കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്രസ ആരാധനാലയം അല്ല, പോളിങ് സ്‌റ്റേഷനാക്കാം!

  • By Muralidharan
Google Oneindia Malayalam News

കൊച്ചി: മദ്രസയെ പോളിങ് സ്‌റ്റേഷനാക്കാമോ. ആക്കാമെന്നാണ് കേരള ഹൈക്കോടതി പറയുന്നത്. കാസര്‍കോട് ചെങ്കളയിലെ മദ്രസ പോളിങ് ബൂത്താക്കിയതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഒന്നാം വാര്‍ഡിലെ ഹിദായത്തുല്‍ ഇസ്ലാം മദ്രസയിലെ പോളിങ് ബൂത്ത് മാറ്റണമെന്ന ആവശ്യവമായി കാസര്‍കോട് സ്വദേശി ബി.എ. കാസിമാണ് കോടതിയെ സമീപിച്ചത്.

എന്നാല്‍ ഈ ഹര്‍ജി കോടതി തള്ളി. ആരാധാനാലയം, പോലീസ് സ്റ്റേഷന്‍, ആശുപത്രി എന്നീ സ്ഥലങ്ങളെ പോളിങ് ബൂത്ത് ആക്കരുത് എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൈപ്പുസ്തകത്തില്‍ പറയുന്നത്. മദ്രസ ആരാധനാലയം അല്ല. അതുകൊണ്ട് തന്നെ പോളിങ് സ്‌റ്റേഷന്‍ അവിടെ നിന്നും മാറ്റേണ്ട കാര്യമില്ല.

kerala-high-court-on-kisses

മദ്രസ എന്ന വാക്കിന് സ്‌കൂള്‍ എന്നാണ് അര്‍ഥം. അവിടെ പഠനമാണ് നടക്കുന്നത്. മദ്രസ പോളിങ് ബൂത്ത് ആക്കുന്നതില്‍ തടസ്സമില്ല. പോളിങ് ബൂത്ത് കൂടുതല്‍ വോട്ടര്‍മാര്‍ താമസിക്കുന്ന മറ്റൊരിടത്തേക്ക് മാറ്റണമെന്ന ആവശ്യവും കോടതി പരിഗണിച്ചില്ല. നടപടിക്രമങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായ സാഹചര്യത്തില്‍ ഈ ആവശ്യം അനുവദിക്കാനാവില്ല.

English summary
Madrasa is not a place of worship, says Kerala High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X