയ്യതികളില്‍ നടത്തുന്ന അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലെ പൊതുപരീക്ഷയില്‍ അഞ്ചാം തരത്തില്‍ 230 സെന്ററുകളിലായി 6,962 വിദ്യാര്‍ത്ഥികളും, ഏഴാം തരത്തില്‍ 195 സെന്ററുകളിലായി 4,892 വിദ്യാര്‍ത്ഥികളും, പത്താം തരത്തില്‍ 67 സെന്ററുകളിലായി 1,224 വിദ്യാര്‍ത്ഥികളും, പ്ലസ്ടു ക്ലാസില്‍ എട്ട് സെന്ററുകളിലായി 31 വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ആകെ 13,109 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.

RJ രാജേഷിന്റെ ശരീരത്തിൽ 20 വെട്ടുകൾ.. കൈപ്പത്തി അറ്റ്തൂങ്ങി! ദോഹയിലെ സ്ത്രീയ്ക്ക് പിന്നാലെ പോലീസ്RJ രാജേഷിന്റെ ശരീരത്തിൽ 20 വെട്ടുകൾ.. കൈപ്പത്തി അറ്റ്തൂങ്ങി! ദോഹയിലെ സ്ത്രീയ്ക്ക് പിന്നാലെ പോലീസ്

2017-ലെ പൊതുപരീക്ഷയില്‍ രജിസ്തര്‍ ചെയ്തതിനേക്കാള്‍ 18 സെന്ററുകളും 139 വിദ്യാര്‍ത്ഥികളും ഈ വര്‍ഷം വര്‍ദ്ദിച്ചിട്ടുണ്ട്.
പരീക്ഷാ നടത്തിപ്പിന് 27 സൂപ്രണ്ടുമാരെയും 446 സൂപ്രവൈസര്‍മാരെയും നിയമിച്ചിട്ടുണ്ട്. കേന്ദ്രീകൃത മൂല്യനിര്‍ണ്ണയത്തിന് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയ പരിശോധകരെയും തെരഞ്ഞെടുത്തിട്ടുണ്ട്. പരീക്ഷാ സര്‍ക്കുലറുകളും സമയവിവരപട്ടികയും സൂപ്രവൈസര്‍ നിയമന അറിയിപ്പുകളും അതാത് സെന്ററുകളിലേക്ക് തപാല്‍ മുഖേനെ അയച്ചുകൊടുത്തിട്ടുണ്ടെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.

madrassa

പൊതുപരീക്ഷ ചോദ്യപേപ്പര്‍ വിതരണം മാര്‍ച്ച് 30ന്
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് മാര്‍ച്ച് 31, ഏപ്രില്‍ 1 തിയ്യതികളില്‍ നടത്തുന്ന സ്‌കൂള്‍ വര്‍ഷ പൊതുപരീക്ഷക്കുള്ള ചേദ്യപേപ്പര്‍ വിതരണവും സൂപ്രവൈസര്‍മാര്‍ക്കുള്ള പഠന ക്ലാസും മാര്‍ച്ച് 30ന് വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് 27 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ നടക്കും. കൃത്യ സമയത്ത് എത്തി സൂപ്രവൈസര്‍മാര്‍ പൊതുപരീക്ഷാ സാമഗ്രികള്‍ ഏറ്റുവാങ്ങണമെന്നും പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.

മധ്യവേനല്‍ അവധി ഏപ്രില്‍ രണ്ട് മുതല്‍ എട്ടുവരെ.സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്റസകള്‍ക്ക് കര്‍ണാടക സംസ്ഥാനം ഒഴികെയുള്ള എല്ലാ മദ്റസകളിലെയും മധ്യവേനല്‍ അവധി ഏപ്രില്‍ രണ്ട് മുതല്‍ എട്ട് കൂടിയ ദിവസങ്ങളിലും, കര്‍ണാടകയില്‍ ഏപ്രില്‍ 14 മുതല്‍ 20 കൂടിയ ദിവസങ്ങളിലുമായിരിക്കുമെന്ന് ഓഫീസില്‍ നിന്നും അറിയിച്ചു.

പിണറായി മുണ്ടുടുത്ത മോദി തന്നെ.. മോദിയെ പോലെ തന്നെ സഭയെ മാനിക്കുന്നില്ലെന്ന് പ്രതിപക്ഷംപിണറായി മുണ്ടുടുത്ത മോദി തന്നെ.. മോദിയെ പോലെ തന്നെ സഭയെ മാനിക്കുന്നില്ലെന്ന് പ്രതിപക്ഷം

English summary
madrasa exam under samastha on march 31 and april
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X